Pages

Monday, April 2, 2018

സർക്കാരിൻറെ വിപ്ലവകരമായ തീരുമാനങ്ങളൊക്കെ കാറ്റിൽ പറത്തിവീണ്ടും അരാജകത്വത്തിലേക്ക്‌ തന്നെ മടങ്ങുന്നു .


സർക്കാരിൻറെ വിപ്ലവകരമായ തീരുമാനങ്ങളൊക്കെ കാറ്റിൽ പറത്തിവീണ്ടും അരാജകത്വത്തിലേക്ക്തന്നെ മടങ്ങുന്നു .

സംസ്ഥാന സർക്കാർ അടുത്തകാലത്ത് എടുത്ത  വിപ്ലവകരമായ തീരുമാനങ്ങളൊക്കെ കാറ്റിൽ പറത്തി  അധികാരികളും തൊഴിലാളി സംഘടനകളും വീണ്ടും അരാജകത്വത്തിലേക്ക്‌ തന്നെ തിരിച്ചുപോകുകയാണ് .വ്യാവസായികരംഗത്ത് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് കേരളം അടുത്തിടെ നിക്ഷേപപ്രോത്സാഹന ഓർഡിനൻസ് അംഗീകരിച്ചത്. വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കാൻ ഏഴ് നിയമങ്ങൾ ഭേദഗതിചെയ്ത ഈ ഓർഡിനൻസ് കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി വിലയിരുത്തപ്പെട്ടു. ഇതിൻറെ പേരിൽ സർക്കാർ പ്രശംസിക്കപ്പെടുകയും ചെയ്‌തു . ഈ ഓർഡിനൻസ് കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി വിലയിരുത്തപ്പെട്ടു.
വ്യവസായശാലകളിൽ കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമയ്ക്ക് അവകാശം നൽകിക്കൊണ്ടാണ് ഓർഡിനൻസിൽ ചുമട്ടുതൊഴിലാളിനിയമം ഭേദഗതിചെയ്തത്. ഇതിനെ വിപ്ലവകരമായ തീരുമാനമായി വ്യവസായലോകം കരുതുകയും ചെയ്തു . എന്നാൽ, ബിൽ നിയമസഭയുടെ മുന്നിലെത്തിയപ്പോൾ  ഈ മാറ്റം വേണ്ടെന്നുവയ്ക്കാനാണ് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്തത്. പകരം, രജിസ്ട്രേഡ് ചുമട്ടുതൊഴിലാളികളെത്തന്നെ വ്യവസായശാലകളിലെ കയറ്റിറക്കിനും നിയോഗിക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ സഭയുടെ മുന്നിലുള്ളത്. അനിവാര്യമായ സാഹചര്യങ്ങളിൽ വിദഗ്ധതൊഴിലാളികളെ നിയോഗിക്കുകയും യന്ത്രസഹായം തേടുകയും ചെയ്യാം.വ്യവസായവളർച്ചയെ നിരുത്സാഹപ്പെടുത്തുന്ന പഴയ ശീലങ്ങളിലേക്ക് കേരളം തിരിച്ചുപോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കേരളത്തിൽ വ്യവസായം തുടങ്ങുന്നത് ഏളുപ്പമല്ലയെന്ന് എല്ലാവർക്കുമറിയാം . തൊഴിലാളികളുടെ അവകാശബോധത്തിൽനിന്ന് ഉടലെടുക്കുന്ന സമരങ്ങളും അനാവശ്യമായ കക്ഷിരാഷ്ട്രീയ ഇടപെടലുകളും മുതൽ  പ്രകൃതിവിഭവങ്ങളുടെ മേൽ സർക്കാരിനുള്ള ഒഴിവാക്കാനാകാത്ത നിയന്ത്രണംവരെ പലകാരണങ്ങളാൽ കേരളത്തിൽ വ്യവസായ മേഖല തകർച്ചയിലാണ് .വ്യവസായസൗഹൃദ സൂചികയിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് . വികസനപദ്ധതികളിൽ തദ്ദേശീയരായ തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുകതന്നെ വേണം. പണി ചെയ്യാതെ സംഘടിതശക്തികൊണ്ട് പേടിപ്പിച്ച് പണം പിടുങ്ങുന്ന നോക്കൂകൂലി മേയ് ഒന്നുമുതൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു . ഇത് തൊഴിലാളി യൂണിയനുകളുംഅംഗീകരിച്ചിരുന്നു .എന്നാൽ നോക്കുകൂലി അവസാനിക്കുന്ന  സാഹചര്യം കാണുന്നില്ല .നടൻ സുധീർ കരമനയുടെ വീടു പണിക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ യൂണിയനുകൾ നോക്കുകൂലി വാങ്ങി. ഗ്രാനൈറ്റും മാർബിളും ഇറക്കാൻ 25,000 രൂപയാണ് മൂന്നു യൂണിയനുകൾ നോക്കുകൂലിയായി വാങ്ങിയത്.  സാധനങ്ങൾ വാങ്ങിയ കമ്പനി തന്നെ ഇറക്കുന്നതിന് ആളെ കൂടെ വിട്ടിരുന്നു. ഇതിനായി 16,000 രൂപ കൊടുക്കുകയും ചെയ്തു. പക്ഷേ സാധനങ്ങൾ സ്ഥലത്ത് എത്തിച്ചപ്പോൾ 3 യൂണിയനുകൾ സ്ഥലത്തെത്തി ബഹളം വച്ചു. സാധനങ്ങൾ ഇറക്കി നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടുകയായിരുന്നു. ഒടുവിൽ പണം നൽകിയെങ്കിലും ഇവർ സാധനങ്ങൾ ഇറക്കാതെ പോകുകയായിരുന്നുപോൽ 
 മറ്റൊരു നോക്കുകൂലി സംഭവം തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര ടെര്മിനലിലേക്കുള്ള ഇലക്ട്രിക് കേബിള് ഇറക്കാനായില്ല. ചരക്ക് ഇറക്കാന് തൊഴിലാളികള് അമിത കൂലി ചോദിച്ചെന്ന് കരാറുകാരന്.
ആറ് ഡ്രം കേബിളുകള് ഇറക്കേണ്ടതിന് നിയമപ്രകാരം നല്കേണ്ടത് 7000 രൂപ. തൊഴിലാളികള് ആവശ്യപ്പെടുന്നത് 20000 രൂപയെന്ന് കരാറുകാരന് പറഞ്ഞു. എറണാകുളത്ത് നിന്നാണ് രണ്ട് ലോറികളില് കേബിളുകള് കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. പ്രായമായവര്ക്കുള്ള കട്ടിലിറക്കാന് സിഐടിയു തൊഴിലാളികള് അധികകൂലി ചോദിച്ചു. പാലക്കാട് പെരുവെമ്പ് പഞ്ചായത്തിലാണ് സംഭവം. തൊഴില് വകുപ്പിന്റെ കണക്കുപ്രകാരം ഒരു കട്ടിലിന് 25 രൂപയില് താഴെ നല്കിയാല് മതി. പക്ഷേ സിഐടിയു ആവശ്യപ്പെട്ടത് ഒരു കട്ടിലിന് 100 രൂപയാണ്. 110 കട്ടിലുകള് ഇറക്കാന് 5500 രൂപ വേണമെന്നാണ് തൊഴിലാളികള് ആവശ്യപ്പെട്ടത്.ലോറി വാടക 5000 മാത്രമേ ഉള്ളൂ.കേരളത്തിൽ േമയ് ഒന്നുമുതൽ നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ . സർക്കാരിൻറെ വിപ്ലവകരമായ തീരുമാനങ്ങളൊക്കെ കാറ്റിൽ പറത്തി ട്രേഡ് യൂണിയനുകൾ വീണ്ടും അരാജകത്വത്തിലേക്ക്‌ തന്നെ മടങ്ങുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: