Pages

Saturday, April 14, 2018

ബാലികയെ, പരിശുദ്ധമായ ക്ഷേത്രത്തിലേക്കുതട്ടിക്കൊണ്ടുപോയികൂട്ടബലാത്സംഗംചെയ്തു കൊന്നകൊടും കുറ്റവാളികൾക്ക് പരമാവധി ശിക്ഷലഭിക്കണം


ബാലികയെ, പരിശുദ്ധമായ ക്ഷേത്രത്തിലേക്കുതട്ടിക്കൊണ്ടുപോയികൂട്ടബലാത്സംഗംചെയ്തു കൊന്നകൊടും കുറ്റവാളികൾക്ക് പരമാവധി ശിക്ഷലഭിക്കണം

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വര വിലാപംഎന്ന വാക്യം ഭാരതത്തിലെ പരിശുദ്ധമായ ക്ഷേത്രത്തിൽ നിന്ന് ഉയർന്നുകൊണ്ടേയിരിക്കുന്നു.കൊടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവന്ന ശിശുത്വം വിട്ടുമാറാത്ത ഒരു എട്ടു വയസ്സുകാരിയുടെ അശരണമായ നിലവിളി എന്നും നമ്മുടെകാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും .ജമ്മുവിലെ കഠ്വ ജില്ലയിൽ ബാലികയെ തടവിലാക്കികൂട്ടബലാത്സംഗംചെയ്തു കൊന്ന സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ് . ബഖേർവാല മുസ്ലിം നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു നാട്ടുപ്രമാണിയുടെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്തതെന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു .
നീചമായ ക്രൂരത ചെയ്തവരോടു രാജ്യത്തിനു മാപ്പു നൽകാനാവില്ല .കൊലപ്പെടുത്തും മുൻപു പ്രതികളിലൊരാൾ പെൺകുട്ടിയെ വീണ്ടും മാനഭംഗപ്പെടുത്തിയെന്നുകൂടി കേൾക്കുമ്പോൾ സ്ത്രീയെ ദേവതുല്യയായി ആദരിച്ചുപോന്ന ഒരു രാജ്യത്തിന്റെ ഹൃദയത്തിൽനിന്നാണു ചോര വാർന്നുവീഴുന്നത്. കുറ്റവാളികളെയെല്ലാം പിടികൂടി, അർഹിക്കുന്ന കർശനശിക്ഷ നൽകാൻ കഴിയണം .ഭാരതത്തിൽ  വളർച്ചപ്രാപിച്ചുകഴിഞ്ഞ അസഹിഷ്ണുതയും വംശവിദ്വേഷവും എത്രമേൽ കഠോരവും ഭയാനകവുമാണെന്നു വെളിപ്പെടുത്ന്ന ഒരു സംഭവം കൂടിയാണിത് .നാടോടിഗോത്രമായ ബഖർവാൾ മുസ്ലിം സമുദായത്തിൽപ്പെട്ട ബാലികയെ കൊന്നത്, ആ ഗോത്രം ഹിന്ദുമേഖലയിൽ സ്ഥിരവാസമുറപ്പിക്കുന്നതു തടയാൻവേണ്ടിയായിരുന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.
നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനസംഭവങ്ങൾ കൊണ്ട്  വേദനയും ലജ്ജയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടും അപമാനഭാരംകൊണ്ടു തലകുനിപ്പിക്കുന്നതാണ് കഠുവയിലെ ഈ ക്രൂര സംഭവം. ബാലികയെ, പരിശുദ്ധമായ ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോയി
കൂട്ടബലാത്സംഗംചെയ്തു കൊന്ന കൊടും കുറ്റവാളികൾക്ക് പരമാവധി ശിക്ഷലഭിക്കണം.

പ്രൊഫ്. ജോൺ കുരാക്കാർ




No comments: