ജോലി ചെയ്യാൻ യോഗ്യരല്ലാത്ത ഉന്നതവിദ്യാഭ്യാസ
ബിരുദധാരികൾ
ഭാരതത്തിലെ ഉന്നത ബിരുദധാരികൾ ജോലി ചെയ്യാൻ യോഗ്യരല്ല്ലന്നാണ് ലോകബാങ്കിന്റെ
പിന്തുണയോടെയുള്ള ടെക്നിക്കൽ എജ്യുക്കേഷൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനം വ്യക്തമാക്കുന്നത് .ഇന്ത്യയിൽ കോളേജ് വിദ്യാഭ്യാസം നേടിയവരിൽ ഭൂരിഭാഗവും വിശേഷിച്ചും എൻജിനീയറിങ് ബിരുദധാരികൾ ജോലിചെയ്യാൻ യോഗ്യരല്ലെന്നാണ് പഠനം പറയുന്നത്.ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ എൻജിനീയറിങ് വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയുടെ ഫലങ്ങൾ അപഗ്രഥിച്ചുകൊണ്ട് സ്റ്റാൻഫഡിന്റെ പഠനം എത്തിച്ചേർന്നിരിക്കുന്നത് മറ്റു രണ്ടു രാജ്യങ്ങളിലുമുള്ളവർ ഇന്ത്യൻ വിദ്യാർഥികളെക്കാൾ ജോലിക്കെടുക്കാൻ പറ്റിയവരാണെന്ന നിഗമനത്തിലാണ്. ഭാവിയിൽ ഇന്ത്യൻ വിദ്ധാർത്ഥികൾക്കു വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരം കുറയാൻ ഈ പഠനം കാരണമാകാം
.
വിദ്യാഭ്യാസക്കച്ചവടത്തിന്റെ
ഭാഗമായി പുതുമഴയത്തെ കൂണുകൾപോലെ മുളച്ചുപൊന്തിയ എഞ്ചിനിയറിങ് കോളേജുകളിൽ പലതും വിദ്യാർഥികളെ കിട്ടാനില്ലാതെ അടച്ചുപൂട്ടാറായ നിലയിലുമാണ്. എൻജിനീയറിങ് പഠനത്തിനുള്ള ശേഷിയും അഭിരുചിയുമില്ലാത്ത വിദ്യാർഥികളും യോഗ്യതയില്ലാത്ത അധ്യാപകരും ലാഭക്കണ്ണു മാത്രമുള്ള മാനേജ്മെന്റുകളും തത്ത്വദീക്ഷയില്ലാതെ കോളേജുകൾ അനുവദിച്ച സർക്കാരുകളും ചേർന്നു കുളമാക്കിയ സാങ്കേതികവിദ്യാഭ്യാസ മണ്ഡലത്തിൽ പഠനം പാതിക്കുപേക്ഷിച്ചവരുടെയും പരീക്ഷകൾ ജയിക്കാൻ കഴിയാത്തവരുടെയും എണ്ണം നാൾക്കുനാൾ കൂടിവരുന്നു.
ജയിച്ചവർക്കാകട്ടെ തൊഴിൽരംഗത്തു വിജയിക്കാനുള്ള നൈപുണ്യവുമില്ല.
മക്കളുടെ
ഭാവി സുരക്ഷിതമാകണമെന്ന ആഗ്രഹംകൊണ്ടുമാത്രം അവരുടെ അഭിരുചിയും
ശേഷിയും നോക്കാതെ എൻജിനീയറിങ് പഠനത്തിനു തള്ളിവിട്ട രക്ഷിതാക്കൾക്കും ഇതിൽ പങ്കുണ്ട്. പല ഉന്നതവിദ്യാഭ്യാസ
മേഖലകളിലും കടുത്ത
നിലവാരത്തകർച്ചയുണ്ട്
.പഠിച്ചതു പ്രയോഗത്തിൽ വരുത്താനുള്ള സാമൂഹികശേഷിയുണ്ടാകുന്നത്. വിദ്യാർഥിയുടെ ആത്മാർഥത, സത്യസന്ധത, ഔത്സുക്യം, ജിജ്ഞാസ എന്നിവയെ ആശ്രയിച്ചാണ് .തൊഴിൽശേഷിയും നൈപുണ്യവുമുള്ള ബിരുദധാരികളെ സൃഷ്ടിക്കണമെങ്കിൽ പഠനവും പഠിപ്പിക്കലും പാഠ്യപദ്ധതിയും അടിസ്ഥാനസൗകര്യങ്ങളുമുണ്ടാവണം.
. നിലവാര തകർച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണാധികാരികൾക്കും
അധ്യാപകർക്കും വിദ്യാർഥികൾക്കും അവരുടെ സംഘടനകൾക്കുമെല്ലാം ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല .ഉന്നത വിദ്യാഭ്യാസത്തിന്റെതന്നെ കേന്ദ്രബിന്ദു സർവകലാശാലകളാണ് എന്നത് തർക്കമറ്റ ഒരു കാര്യമാണ്. പഠന ഗവേഷണങ്ങളുടെ മികവാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗതി നിർണയിക്കുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment