കേരളത്തിലെ കലാലയ വിദ്യാർത്ഥികൾ എങ്ങോട്ട്.?
നമ്മുടെ കോളേജ് വിദ്യാർത്ഥികൾ , സാക്ഷര കേരളത്തിനു കളങ്കം തീര്‍ത്തിരിക്കുകയാണ് .. ഇതാണോ നമ്മുടെ കലായല സംസ്കാരം?കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു ക്യാംപസിൽ പോസ്റ്റർ പതിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ‘വിദ്യാർഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ. ദുരന്തം ഒഴിയുന്നു – ക്യാംപസ് സ്വതന്ത്രമാകുന്നു– നെഹ്റുവിന് ശാപമോക്ഷം’ എന്നാണു പോസ്റ്ററിലെഴുതിയിരുന്നത്.
33 വർഷം ആ കോളജിൽ അധ്യാപികയായിരുന്ന
ഡോ. പി.വി.പുഷ്പജയുടെ
യാത്രയയപ്പു ചടങ്ങിനിടെയാണു സംഭവം.
ജീവിതത്തിലെ നല്ലൊരു പങ്കും കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്ക്ക്
വിദ്യാര്‍ഥികള്‍ നൽകിയ ഗുരുദക്ഷിണ സങ്കടകരമാണ് . കുട്ടികളുടെ ഇത്തരം
പ്രവര്‍ത്തിയെ അർക്കെങ്കിലും ന്യായീകരിക്കാന്‍
സാധിക്കുമോ? താനിത്രകാലം പഠിപ്പിച്ച കലാലയത്തിൽനിന്ന് യാത്ര പറയുമ്പോള്‍ ആ ഗുരുനാഥ ആഗ്രഹിച്ചത്
ഇങ്ങനെ ഒരു മടക്കം ആകുമോ? ഗുരു നിന്ദ കേരളത്തില്‍ ആവർത്തിക്കുന്നത്
എന്തുകൊണ്ട് ?2016ൽ പാലക്കാട് വിക്ടോറിയ
കോളജിൽ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടമാണ് ഒരുക്കിയത്.. പ്രതീകാത്മക കുഴിമാടം നിർമിച്ചു റീത്ത് വച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയുമുണ്ടായി. കുറേനാൾ മുൻപ് എറണാകുളം
മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത് എല്ലാവരുടേയും ഓർമ്മയിൽ തന്നെയുണ്ട് .
ഗുരുനാഥ ഇരിക്കുന്ന കസേര കത്തിച്ചത് ഗുരുനിന്ദ തന്നെയാണ് .ക്യാമ്പസുകള്‍ ഒരിക്കലും
ഇങ്ങനെ ആയിരുന്നില്ല .സര്‍ഗ്ഗാത്മകതയുടെ വിളനിലമായിരുന്നു .രാഷ്ട്രീയക്കാർ തികച്ചും മാന്യത പുലർത്തിയിരുന്നു . അക്രമ, അരാജകത്വ വാസനകളിൽ മാത്രം അഭിരമിക്കുന്ന ഇത്തരം
വിദ്ധാർത്ഥികളെ കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം ? കുട്ടികൾക്ക് നേർവഴി കാട്ടികൊടുക്കാൻ സ്വാധീനമുള്ള
അധ്യാപകർ ആരും .ക്യാമ്പസിൽ ഇല്ലേ ? എന്ത് ചെയ്താലും രക്ഷിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാകുമെന്ന വിശ്വാസമാണ്
ഇത്തരം അക്രമത്തിനു കാരണം?.കേരളത്തിനുതന്നെ അപമാനകരമായ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിക്കപെടാൻ ഇനി
ഇടവരരുത് . ഭാരതത്തിനും ലോകത്തിനും നേതൃത്വം നൽകേണ്ട നമ്മുടെ കുട്ടികൾ ഇത്തരം ഗുരുനിന്ദ നടത്തിയാൽ കാലം
അവര്‍ക്ക് മാപ്പു കൊടുക്കില്ല.
പ്രൊഫ്. ജോൺ കുരാക്കാർ
.


No comments:
Post a Comment