Pages

Sunday, April 8, 2018

കേരള പബ്ലിക് സർവീസ് കമ്മീഷൻ {PSC )റാങ്ക്പട്ടികയിൽനിന്ന് പരമാവധി നിയമനം നടത്തണം


കേരള പബ്ലിക് സർവീസ് കമ്മീഷൻ {PSC )റാങ്ക്പട്ടികയിൽനിന്ന്  പരമാവധി നിയമനം നടത്തണം

ഒരു സർക്കാർ ജോലി കേരളത്തിലെ ചെറുപ്പക്കാരുടെ വലിയ ഒരു മോഹമാണ് ,സ്വപ്നമാണ് .എൽ.ഡി.ക്ലാർക്ക് തസ്തികയിലാണ് താരതമ്യേന നിയമനം കിട്ടാൻ കൂടുതൽ സാധ്യത. അതുകൊണ്ടുതന്നെ ഉദ്യോഗാർഥികൾ പ്രതീക്ഷവയ്ക്കുന്നതും എൽ.ഡി.ക്ലാർക്ക് പരീക്ഷയിലാണ്. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കൃത്യമായി കണക്കാക്കി റാങ്ക്പട്ടികയിൽനിന്നു പരമാവധി നിയമനം നടത്തണം .
ഒഴിവുകൾ ഒളിച്ചുവയ്ക്കാനുള്ളതല്ല.പല വകുപ്പുകളും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്യുന്നില്ലെന്ന ആരോപണം വളരെ മുമ്പുമുതലേ ഉള്ളതാണ്. ഇഷ്ടമുള്ള ആളുകളെ താത്കാലികമായി നിയമിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സ്ഥിരനിയമനം നടത്തി ആളെക്കിട്ടാൻ കാലതാമസമുണ്ടാവുമെന്നും അതുവരെ കാര്യങ്ങൾ നടത്താൻ ആളെ വേണമെന്നും പറഞ്ഞാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്. വകുപ്പുമേധാവികൾ മാത്രമല്ല ഇതിനുത്തരവാദികൾ.ചില ഓഫീസുകൾ ഭരിക്കുന്ന സർവീസ് സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളുമൊക്കെ താത്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്സാഹം കാട്ടാറുണ്ട്.  പരീക്ഷ കഴിഞ്ഞ ശേഷം  പട്ടികയിൽ ഉൾപ്പെട്ട് നിയമനം കാത്തുകഴിയുന്ന പാവം ഉദ്യോഗാർഥിയുടെ സങ്കടം
ആരോട് പറയാൻ ?

പ്രൊഫ്. ജോൺ കുരാക്കാർ



 

No comments: