Pages

Sunday, April 8, 2018

വിശുദ്ധ സ്തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫൻ) തിരുശേഷിപ്പ് കുടശ്ശനാട്‌ കത്തീഡ്രലിൽ പ്രതിഷ്ഠിക്കുന്നു .

കുടശ്ശനാട്കത്തീഡ്രലിൽ  പ്രതിഷ്ഠിക്കുന്നു

കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയം അപൂർവ നിയോഗത്തിനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുന്നു. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ സ്തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫൻ) തിരുശേഷിപ്പ് നാളെ (ഏപ്രിൽ 7 ന്) രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക പേടകത്തിൽ പ്രതിഷ്ഠിക്കും. പ്രതിഷ്ഠശുശ്രുഷകൾക്ക് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അത്താനാസിയോസ്, ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് എന്നിവർ നേതൃത്വം നൽകും.
'സ്തെഫനോസ്' എന്ന ഗ്രീക്ക് വാക്കിന് 'കീരീടം' എന്നും , 'സഹദാ' എന്നതിന് 'രക്തസാക്ഷി' എന്നുമാണ് അർഥം. ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയായ സ്തെഫനോസിന്റെ ജീവചരിത്രം വിശുദ്ധ വേദപുസ്തകത്തിൽ അപ്പോസ്തോല പ്രവൃത്തികളിൽ 6 ,7 അധ്യായങ്ങളിൽ രേഖ പ്പെടുത്തിയിട്ട് ഉണ്ട്. എ.ഡി 34 ലാണ് ക്രൈസ്തവ സഭയിലെ ആദ്യ ശെമ്മാശൻ കൂടിയായ അദ്ദേഹത്തെ മതപീഡനങ്ങൾ നടക്കുന്ന സമയത്തുകല്ലുകൾ എറിഞ്ഞു ക്രൂരമായി വധിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ തിരുശേഷിപ്പു ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഗ്രീസിലെ പുരാതന ഓർത്തഡോക്സ്‌ ക്രൈസ്തവ ആശ്രമമായ മൗണ്ട് അത്തൊസിൽ നിന്നാണ് കുടശ്ശനാട്‌ കത്തീഡ്രൽ ദേവാലയത്തിലേക്ക് തിരുശേഷിപ്പ് എത്തിക്കുന്നത്.
 341 വർഷങ്ങൾക്കു മുൻപ് സ്ഥാപിക്കപ്പെട്ട കുടശ്ശനാട്‌ കത്തീഡ്രലാണ് മലങ്കര ഓർത്തഡോക്സ്‌ സഭയിൽ വിശുദ്ധ സ്തെഫനോസിന്റെ നാമത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ദേവാലയം.ഒരു ദേവാലയത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയായ 'കത്തീഡ്രൽ' പദവി 1984 ൽ സഭ ഈ ദേവാലയത്തിനു നൽകി. ഏകദേശം 700 -ൽ പരം കുടുംബങ്ങൾ അംഗങ്ങളായിട്ട് ഉള്ള ഈ ഇടവക അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉൾപ്പെടെയുള്ള വൈദീകരും, അത്മായ നേതാക്കളും സഭയുടെ വിവിധ തലങ്ങളിൽ അനുഗ്രഹീത ശുശ്രുഷ നിർവഹിക്കുന്നു.
Prof. John Kurakar




No comments: