സ്ഥിരംതൊഴിൽ ഒരു സ്വപ്നമാകുന്നു,
വ്യാവസായിക തൊഴിൽമേഖലയിൽ ഇനി
സ്ഥിരം സ്വഭാവത്തോടെയുള്ള നിയമനം അവസാനിച്ചു .ഇതു സംബന്ധിച്ച് കേന്ദ്ര തൊഴിൽമന്ത്രാലയം വിജ്ഞാപനം ഇറക്കി.ഇനിമുതൽ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി തൊഴിലുടമകൾക്ക് നിയമനം നടത്താം. ഇങ്ങനെ നിയമിക്കുന്നവരെപ്പോലും രണ്ടാഴ്ചത്തെ നോട്ടീസ് നൽകി പിരിച്ചുവിടാനും പുതിയ വിജ്ഞാപനം തൊഴിലുടമകൾക്ക് അധികാരം നൽകുന്നു.
വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി അറിയിച്ചു. ഇന്ത്യയിലെ ട്രേഡ്യൂണിയനുകളെ ശക്തമായ പോരാട്ടത്തിന് കേന്ദ്രസർക്കാർ
തള്ളിവിടുകയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment