അധികാരികളുടെ വാക്കിന് പഴയ ചാക്കിന്റെ വില പോലുമില്ല
മനുഷ്യജീവിതം ചുവപ്പു നാടകളില് കുരുങ്ങികിടക്കുന്നു .
ഫയലുകളിൽ ഉറങ്ങുന്നത് മനുഷ്യജീവിതമാണന്നും ഫയലുകളുടെ
മെല്ലെപ്പോക്ക് പരിശോധിക്കുമെന്നു നിയമസഭയില് ഉറപ്പു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള് മുതല് ഉന്നതതല തീരുമാനം ആവശ്യമായ വികസന പദ്ധതികള് ഉള്പ്പെടെയുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റില് കെട്ടിക്കിടക്കുന്നത്. തങ്ങളുടെ മേശപ്പുറത്തു എത്തുന്ന ഫയലുകളില് നാമമാത്രമാണ് ഉദ്യോഗസ്ഥര് തീര്പ്പു കല്പ്പിക്കുന്നത്. ഇത്രയധികം ഫയലുകള് സെക്രട്ടറിയേറ്റില് കുന്നുകൂടി കിടക്കുന്ന അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
പല സർക്കാർ
ഫയലുകളും ഓഫീസുകളിൽ നിന്ന് സ്വകാര്യ
സ്ഥാപനങ്ങളിൽ കൊണ്ടുപോകുന്നതായും പറയപ്പെടുന്നു .2018 മാർച്ച് 21 ലെ ഒരു
പത്ര വാർത്ത "സര്‍ക്കാര്‍ ഫയലുകള്‍ തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ കണ്ടെത്തി. റവന്യൂ
വകുപ്പിലെ റീസര്‍വേയുമായി ബന്ധപ്പെട്ട 45 ഫയലുകളാണ് റവന്യൂ വിജിലന്‍സ് വിഭാഗം സ്വകാര്യ
കെട്ടിടനിര്‍മാണ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. പരാതിക്കാരില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങാനായി സര്‍വേയര്‍മാര്‍ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തിലെത്തിച്ച് തീര്‍പ്പുകല്‍പിക്കുകയായിരുന്നു.."സെക്രട്ടറിയേറ്റില് ഫയലുകള് കെട്ടിക്കിടക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്ന് അധികാരമേറ്റയുടനെ മുഖ്യമന്ത്രി പറഞ്ഞിരുന്നു .
പുതിയ സാമ്പത്തിക വര്ഷം തുടങ്ങുമ്പോള് കൃത്യമായി പറഞ്ഞാല് 3,94,728 ഫയലുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ മേശപ്പുറങ്ങളില് നിര്ജീവമായി കിടക്കുന്നത്. മൂന്നു വര്ഷമായി ഒരു നോട്ടവുമെത്താത്ത മുക്കാല് ലക്ഷത്തോളം ഫയലുകള് ഇതിലുണ്ട്. മോട്ടോര് വാഹന വകുപ്പിലും വാണിജ്യ നികുതി വകുപ്പിലുമായി അര ലക്ഷത്തിലേറെ ഫയലുകള്
പൊടിപിടിച്ച് ശ്വാസംമുട്ടിക്കിടക്കുന്നു.
36,289 എണ്ണം മോട്ടോര് വാഹന വകുപ്പിലും 79,784 എണ്ണം വാണിജ്യ നികുതി വകുപ്പിലും തീര്പ്പാക്കാനുണ്ട്. കാര്ഷിക വികസന വകുപ്പിലുമുണ്ട് 29,464 ഫയലുകള് പരിശോധനക്കെടുക്കാന്. ജനജീവതവുമായി നിത്യബന്ധമുള്ള വകുപ്പുകളിലാണ് പ്രധാനമായും ഫയലുകള് കെട്ടിക്കിടക്കുന്നത് .
സർക്കാർ ഓഫീസുകളിൽ ഒച്ചിനെ
പോലും നാണിപ്പിക്കും വിധത്തില് ഫയലുകള് ഇഴയുന്നത്. ഫയല് നീക്കത്തില് വേഗത വര്ധിപ്പിക്കണമെങ്കില് അടിസ്ഥാനപരമായി ഉദ്യോഗസ്ഥരുടെ പ്രവര്ത്തന ക്ഷമത വര്ധിപ്പിക്കേണ്ടിയിരിക്കുന്നു
.ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലയുണ്ടാകണം ലക്ഷക്കണക്കിനു
മനുഷ്യരുടെ ജീവല് പ്രശ്നങ്ങള് സെക്രട്ടറിയേറ്റിന്റെ ചുമരുകള്ക്കുള്ളില് മോചനം കാത്തു കഴിയുകയാണ് .മോചനം എന്ന് ,എങ്ങനെ ? സർക്കാർ മറുപടി പറയണം .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment