കെഎസ്ആര്ടിസിയെ രക്ഷപ്പെടുത്താനുള്ള വഴി എങ്ങനെ ?
നഷ്ടത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ 90% ഡിപ്പോകളും പണയത്തിലാണ്.മാനേജ്മെന്റിലെ ചിലർ സ്വകാര്യവത്കരണത്തിനു നടത്തിയ ചരടുവലി വിജയിച്ചതോടെ ഉള്ള വരുമാനവും നഷ്ടമായി. കോർപറേഷൻ സ്വന്തമായി നടപ്പാക്കിയിരുന്ന ടിക്കറ്റ് അച്ചടിയും റിസർവേഷൻ ചുമതലയുമാണ് ആദ്യം സ്വകാര്യമേഖലയ്ക്കു കൈമാറിയതോടെ വീണ്ടും നഷ്ടത്തിലായി .ബോഡി നിർമ്മാണവും സ്വകാര്യമേഖലയ്ക്കു തന്നെ.ഇപ്പോൾ അന്തർസംസ്ഥാന സർവീസുകളും സ്വകാര്യമേഖലയ്ക്കു തീറെഴുതി. ലക്ഷങ്ങളുടെ നഷ്ടമാണു പ്രതിമാസം ഈയിനത്തിലുണ്ടാകുന്നത്.
സാമ്പത്തിക പ്രതിസന്ധിയില് നട്ടംതിരിയുന്ന കെഎസ്ആര്ടിസിയെ കൂടുതല് പ്രതിസന്ധിയിലാക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധി .കെഎസ്ആര്ടിസിയുടെ സൂപ്പര് ഫാസ്റ്റ്, സൂപ്പര് എക്സ്പ്രസ്, സൂപ്പര് ഡീലക്സ് ബസ്സുകളില് യാത്രക്കാരെ നിര്ത്തിക്കൊണ്ട് സര്വീസ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്ടിസിക്ക് കൂടുതല് വരുമാനം നേടിത്തരുന്നവയാണ് സൂപ്പര് ഫാസ്റ്റുകള്. ഇപ്പോള് ഈ വിഭാഗം ബസ്സുകളില് യാത്രക്കാരെ കുത്തിനിറച്ചാണ് പലപ്പോഴും സര്വ്വീസ് നടത്തുന്നത്. ദീര്ഘനേരം ബസ്സിന് കാത്തുനിന്ന് വലയുന്ന യാത്രക്കാര്ക്ക് അതനുഗ്രഹവുമാകാറുണ്ട്. സൂപ്പര് എക്സ്പ്രസ്, സൂപ്പര് ഡീലക്സ് ബസുകളില് നിര്ത്തി യാത്ര നിലവില് അനുവദിക്കാറില്ല. ദീര്ഘദൂര സര്വ്വീസുകളില് നിന്നുകൊണ്ടുള്ള യാത്ര വിലക്കിയ ഹൈക്കോടതി ഉത്തരവ് കെഎസ്ആര്ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ശമ്പളവും പെന്ഷനും നല്കാന് പോലുമാകാതെ, ജീവനക്കാര് സമരത്തിലേക്കു പോകുന്ന ദയനീയ സ്ഥിതിയില് പുതിയ പ്രതിസന്ധി മറികടക്കാന് കെഎസ്ആര്ടിസി മാനേജ്മെന്റ് വീണ്ടും കോടതിയെ സമീപിക്കണമെന്നാണ് ഉയര്ന്നുവന്നിട്ടുള്ള ആവശ്യം.
കെഎസ്ആര്ടിസിയുടെ യഥാര്ത്ഥ സ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതില് പരാജയപ്പെട്ടതാണ് ഇത്തരത്തിലൊരു വിധിക്കു കാരണമായതെന്നും പറയപ്പെടുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും കൂടുതല് കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണ് .പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വരുമാനത്തെ കാര്യമായി ബാധിക്കുന്ന കോടതിവിധിയുണ്ടായിരിക്കുന്നത്. യാത്രക്കാര് നിന്നു യാത്ര ചെയ്യരുതെന്ന ഉത്തരവിലൂടെ കോര്പ്പറേഷന് ദിനംപ്രതി രണ്ടരകോടിയോളം രൂപ നഷ്ടം വരും. ശരാശരി ആറരക്കോടിയാണ് നിലവിലെ വരുമാനം. ദീർഘ ശ്വാസം വലിച്ച് ,വലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനത്തെ കയത്തിലേക്ക് മുക്കിത്താഴ്ത്താനേ ഈ വിധി ഉപകരിക്കുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം.
സൂപ്പര് ഫാസ്റ്റുകളില് ദീര്ഘദൂരം യാത്രചെയ്യുന്നവരുടെ സുരക്ഷാകാര്യത്തിലും ജാഗ്രതവേണം. നിന്ന് യാത്രചെയ്യുമ്പോഴുണ്ടാകാന് സാധ്യതയുള്ള അപകടങ്ങളും യാത്രാ പ്രശ്നങ്ങളും ആശങ്കപ്പെടുത്തുന്നതുതന്നെയാണ്. വരുമാനത്തില് കുറവു വരാത്ത തരത്തില്, യാത്രക്കാരുടെ സുഖയാത്രയും സുരക്ഷിതയാത്രയും ഉറപ്പാക്കാന് സര്ക്കാരിന് ബാധ്യതയുണ്ട്.
ഷെഡ്യൂൾ റദ്ദാക്കൽ മൂലം കഴിഞ്ഞവർഷം നഷ്ടം 846 കോടി; ഒരു പെൻഷൻകാരന് പ്രതിവർഷം നൽകേണ്ടത് 1.20 ലക്ഷം രൂപ.
കെഎസ്ആർടിസിയെ സഹായിക്കാൻ തുടങ്ങിയ കെടിഡിഎഫ്സി പ്രതിമാസം പലിശയിനത്തിൽ പിച്ചയെടുത്തു കഴിയുന്ന കെഎസ്ആർടിയിൽ നിന്നും വാങ്ങുന്നത് 12 കോടി; ശമ്പളം നൽകാൻ വേണ്ടി കടമെടുപ്പ് തുടരുന്നു; കോടികൾ ഇടയ്ക്കിടെ ഗ്രാൻഡ് അനുവദിച്ചിട്ടും കെഎസ്ആർസിക്ക് കടം വീട്ടണമെങ്കിൽ കുറഞ്ഞത് 3000 കോടി കൂടി വേണം. കെഎസ്ആർടിസി എങ്ങനെ ഇത്തരത്തിൽ നഷ്ടത്തിലായി? ഓരോ ഡിപ്പോയിലും കൃത്യമായി ബസുകൾ ഓടുന്നുണ്ടോ ? പണം നഷ്ടമാകുന്ന വഴി ഏത് ?കെഎസ്ആര്ടിസിയെ രക്ഷപ്പെടുത്താനുള്ള വഴി എങ്ങനെ ?
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment