Pages

Friday, April 13, 2018

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം


കറുത്ത ബലൂണ്ഉയര്ത്തി ആകാശത്തിലും പ്രതിഷേധം

ഡിഫന്സ് എക്സ്പോ ഉദ്ഘാടനത്തിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവിധ തമിഴ് സംഘടനകളുടെ ശക്തമായ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് കരിങ്കൊടികളും കറുത്ത ബലൂണുകളും. ഗോ ബാക്ക് മോഡി ഹാഷ് ടാഗ്‌ സോഷ്യല്മീഡിയയില്ട്രെന്ഡിങ് ആയി. കാവേരി നദീജല വിഷയത്തില്കേന്ദ്രസര്ക്കാര്സ്വീകരിക്കുന്ന നിലപാടില്പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
ഡിഫന്സ് എക്സ്പോ ഉദ്ഘാടനം ചെയ്യുന്നതിനും മദ്രാസ് ഐഐടിയിലെ പരിപാടിയില്പങ്കെടുക്കുന്നതിനുമായിരുന്നു പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്എത്തിയത്. വിമാനമാര്ഗം എത്തിയ മോദിയെ പ്രതിഷേധം അറിയിക്കുന്നതിന് ആകാശത്ത് നൂറുകണക്കിന് കറുത്ത ഹൈഡ്രജന്ബലൂണുകളാണ് ഉയര്ത്തിയത്.
കറുത്ത ബലൂണുകളും കരിങ്കൊടിയും ഉപയോഗിച്ചുള്ള പ്രക്ഷോഭത്തിന് തമിഴ് സംഘടനകളുടെ സംയുക്ത സംഘടനയായ തമിഴര്വാഴ്വുരിമൈ കൂട്ടമൈപ്പ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. എര്പോര്ട്ടിലെത്തുന്ന മോദിക്ക് കാണാന്കഴിയുന്ന വിധത്തില്മീനമ്പാക്കത്തും മറ്റു നിരവധി സ്ഥലങ്ങളിലും കറുത്ത ബലൂണുകള്ഉയര്ത്തിയതായി സംഘടനയുടെ കോ-ഓര്ഡിനേറ്റര്ടി. വേല്മുരുകന്പറഞ്ഞു.
മോദി പങ്കെടുത്ത പരിപാടികളില്വിവിധ രാഷ്ട്രീയ പാര്ട്ടി നേതാക്കളും പ്രവര്ത്തകരും കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബാഡ്ജുകള്ധരിച്ചും കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. മോദിയുടെ സന്ദര്ശനത്തിനെതിരെ വീടുകളില്കരിങ്കൊടികള്ഉയര്ത്തി പ്രതിഷേധിക്കാന്ഡിഎംകെ അധ്യക്ഷന്എംകെ സ്റ്റാലിന്ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നുസോഷ്യല്മീഡിയയില്‍ 'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗിന് വളരെ വലിയ പ്രചാരമാണ് ലഭിച്ചത്. ട്വിറ്ററില് ഹാഷ് ടാഗ് ട്രന്ഡിങ് ആയി. ലക്ഷത്തിലധികം പേരാണ് ഹാഷ് ടാഗ് റീട്വീറ്റ് ചെയ്തത്. കൂടാതെ, രൂക്ഷമായ ട്രോളുകളും സോഷ്യല്മീഡിയയില്നിറയുകയാണ്.
കാവേരി മാനേജ്മെന്റ് ബോര്ഡ് രൂപവത്കരിക്കാന്കേന്ദ്രസര്ക്കാര്തയ്യാറാവാത്തതിനെ തുടര്ന്നാണ് തമിഴ്നാട്ടില്പ്രതിഷേധം നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്ശനം മുന്നിര്ത്തി ചെന്നൈയില്സുരക്ഷ ശക്തമാക്കിയിരുന്നു. നാലായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായ നിയോഗിച്ചത്. എക്സ്പോ നടക്കുന്ന തിരുവിടന്തൈയില്വന്സുരക്ഷ ഏര്പ്പെടുത്തിയിരുന്നു.

Prof. John Kurakar


No comments: