നിരന്തരമായ മതവിദ്വേഷ പ്രസംഗങ്ങളൂം പ്രചാരണങ്ങ വിദ്യാഭ്യാസമുള്ള വരെപോലും മതഭ്രാന്തന്മാരാക്കും
സമ്പൂർണ്ണ സാക്ഷരത നേടിയ കേരളമേ ലജ്ജിക്കൂ ! ഉയർന്ന വിദ്യാഭ്യാസമുള്ളഇന്ത്യയിൽ താരതമ്യേന ഭേദപ്പെട്ട സംസ്ഥാനമായിരുന്നൂ കേരളം എന്നാൽ ചില തീവ്രവാദ സംഘടനകളുടെ നിരന്തരമായ മതവിദ്വേഷ പ്രസംഗങ്ങളൂം പ്രചാരണങ്ങളും കാരണം മതഭ്രാന്തന്മാരായി
മാറുകയാണ് .കശ്മീരിൽ പിഞ്ചു പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യത്വമുള്ള ഒരാള്ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന് സമൂഹം തയ്യാറാകണം. സംസ്ഥാന സര്ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില് കൊണ്ടു വരാന് സഹായിച്ചത്. പ്രതികള്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര് സര്ക്കാരിന്റെ നിലപാട് മാതൃകാപരമാണ്.
തൊണ്ണൂറ് ദിവസത്തിനുള്ളില് കുറ്റപത്രം സമര്പ്പിച്ചതു മൂലം പ്രതികള്ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനും സര്ക്കാരിനായി.ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടു നാൾ ക്രൂരമായ ബലാൽസംഘത്തിന് ഇരയായി എട്ടു വയസ്സുകാരി കൊലചെയ്യപ്പെട്ടപ്പോൾ, ആ കൊലപാതകത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ട വ്യക്തിയാണ് വിഷ്ണു നന്ദകുമാർ. ''ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, ഇല്ലെങ്കിൽ നാളെ ഇവൾ ഇന്ത്യക്ക് എതിരെ ബോംബായേനെ'' എന്നാണ് വിഷ്ണു നന്ദകുമാർ കമന്റ് ചെയ്തത്. ഒരു പ്രൈവറ്റ് ബാങ്കിലെ ഉദ്യോഗസ്ഥനാണ് ഇയാൾ .എങ്ങനെ ഇയാൾക്ക് ഇത്തരമൊരു നീച വാക്യം എഴുതാൻ കഴിഞ്ഞു ? ഇയാളെ പ്രസവിച്ചതും വളർത്തിയതും ഒരു സ്ത്രീ തന്നെയല്ലേ ? ഒരു പിഞ്ചു ശരീരത്തിൽ വർഗീയതയുടെ വിഷം പുരട്ടിയ കണ്ണുകളോടെ എങ്ങനെ നോക്കാൻ ഇദ്ദേഹത്തിനു സാധിച്ചു ?
ആ കുരുന്നിനെ ക്രൂരമായി കൊന്നൊടുക്കിയ ആളുകളെ എങ്ങനെ ന്യായികരിക്കാൻ കഴിയുന്നു .കഷ്‍ടം മനുഷ്യന് എന്തുപറ്റി ?മാപ്പർഹിക്കാത്ത തെറ്റിനെയാണ് ഈ യുവാവ് ന്യായികരിച്ചത് .ലോകം മുഴുവനും ആകുഞ്ഞിനു വേണ്ടി നടക്കുന്ന മുറവിളികൾ അയാൾ കേൾക്കുന്നില്ലേ .ഒരു നല്ല മനുഷ്യനായി മാറാൻ വിഷ്ണു നന്ദകുമാറിന് കഴിയും ,കഴിയട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment