കേരളത്തിൽ സ്വകാര്യ മൈക്രോഫിനാൻസ് തഴച്ചു വളരുന്നു
കേരളത്തിൽ സ്വകാര്യ മൈക്രോഫിനാൻസ് പാവപെട്ടവരിൽ നിന്ന് പല വഴിയിലായി 36 ശതമാനത്തോളം
പലിശയാണ് ഈടാക്കുന്നത് .സാധാരണക്കാരന് സ്വന്തംകാലിൽ നിൽക്കാനൊരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ മൈക്രോഫിനാൻസ് സംരംഭങ്ങൾ ആരംഭിച്ചത് . കുടുംബശ്രീ ഇപ്പോഴും
ഇതേ പാതയിൽതന്നെയാണ് പ്രവർത്തിക്കുന്നത്
.നാലും അഞ്ചും ശതമാനം പലിശയ്ക്കാണ് ഇവ അയൽക്കൂട്ടങ്ങൾക്കും അംഗങ്ങൾക്കും
വായ്പ നൽകുന്നത് .സഹകരണബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ സ്ഥലത്തിന്റെ ആധാരം മുതൽ രേഖകൾ ഹാജരാക്കണമെങ്കിലും മൈക്രോഫിനാൻസ് വായ്പയ്ക്ക് വെറും ഒരു ഒപ്പുമാത്രം മതിയെന്നത് സാധാരണക്കാരനെ വളരെ ആശ്വാസമാണ് .
അടുത്തകാലത്തായി സ്വകാര്യ മൈക്രോഫിനാൻസ് തഴച്ചു വളർന്നുകൊണ്ടിരിക്കുകയാണ് .കേരളത്തിൽ ഇതരസംസ്ഥാന മൈക്രോഫിനാൻസ് സംഘങ്ങളുടെ പ്രവർത്തനം
വ്യാപകമായിട്ടുണ്ടെന്ന്
സംസ്ഥാനപോലീസിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. പലരും കൊള്ളപലിശയാണ് ഈടാക്കുന്നത് .മൈക്രോഫിനാൻസ് കടക്കെണിയിൽ കുടുങ്ങി പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചുമരണങ്ങൾ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ് ബ്ലേഡ് പലിശ സംഘങ്ങളും വട്ടിപ്പലിശക്കാരെയും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല .സൊസൈറ്റീസ് ആക്ട് പ്രകാരമോ, കമ്പനി ചട്ടപ്രകാരമോ രജിസ്റ്റർ ചെയ്ത ഏതു സ്ഥാപനത്തിനും പ്രവർത്തിക്കാമെന്ന മറ ഉപയോഗിച്ചാണ് ഇവയുടെയും
പ്രവർത്തനം.
സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനത്തിന്റെയും കുടുംബശ്രീയുടെയുമൊക്കെ
പ്രവർത്തനങ്ങളില്ലാത്ത
സ്ഥലങ്ങളിലാണ് മൈക്രോഫിനാൻസ്
സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് .പലർക്കും വായ്പകൾ തിരിച്ചടക്കാൻ കഴിയാതെവരുന്നു .പലരും തിരിച്ചടവുശേഷി പോലും പരിശോധിക്കാതെയാണ് വായ്പകൾ നല്കുന്നത്.മൈക്രോഫിനാന്സ് തട്ടിപ്പ് കേസില് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തട്ടിപ്പ്
എസ്എന്ഡിപി ശാഖകളില് മാത്രമല്ല കേരളം മുഴുവന് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാവപ്പെട്ടവനെ ആത്മഹത്യയിലേക്കു നയിക്കുന്ന കൊള്ളപലിശക്കാരായ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ അധികാരികൾക്ക് കഴിയണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment