50 ദിവസത്തെ നോമ്പിൽ സ്ഫുടം ചെയ്തെടുത്ത ചൈതന്യവുമായി
ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു
50 ദിവസത്തെ നോമ്പിൽ സ്ഫുടം ചെയ്തെടുത്ത ചൈതന്യവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ഓശാനയും കുരുത്തോലയും പെസഹായും ദുഃഖവെള്ളിയും ഈസ്റ്റർ ഞായറാഴ്ചയിലെ രുചികരമായ വിഭവങ്ങളും ഒക്കെ മനസ്സിൽ നിറയ്ക്കുന്ന അനുഭൂതികളുടെ ഈസ്റ്റർ. കടന്നു പോയി .കേവലം ഒരു ദിവസത്തിൽ ഒതുങ്ങുന്നതല്ല ഈസ്റ്ററിന്റെ ആചരണവും ആഘോഷവും. നീണ്ട 50 നാൾ മത്സ്യവും മാംസവും ഉപേക്ഷിച്ചുള്ള നോമ്പ്. രുചികരമായി പാചകം ചെയ്ത മത്സ്യമാംസാദികളുടെ സ്വാദും മണവും പകരുന്ന പ്രലോഭനങ്ങളെ പലവട്ടം തോൽപ്പിച്ചാണു നോമ്പ് പൂർത്തിയാക്കുക. ഈസ്റ്ററിനു വീടുകളിൽ ആടും കോഴിയും പോത്തുമെല്ലാം ഉപയോഗിച്ചു പലവിധ വിഭവങ്ങൾ ഉണ്ടാകും .
യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.
ഈസ്റ്റര്‍. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ ദിനങ്ങള്ക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാല്‍ അതിനുമുണ്ട് സങ്കീര്ണതകള്‍.‘കടന്നു പോകുക’ എന്നര്‍ത്ഥമുള്ള പാക്സാ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. മിസ്ര ദേശത്ത് ഇസ്രയേല്ക്കാരുടെ പടിവാതിലുകളില്‍ കുഞ്ഞാടിന്റെ രക്തംതളിക്കപ്പെട്ടിരിക്കുന്നത് കണ്ട് ദൈവത്തിന്റെ ദൂതന് അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പൊയതിന്റെ നന്ദിപൂര്വം അനുസ്മരിക്കുന്നതിനായി യഹൂദന്മാര് പെസഹാ ആചരിച്ചിരുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്മ്മയ്ക്കായി ആദ്യകാല ക്രിസ്ത്യാനികള്‍ പെസഹാ എന്ന് തന്നെയാണ് പേര് നല്കിയത്. ഇംഗ്ലണ്ടിലെ സാക്സോണിയന്മാര്‍ ഏതാണ്ട് ഇതേ കാലത്ത് തന്നെ ഈസ്റ്റര്‍ എന്ന ദേവതക്ക് യാഗങ്ങള്‍ ചെയ്തിരുന്നതായും ചരിത്രത്തില്‍ സൂചനയുണ്ട്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ എന്ന പദം തന്നെ പെസഹായെ കുറിക്കുവാനും തുടങ്ങി.
ഈസ്റ്റർ എന്ന പേരില്‍ തന്നെ ഒരു ദ്വീപുമുണ്ട് ലോകത്ത്. തെക്കുകിഴക്കന്‍ പസഫിക്കില്‍, പോളിനേഷ്യന്‍ ത്രികോണത്തിന്റെ തെക്കുകിഴക്കന്‍ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്. പേര്, ഈസ്റ്റര്‍ ദ്വീപ്. 1888 ല്‍ ചിലിയുമായി കൂട്ടിച്ചേര്ക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാര്ജിച്ചതാണ്. യുനെസ്കൊയുടെ ലോകപൈതൃക ഭൂപടത്തില്പ്പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെത്തിയ ആദ്യ യൂറോപ്യന്‍ സഞ്ചാരി ഡച്ചുകാരന് ജാക്കബ് റോജിവീന്‍ ആണ് ഈസ്റ്റര്‍ ദ്വീപ് എന്ന പേര് നല്കിയത്. ‘ഡേവിസ് ദ്വീപ്’ അന്വേഷിച്ച് 1772 ലെ ഈസ്റ്റര്‍ ഞായറാഴ്ചായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. പാശ്ച് ഐലന്റ് എന്നാണ് അദ്ദേഹം ഈ ദ്വീപിനെ ആദ്യമായി വിളിച്ചത്(ഈസ്റ്റര്‍ ഐലന്റിന് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമാവട്ടെ ഈസ്റ്റര്‍ ഐലന്റ്’എന്ന അര്ത്ഥം വരുന്ന ഇസ്ല ഡി പാസ്ക്വ എന്നാണ്.
ഇനി മറ്റു ദിനങ്ങള്ക്കുമുണ്ട് ഇമ്മാതിരി വിശേഷങ്ങള്‍. തിരുവത്താഴത്തെ അനുസ്മരിച്ചു കൊണ്ട് െ്രെകസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷയാണു തിരുവത്താഴ ശുശ്രൂഷ. ഉയിര്പ്പു ഞായറാഴ്ചയ്ക്കു മുമ്പ് നാല്പതു ദിവസം നീണ്ടു നില്ക്കുന്ന നോമ്പിന്റെ അവസാന ദിവസങ്ങളാണ് പെസഹാ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ. ഇതില്‍ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളാണ് തിരുവത്താഴത്തെ അനുസ്മരിച്ചുള്ളത്.
ഉയിര്പ്പുതിരുനാള്കാലത്തെ ആദ്യ ദിവസമായ വ്യാഴാഴ്ച പല പേരുകളിലും അറിയപ്പെടുന്നു. പെസഹാ വ്യാഴാഴ്ചയെന്നാണ് ഈ ദിവസം പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില് ഈ ദിവസം വലിയ വ്യാഴാഴ്ച എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയില്‍ മോണ്ടി തെഴ്സ്ഡേ എന്നാണു പറയുക. ക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഒരു പുതിയ ഉടമ്പടി ”ഇതെന്റെ ശരീരമാകുന്നു… ഇതെന്റെ രക്തമാകുന്നു എന്നു നല്കിയതിനാലാണ് അതിന്റെ അനുസ്മരണ ദിനത്തിന് മോണ്ടി തെര്സ്ഡേ എന്ന പേര് ലഭിച്ചത്. ജര്മനിയില് ഈ ദിവസത്തെ ഗ്രീന്‍ തെഴ്സ്ഡേ എന്നാണു വിളിക്കുന്നത്. ഷീര്‍ തെഴ്സ്ഡേ എന്ന പേരും ഈ ദിവസത്തിനുണ്ട്.തിരു അത്താഴ ശുശ്രൂഷയ്ക്ക് ഏറെ ചരിത്രപഴക്കമുണ്ട്. കര്ത്താവിന്റെ അത്താഴത്തിന്റേതായ വ്യാഴാഴ്ച എന്നാണ് ആദ്യകാലങ്ങളില് ഈ ദിവസം അറിയപ്പെട്ടിരുന്നത്. ക്രിസ്തു പരിശുദ്ധ കുര്ബാന സ്ഥാപിച്ചതാണ് തിരു അത്താഴത്തിന്റെ പ്രാധാന്യം. വിശുദ്ധ കുര്ബാനയുടെ അനുസ്മരണമാണ് ഈ ദിവസത്തിലെ പ്രധാന ശുശ്രൂഷ.

വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷാക്രമം വളരെ പഴക്കമുള്ളതാണെങ്കിലും, ആദ്യ നൂറ്റാണ്ടുകളില്‍ ഉയിര്പ്പു തിരുനാളിന്റെ ഭാഗമായിട്ടല്ല വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ നടത്തിവന്നത്. അക്കാലത്ത് ഉയിര്പ്പു ദിനാഘോഷമെന്നു പറഞ്ഞാല്‍ മൂന്നു ദിവസത്തെ പരിപാടികള്‍(ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിര്പ്പു ഞായറാഴ്ച) മാത്രമായിരുന്നു. ഉയിര്പ്പ് ആഘോഷത്തിനായുള്ള ഒരുക്ക ദിനമായി മാത്രമേ വ്യാഴാഴ്ചയിലെ പരിപാടികളെ കരുതിയിരുന്നുള്ളൂ. വിശുദ്ധ ത്രിദിനാചരണത്തിനുള്ള ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിര്പ്പു ഞായറാഴ്ച എന്നിങ്ങനെ. ഇതില്‍ തന്നെ പശ്ചാത്താപത്തിന്റേതായ ഒത്തുതീര്പ്പുണ്ടാക്കല് ആയി വ്യാഴാഴ്ചയിലെ ശുശ്രൂഷകളെ പരിഗണിച്ചിരുന്നു. എ.ഡി. 7ാം ശതകം വരെ ഉയിര്‍പ്പുദിനത്തില്‍ മാമോദീസ നല്കുന്നതിനുള്ള തൈലം ബിഷപ്പ് ആശിര്വദിച്ചിരുന്നത് ഞായറാഴ്ച രാവിലെതന്നെയായിരുന്നു. പില്ക്കാലത്ത് ഉയിര്പ്പു കാലഘട്ടത്തിലെ തിരക്ക് ഒഴിവാക്കുവാന്‍ വേണ്ടി ബിഷപ്പ് തൈലം ശുദ്ധീകരിക്കുന്ന ചുമതല പരിശുദ്ധ വ്യാഴാഴ്ചയിലേക്കു മാറ്റി.ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കപ്പെടുന്നതാവട്ടെ, ഈസ്റ്ററിനു തൊട്ടു മുന്പുള്ള വെള്ളിയും. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്ന്നു കാല്വരി മലയിലെ കുരിശു മരണത്തിന്റെയും ഓര്മയ്ക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്. പാശ്ചാത്യ നാടുകളില് ഈ ദിവസത്തെ ഗുഡ് െ്രെഫഡേ എന്നും പോളണ്ട് സഭ, യവനസഭ, സുറിയാനി സഭ തുടങ്ങിയ! ഓര്ത്തഡോക്സ് സഭകളില് ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ് ഫ്രൈഡേ എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. പള്ളികളില് ഈ ദിവസം പ്രത്യേക പ്രാര്ത്ഥനകളും ബൈബിളിലെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ വായനയും ഉണ്ട്. ചില സ്ഥലങ്ങളില് െ്രെകസ്തവ വിശ്വാസികള് ഈ ദിവസം ഉപവാസ ദിനമായി ആചരിക്കുന്നു. കുരിശില്ക്കിടന്നു ‘’എനിക്കു ദാഹിക്കുന്നു’,’ എന്നു വിലപിച്ചപ്പോള്‍ യേശുവിനു കയ്പുനീര് കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള് കയ്പുനീര് രുചിക്കുന്ന ആചാരവുമുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment