Pages

Wednesday, April 18, 2018

സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്ക ണം


സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്ക ണം
ജമ്മു കശ്മീരിലെ കഠ്വയില്ആട്ടിടയ ബാലിക ക്രൂരമായി ബലാല്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ പേരില്കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്അരങ്ങേറിയ അക്രമസംഭവങ്ങള്അങ്ങേയറ്റം അപലപനീയമാണ്. കഠ് സംഭവം ആഗോളതലത്തില്വന്പ്രതിഷേധങ്ങള്ക്ക് ഇടവരുത്തുകയും രാജ്യത്തിന്റെ പ്രതിഛായയ്ക്കുതന്നെ തീരാക്കളങ്കമേല്പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്ജമ്മു കശ്മീര്ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതുവരെ നടന്ന അന്വേഷണത്തില്ഇരയുടെ പിതാവ് തൃപ്തിരേഖപ്പെടുത്തിയതായും വാര്ത്തയുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠം പ്രശ്നത്തിന്റെ ഗൗരവം ഉള്ക്കൊണ്ട് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നീതിപൂര്വമായ വിചാരണ ഉറപ്പുവരുത്താന്കേസ് ജമ്മുവില്നിന്ന് ചണ്ഡീഗഢിലേക്ക് മാറ്റണമെന്ന് ഇരയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ച് സുപ്രിം കോടതി ഇക്കാര്യത്തില്ജമ്മു കശ്മീര്ഗവണ്മെന്റിന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്. കഠ് കോടതി ചാര്ജ്ഷീറ്റില്വാദം കേള്ക്കുന്ന ഏപ്രില്‍ 28ന് മുമ്പ് സുപ്രിം കോടതി ഇക്കാര്യത്തില്തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഭവം അപലപിക്കപ്പെടുകയും മുഖ്യമന്ത്രിതന്നെ സംഭവത്തോട് മൂര്ച്ചയേറിയ ഭാഷയില്പ്രതികരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപി-സംഘപരിവാര്ഇതര പാര്ട്ടികളും സംഘടനകളും സംഭവത്തില്ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തുവരികയുമുണ്ടായി. എന്നാല്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങള്ദുരുപയോഗം ചെയ്ത് ഹര്ത്താലിന് ആഹ്വാനം നല്കുകയും അതിന്റെ പേരില്മുന്നറിയിപ്പുകള്ഒന്നുംകൂടാതെ അക്രമം അഴിച്ചുവിടുകയും ചെയ്ത ശക്തികളുടെ ലക്ഷ്യം മനുഷ്യത്വഹീനമായ സംഭവത്തോടുള്ള പ്രതിഷേധമായി വിലയിരുത്താനായില്ല. മറിച്ച് അതിന്റെ പേരില്കേരള സമൂഹത്തില്വര്ഗീയ ചേരിതിരിവും കലാപവും കുത്തിപ്പൊക്കാനുള്ള ആസൂത്രിത ശ്രമമായെ അതിനെ കാണാനാവൂ. അക്രമങ്ങള്പടര്ന്നുപിടിക്കാതെ നിയന്ത്രണ വിധേയമാക്കാന്കേരളത്തിലെ പൊലീസ് സേനയ്ക്ക് ചെറുതല്ലാത്ത വില നല്കേണ്ടിവന്നെങ്കിലും അതിന് അവര്അഭിനന്ദനം അര്ഹിക്കുന്നു.
വടക്കന്ജില്ലകളിലും തലസ്ഥാനത്തും നടന്ന അക്രമസംഭവങ്ങള്ക്ക് കാരണമായത് സാമൂഹ്യമാധ്യമങ്ങള്ഉപയോഗിച്ചു നടത്തിയ പ്രചാരണമാണ്. ഹര്ത്താല്ആഹ്വാനത്തിന്റെ പിന്നില്പ്രവര്ത്തിച്ച സംഘടന അല്ലെങ്കില്സംഘടനകളോ വ്യക്തികളോ ആരെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്മതന്യൂനപക്ഷങ്ങളുടെ പേരില്പ്രവര്ത്തിക്കുന്ന ചില തീവ്രാശയസംഘടനകളുടെ പ്രവര്ത്തകരാണ് അക്രമത്തിന് നേതൃത്വം നല്കിയതെന്നത് വ്യക്തമാണ്. അവരുടെ ലക്ഷ്യം തികച്ചും ദൗര്ഭാഗ്യകരമാ ഒരു സംഭവത്തോടുള്ള പ്രതികരണം എന്നതിലുപരി രാജ്യത്ത് വളര്ന്നുവരുന്ന വര്ഗീയ വൈരത്തിന്റെ അന്തരീക്ഷം കൂടുതല്മൂര്ച്ഛിപ്പിക്കാനും അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കാനും മാത്രമേ സഹായകമാവു. കഠ് സംഭവത്തെ അപലപിക്കാനും അതില്ഉള്പ്പെട്ട ഭൂരിപക്ഷ വര്ഗീയതയെ ചെറുക്കാനും രംഗത്തുവന്നവര്ഉയര്ത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്. വര്ഗീയ പ്രത്യയശാസ്ത്രങ്ങളെയും അതിന്റെ വക്താക്കളെയും പ്രയോക്താക്കളെയും ദേശീയ ജീവിതത്തില്നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ട് മാത്രമേ അത്തരം ക്രൂരതകള്ക്ക് അറുതിവരുത്താനാവൂ. കഠ്വയിലെ മതന്യൂനപക്ഷത്തില്പ്പെട്ട നാടോടികളായ ആട്ടിടയ സമൂഹത്തെ ആട്ടിപ്പായിക്കാന്നടത്തിയ ഹീനകൃത്യത്തെ സാധൂകരിക്കാന്മുതിര്ന്ന ജമ്മുകശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാര്ക്ക് തല്സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. രാജ്യത്തിന്റെ പൊതുസമൂഹത്തില്നിന്നും വിദ്വേഷാധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ പ്രചാരകരും ഒറ്റപ്പെടുമെന്ന വ്യക്തമായ സൂചനയാണ് അത് നല്കുന്നത്. അത്തരം അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷത്തെ സമാധാനപരമായ പ്രചാരണങ്ങളിലൂടെയും പ്രവര്ത്തനങ്ങളിലൂടെയും ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം വര്ഗീയധ്രുവീകരണത്തിനു മാത്രമെ കഴിഞ്ഞ ദിവസത്തെ ഹര്ത്താലാചരണം പോലുള്ള സംഭവങ്ങള്സഹായകമാവു.
ക്രിയാത്മകവും സമാധാനപരവുമായ പല മുന്നേറ്റങ്ങള്ക്കും സാമൂഹ്യ മാധ്യമങ്ങള്കഴിഞ്ഞകാലങ്ങളില്പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാല്വര്ഗീയതയും അക്രമങ്ങളും പ്രചരിപ്പിക്കുന്നതിനും വിധ്വംസക പ്രവര്ത്തനങ്ങള്ക്കും സമൂഹമാധ്യമങ്ങള്ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. രാഷ്ട്രീയ അട്ടിമറികള്ക്കുപോലും സമൂഹമാധ്യമങ്ങള്അറിഞ്ഞോ അറിയാതെയോ ദുരുപയോഗം ചെയ്യപ്പെടുന്നത് സമീപ ദിവസങ്ങളില്ലോകവ്യാപകമായി ചര്ച്ച ചെയ്യപ്പെടുകയുണ്ടായി. സമൂഹത്തിന്റെ കെട്ടുറപ്പിന് നേരെ വെല്ലുവിളി ഉയര്ത്തുന്ന വിധ്വംസക പ്രവര്ത്തനങ്ങള്ക്ക് സാമൂഹ്യമാധ്യമങ്ങള്ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ നാം കൂടുതല്ജാഗരൂകരാകേണ്ടിയിരിക്കുന്നു. സൈബര്സുരക്ഷ എന്നത് സാങ്കേതിക സംവിധാനത്തിന്റെ മാത്രം സുരക്ഷയല്ല. മറിച്ച് സൈബര്സാങ്കേതിക വിദ്യ സമസ്ത മനുഷ്യരെയും സ്വാധീനിക്കുന്ന വര്ത്തമാനകാല യാഥാര്ഥ്യം എന്ന നിലയില്അതുപയോഗിച്ചുള്ള വിധ്വംസക പ്രവര്ത്തനങ്ങള്ക്ക് തടയിടാന്പര്യാപ്തമായ മുന്കരുതലുകള്ക്ക് ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസടക്കം ഭരണയന്ത്രമാകെ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് ഇന്നലത്തെ അനിഷ്ടസംഭവങ്ങള്വിരല്ചൂണ്ടുന്നത്.

Prof. John Kurakar

No comments: