വ്യക്തികളുടെ സ്വകാര്യത കവർന്നെടുക്കുന്ന സാമൂഹ്യ മാധ്യമങ്ങൾ
സാമൂഹ്യമാധ്യമങ്ങളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയരുകയാണ് . സോഷ്യൽ മീഡിയാകൾ . ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുകൊണ്ടാണ് സാമൂഹികമാധ്യമങ്ങളെ ജനങ്ങൾ
ഇഷ്‌ടപ്പെടുന്നത് .ഉന്നതമായ ഈ ജനാധിപത്യ സ്വാതന്ത്ര്യത്തെ
കളങ്കപ്പെടുത്തുക ,മതദ്വേഷം വളര്‍ത്തുക, സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനിരയാക്കുക ഇത്തരം പ്രവർത്തനങ്ങൾക്ക് ചിലർ സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതായി കാണുന്നു.ക്രിയാത്മകമായി വാര്‍ത്തകളും അഭിപ്രായങ്ങളും പരസ്പര ബഹുമാനത്തോടെ കൈമാറുകയും സമൂഹത്തില്‍ പൊതുവായ ദിശാബോധമുണ്ടാക്കുകയുമാണ് യഥാര്‍ത്ഥ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുന്നതിനാല്‍ അതില്‍ ഇടപെടുന്നവര്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം ./
കാലം മാറിയതോടെ വാർത്താ മാധ്യമങ്ങളെയെന്നതുപോലെ സാമൂഹ്യമാധ്യമങ്ങളെയും കൈയടക്കാൻ കോർപറേറ്റുകൾ ശ്രമിക്കുകയാണ്
.മുതലാളിത്വത്തിൻറെ വൻതോതിലുള്ള
കടന്നുകയറ്റത്തിനും പണത്തിന്റെ സ്വാധീനത്തിനും ഇന്ന്
നവമാധ്യമങ്ങളും വേദിയാകുന്നു എന്ന അപകടകരമായ സത്യമാണ് കഴിഞ്ഞ നാളുകളിൽ തുടരെ പുറത്തുവന്നത്. സാമൂഹ്യമാധ്യമങ്ങളിൽ
ഏറ്റവും വലുതും ശ്രദ്ധേയവുമായ സാന്നിധ്യം ഫെയ്സ്ബുക്കിന്റേതാണ്. 'ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ക്രിയാത്മക ശ്രമങ്ങളിലായിരുന്നു ഫെയ്സ്ബുക്ക് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, ഫേസ്ബുക്ക്
തികച്ചും തെറ്റായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തി. അതിലേക്ക് ശ്രദ്ധിക്കാൻ സാധിച്ചില്ല.' ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് കഴിഞ്ഞദിവസം പറഞ്ഞ ഈ വാക്കുകൾ, മേൽ
സൂചിപ്പിച്ച പ്രവണതയ്ക്ക് അടിവരയിടുന്നു
ഫേസ്ബുക്ക് . വിനോദത്തിനും വ്യക്തിപരമായ ആശയവിനിമയത്തിനുമായി ലാഭം പ്രതീക്ഷിച്ച് തുടങ്ങിയവയാണ്. ക്രമേണ വൻകിട കമ്പനികളും രാഷ്ട്രീയ പാർട്ടികളും നവമാധ്യമങ്ങളെദുരുപയോഗം ചയ്യാൻ തുടങ്ങി .അഞ്ചരലക്ഷത്തിൽപരം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്ക് അധികൃതരുടെ സ്ഥിരീകരണംവന്നത്. ലോകമെമ്പാടുമുള്ള 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഫെയ്സ്ബുക്കുവഴി ലഭിച്ചിട്ടുണ്ടെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഫെയ്സ്ബുക്ക് ഐടി മന്ത്രാലയത്തിന് വിശദീകരണം നൽകിയത്.വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വൻ പിഴവ് സംഭവിച്ചെന്നും
ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച ഉണ്ടായെന്നും ഫെയ്സ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ് ആവർത്തിച്ചു
പറഞ്ഞിരിക്കുന്നു . നമ്മുടേതെന്നു കരുതുന്ന ഒന്നും ഇന്ന് സംരക്ഷിക്കപ്പെടുന്നില്ല;വ്യക്തികളെ തേജോവധം ചെയ്യാനും സാമൂഹ്യമാധ്യമങ്ങളെ ചിലർ ഉപയോഗിക്കുന്നു .മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങള്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് മുതിര്ന്ന അഭിഭാഷകന് ഫാലി എസ് നരിമാനും കോടതിയില് ആവശ്യപ്പെട്ടിട്ടുണ്ട് .വ്യക്തികളുടെ സ്വകാര്യത കവർന്നെടുക്കുന്ന സാമൂഹ്യ മാധ്യമങ്ങളെ നിലക്കു നിർത്താൻ ആർക്കാണ് കഴിയുക ?
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment