ആദിവാസി യുവാവിനോടു
സ്വകാര്യ ബസിലെ ജീവനക്കാർ കാണിച്ചത് ക്രൂരതതന്നെ
മലയാളികളിൽ മനുഷ്യത്വം മരവിച്ചുപോയോ ?കൊച്ചിയിൽ ബസിൽ കുഴഞ്ഞുവീണ ആദിവാസി യുവാവ് സമയത്തു ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ, ബസ് കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുതിരിക്കുകയാണ് .കണ്ടക്ടറുടെ ലൈസൻസ് പുതുക്കുന്നത് ആറുമാസത്തേക്കു തടഞ്ഞുകൊണ്ട് മോട്ടോർ വാഹനവകുപ്പും ഉത്തരവിട്ടു. ലൈസൻസ് പുതുക്കാതെയാണു കണ്ടക്ടർ ജോലി ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബസിലെ
ജീവനക്കാർ കാണിച്ച ക്രൂരത വലിയ പ്രതിഷേധത്തിനു കാരണമായിക്കഴിഞ്ഞു. അടിയന്തര ചികിൽസ ലഭിക്കേണ്ടസമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്നതുകൊണ്ടാണു
ടി.കെ. ലക്ഷ്മണൻ എന്ന യാത്രക്കാരൻ മരിച്ചതെന്നാണു പരാതി. ബോധമില്ലാതെ അരമണിക്കൂറോളം ബസിലെ സീറ്റിൽ കിടക്കേണ്ടിവന്ന ലക്ഷ്മണനെ ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബസ് ഏതെങ്കിലും ആശുപത്രിയിലേക്കു വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ട്രിപ് മുടങ്ങുമെന്ന കാരണത്താൽ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നുപോൽ മനുഷ്യജീവനു
വിലകൽപിക്കാത്ത ഒരു ജനവിഭാഗമാണ്
കേരളം മാറുകയാണോ? കൊച്ചിനഗരത്തിലാണ് ഈ ക്രൂരത നടന്നതെന്നുകൂടി
ഓർക്കണം .ലക്ഷ്മണനുണ്ടായ ഈ ദുർവിധി നാളെ
ആർക്കും ഉണ്ടാകാം . സ്വകാര്യ ബസ്സുകളെ
കുറിച്ച് നിരവധി പരാതികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്
.മൽസരയോട്ടത്തിനും അമിതവേഗത്തിനും അപകടങ്ങൾക്കും ഗതാഗതനിയമലംഘനങ്ങൾക്കുമെല്ലാം
ഇക്കൂട്ടർ തന്നെയാണ് മുന്നിൽ .മാന്യമായി
പെരുമാറുന്ന സ്വകാര്യ ബസ്സ് ജീവനക്കാരും നമുക്കുണ്ട് .
കഴിഞ്ഞവർഷം ഇടുക്കി
ജില്ലയിലെ തൊടുപുഴ– മൂലമറ്റം റൂട്ടിലോടുന്ന ലൈലാമോൾ എന്ന സ്വകാര്യ ബസ് പ്ലസ് ടു പരീക്ഷ എഴുതേണ്ട
വിദ്യാർഥിനിക്കു ബസ് കിട്ടാൻ ഏറെ വൈകിയതുകൊണ്ട് ബസ് ജീവനക്കാർ കുട്ടിയെ സമയത്തുതന്നെ സ്കൂളിലെത്തിച്ച സംഭവം മാതൃകാപരമാണ്.ആ കുട്ടിയെ കൃത്യസമയത്ത്
പരീക്ഷാഹാളിലെത്തിക്കാനായി
കലക്ഷൻ പോലും മറന്ന്, സ്റ്റോപ്പുകളിൽനിന്ന് ആളെടുക്കാതെ ആ ബസ് ഓടിയപ്പോൾ
വിദ്യാർഥിനിക്കു പരീക്ഷഎഴുതാനായി.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്
പ്രാധാന്യം നൽകുന്ന ജീവനാക്കാരും കേരളത്തിലുണ്ട് .കരുണയും സ്നേഹവും അർദ്രതയും മലയാളികളിൽനിന്ന് കൈമോശം വരാതിരിക്കട്ടെ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment