കരുണയും ആർദ്രതയും
നഷ്ടപ്പെട്ട മലയാളി
മലയാളിക്ക്‌മഹത്തായ ഒരു പാരമ്പര്യമുണ്ടായിരുന്നു കാരുണ്യവും സ്നേഹവും അർദ്രതയും എപ്പോഴും അവരോടൊപ്പം ഉണ്ടായിരുന്നു .കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു. ഇന്ന് ഈ നല്ല ശീലങ്ങളോക്കോ
അവനിൽ നിന്ന് നഷ്‌ടപ്പെട്ടു കഴിഞ്ഞു .സ്നേഹവും കരുണയും സഹകരണവും
എന്തെന്നറിയാത്ത 'യന്ത്ര'
മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മലയാളി മാറിക്കഴിഞ്ഞു .
തെങ്ങിൽനിന്നു വീണു കാലൊടിഞ്ഞാണ് അഞ്ചൽ സ്വദേശിയായ വാസു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. നിർധനനായ പാവപെട്ടരോഗി . ആ തൊഴിലാളിയോടുള്ള നഴ്സിങ് അസിസ്റ്റന്റിന്റെ
പെരുമാറ്റം കേരളത്തിന്റെ ആരോഗ്യമേഖലയിലെ ജീവക്കാരുടെ
അഹങ്കാരത്തെ എടുത്തുകാട്ടുന്നു .രോഗിക്ക് കൈത്താങ്ങാകേണ്ടയാൾ കൈപിടിച്ചുതിരിച്ചുവത്രെ!ഇത്തരം സംഭവം ആദ്യത്തേതല്ല. സർക്കാർ ആശുപത്രികളിൽനിന്നു പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട്
, . തൃശൂരിൽ ആംബുലൻസ് ഡ്രൈവർ രോഗിയെ തലകീഴായി കുത്തിയിറക്കിയ വിവരം പുറത്തുവന്നതു കഴിഞ്ഞദിവസമാണ്. പ്രസവമുറികളിൽ ഇതിനെക്കാൾ വലിയ ദുരന്തങ്ങൾ നടക്കുന്നുണ്ട്. മോശമായാണു ഗർഭിണികളോടു ചില ജീവനക്കാർ പെരുമാറുന്നത്. പ്രസവത്തിന്റെ ആശങ്ക പേറുന്നവരെ അവഹേളിക്കുന്നതിനു ന്യായീകരണമില്ല.
ജീവനക്കാർ ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ട്? ഒറ്റ കാരണമേയുള്ളൂ, അവർക്കു രോഗികളോടു കരുതലില്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല. ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗീപരിചരണത്തെക്കുറിച്ചു പഠനകാലത്തു പരിശീലനം ലഭിക്കുന്നുണ്ട്. എല്ലാ ജീവനക്കാർക്കും പെരുമാറ്റപരിശീലനം
നൽകണം സ്നേഹവും കരുണയും ഉള്ളവരെ മാത്രമേ ആശുപത്രികളിൽ നിയമിക്കാവൂ . സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മികച്ച പെരുമാറ്റമാണ് രോഗികളെയും
ബന്ധുക്കളെയും അങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത് .മെഡിക്കൽ കോളേജ് അറ്റന്ഡരുടെ ക്രൂരമായി
പെരുമാറ്റത്തിന് വിധേയമായ രോഗി അഞ്ചല് പുനലൂര് വിളക്കുപാറ സ്വദേശി വാസുവിനെ കാണാനും ആശ്വസിപ്പിക്കാനും ആരോഗ്യമന്ത്രി കെ കെ ശൈലജ രോഗിയുടെ
വീട്ടിലെത്തിയത് നല്ലകാര്യം .
വാസുവിന്റെ തുടര്ചികിത്സയുടെ
ചെലവ് സര്ക്കാര് വഹിക്കുമെന്ന് വാസുവിനെ സന്ദര്ശിച്ച ശേഷം മന്ത്രി അറിയിച്ചു. രോഗിയോട് ക്രൂരത കാട്ടിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ് .ഇനി പല ക്രൂരതകളും പുറത്തുവരും
.ജോലിയോട് സത്യസന്ധത പുലർത്താതെ ശമ്പളത്തിനു
വേണ്ടി മാത്രം എത്തുന്ന ഇവർ നല്ല ജീവനക്കാരെ നാണംകെടുത്തുകയാണ് .വല്ലാത്ത വ്യാധിയും ആധിയുമായി
രോഗികൾ ആശുപത്രിയിലെത്തുന്ന രോഗികളെസഹായിക്കാൻ സുരക്ഷാജീവനക്കാരൻ മുതൽ മുകളിലോട്ടുള്ള എല്ലാവരും തയാറാകണം . രോഗികളോട് കരുണയും സ്നേഹവും അർദ്രതയും കാണിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment