ഭാരതത്തിൽ നിയമങ്ങള് നോക്കുകുത്തികളായി മാറുകയാണോ ?
ഭാരതത്തിൽപലപ്പോഴും
നിയമങ്ങള്
നോക്കുകുത്തികളായി
മാറുകയാണ്
.നിയമങ്ങൾ
വേണ്ടുവോളമുണ്ടങ്കിലും
ദിവസവും
നമ്മുടെ
പെൺകുഞ്ഞുങ്ങൾ
നാട്ടിൽ
പീഡിക്കപ്പെടുകയാണ്
.കഴിഞ്ഞ
ജനുവരി
പത്തിന്
ജമ്മു
കശ്മീരിലെ
കത്തുവയിൽ
എട്ടുവയസ്സുകാരി
ആസിഫയെ
ബലാത്സംഗംചെയ്ത്
കൊലപ്പെടുത്തിയ
സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്.
പ്രതികളെ
രക്ഷിക്കാൻ മന്ത്രിമാരും പൊലീസുമൊക്കെ
ഉണ്ടായി
എന്നതാണ്.കഷ്ടം
.
കാണാതായ ആസിഫ
ബാനു
എന്ന
എട്ടു
വയസ്സുകാരിയുടെ
ജീവന്
പോയിട്ട്
അവളുടെ
മൃതശരീരം
പോലും
കിട്ടിയത്
നാടിന്റെ
ഭാഗ്യം
കൊണ്ടുമാത്രമായിരുന്നു.
ദിവസങ്ങള്
നീണ്ട
അന്വേഷണത്തിനൊടുവിലാണ്
ഏഴാംദിവസം
സമീപത്തെ
കാട്ടിലെ
കലുങ്കിനടിയില്
കാപാലികര്
ബാക്കിയാക്കിയ
കുഞ്ഞിന്റെ
ശരീരം
രക്ഷിതാക്കള്ക്ക്
ലഭിച്ചത്.
ബലിഷ്ഠരായ
മനുഷ്യമൃഗങ്ങളുടെ
കാമാര്ത്തിക്കും
വംശീയ
വിദ്വേഷത്തിനും
ഇരയായ
പെണ്കുട്ടിയുടെ
ലോലശരീരത്തിനുമേല്
നീണ്ട
ദിനരാത്രങ്ങളില്
നടത്തിയ
കൊടുംക്രൂരതകള്
ഭൂമിയിലെ
ഒരു
മനുഷ്യജീവിക്കും
അനുഭവിക്കാന്
ഇടവരാതിരിക്കട്ട
16 വയസ്സിന് താഴെയുള്ള പെണ്കുട്ടികളുടെ
നേരെ
ലൈംഗികച്ചുവയോടെ
ആംഗ്യം
കാട്ടുന്നതുപോലും
കഠിന
ശിക്ഷക്ക്
വിധേയമാകുന്ന
കുറ്റമായ
പോക്സോ
നിയമം
രാജ്യത്ത്
അലങ്കാരമായി
മാറുകയാണോ
എന്നാണ്
ആസിഫയുടെ
ദാരുണമരണം
നമ്മെ
ചഞ്ചലപ്പെടുത്തുന്നത്.
നിയമങ്ങള്
നോക്കുകുത്തിയാകുകയും
അധികാരക്കസേരകളില്
വിഷയലമ്പടന്മാരും
താന്തോന്നികളും
അമര്ന്നിരിക്കുകയും
ചെയ്യുമ്പോള്
ആസിഫയും
ഉന്നാവിലെ
പതിനാറുകാരിയും
പിന്നെ
നൂറുകണക്കിനു
പെൺകുട്ടികളും
വാര്ത്തകള്
മാത്രമായി
ചുരുക്കപ്പെടും.
പ്രൊഫ്. ജോൺ
കുരാക്കാർ.

No comments:
Post a Comment