ശ്രീകുമാരന്‍തമ്പിക്ക് ജെ.സി ഡാനിയേൽ പുരസ്ക്കാരം.
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ
പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ്
പ്രഥമ പുരസ്കാരം നേടിയത്. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ
പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി.
ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.
1930 ഒക്ടോബർ 23 ഏഴിന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി 'സ്റ്റാർ തിയേറ്ററി'ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകൻ സുന്ദർ തന്നെയായിരുന്നു ചിത്രത്തിലെ നായകൻ.ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു[5]. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല.
![]() |
| വാർദ്ധക്യത്തിലെ ചിത്രം |
സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു.. നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി.. വസ്തുതകൾ ബോധിപ്പിക്കാൻ ദാനിയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടു.സ്വന്തമായുണ്ടായിരുന്നതെല്ലാം
സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ദാനിയേൽ 1975ൽ അന്തരിച്ചു.
2018 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം
(അഞ്ചു ലക്ഷം രൂപ) ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലനാണു
പുരസ്കാരം പ്രഖ്യാപിച്ചത്.മലയാള സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പു പതിപ്പിച്ച വ്യക്തിത്വം; 1940 മാർച്ച് 16നു ഹരിപ്പാട്ടു ജനിച്ച
ശ്രീകുമാരൻ തമ്പി രചിച്ചത് ആയിരക്കണക്കിനു ഗാനങ്ങളാണ്. 263 ചിത്രങ്ങളിലായി മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ചതിൽ ഒട്ടുമിക്കവയും ഹിറ്റുകൾ. നിരവധി ലളിതഗാനങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടിയും പാട്ടെഴുതി. കഥ, തിരക്കഥ, സംവിധാനം, നിർമാണം, സംഗീതസംവിധാനം തുടങ്ങി എല്ലാ മേഖലയിലും ശ്രീകുമാരൻ തമ്പിയുടെ സംഭാവനകളുണ്ട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്ര ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലും പ്രശസ്തൻ.
![]() |
| Sreekumaran Thampi |
പ്രേംനസീർ നായകനായ ചന്ദ്രകാന്തം (1974) ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുന്ന വേനലിൽ ഒരു മഴ, നായാട്ട്, ഇടിമുഴക്കം, പുതിയ വെളിച്ചം, ഏതോ ഒരു സ്വപ്നം, ഗാനം, മോഹിനിയാട്ടം, യുവജനോത്സവം എന്നിവ ഉൾപ്പെടെ 30 സിനിമകൾ സംവിധാനം ചെയ്തു. ആറടി മണ്ണിന്റെ ജന്മി, വിലയ്ക്കു വാങ്ങിയ വീണ, ഉദയം, ചുമടുതാങ്ങി എന്നിങ്ങനെ 78 സിനിമകൾക്ക് തിരക്കഥ എഴുതി. 22 സിനിമകൾ സ്വന്തമായി നിർമിക്കുകയും ചെയ്തു.പിന്നീട് സിനിമാ മേഖലയിലെ പുതിയ പ്രവണതകളോടും താരാധിപത്യത്തോടും കലഹിച്ച് ചലച്ചിത്രരംഗത്തുനിന്നും പിൻവാങ്ങിയ അദ്ദേഹം ടെലിവിഷൻ സീരിയൽ രംഗത്ത് ശ്രദ്ധപതിപ്പിച്ചു. പതിമൂന്നോളം സീരിയലുകൾ സംവിധാനം ചെയ്തു. മധു, ശാരദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2014ൽ പുറത്തിറങ്ങിയ ‘അമ്മയ്ക്കൊരു
താരാട്ട്’ ആയിരുന്നു
അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.
മലയാള ഭാഷയുടെ മാദകഭംഗിയെ മലര്മന്ദഹാസത്തിലും കിളിക്കൊഞ്ചും നാടിന്റെ ഗ്രാമീണശൈലിയെ പുളിയിലക്കരയിലും തെളിയിച്ച ശ്രീകുമാരന് തമ്പിക്കാണ് ഈ വര്ഷത്തെ ജെ.സി.ഡാനിയേല് പുരസ്കാരം.ആദ്യത്തെ കവിതാ സമാഹാരം തമ്പി പ്രസിദ്ധീകരിച്ചപ്പോള് വയലാറാണ് മുഖവുര നടത്തിയത്. കൂത്തമ്പലവും കൂടിയാട്ടവും കഥകളിവിളക്കും നവരാത്രിമണ്ഡപവും ചെട്ടിക്കുളങ്ങര ഭരണിയും അമ്പലപ്പുഴ പാല്പ്പായസവും വൈക്കത്തഷ്ടമിയും ആലപ്പുഴപ്പട്ടണവും അച്ചന്കോവിലാറും കാവാലം ചുണ്ടനും തിരുവാതിര ഞാറ്റുവേലയും ഓച്ചിറക്കളിയും അഷ്ടമുടിക്കായലും ഭരണങ്ങാനം പെരുന്നാളും വേമ്പനാട്ടുകായലും ഇടവപ്പാതിയുമൊക്കെയായി ചിരപരിചിതമായ ദൃശ്യബിംബങ്ങളേറെ പാട്ടിന്റെ ഹൃദയസരസ്സിലേക്കാവാഹിച്ച ശ്രീകുമാരന് തമ്പിയെ കൂടാതെ മലയാളത്തിലെ ഇഷ്ട ഗാനങ്ങളുടെ പട്ടിക സാധ്യമല്ലെന്നതുകൊണ്ടുകൂടിയാവാം
മലയാള സഹൃദയലോകം തമ്പിയെ പാട്ടുകാരനാക്കി മാറ്റാന് ശ്രമിച്ചത്. യേശുദാസ് മാത്രം തമ്പിയുടെ അഞ്ഞൂറിലേറെ പാട്ടുകള് പാടിയിട്ടുണ്ട്. ലളിതഗാനങ്ങള്, ഭക്തിഗാനങ്ങള്, നാടക ഗാനങ്ങള്…
അങ്ങനെ പല വിഭാഗങ്ങളിലുംപെട്ട പാട്ടുകള് അദ്ദേഹം
രചിച്ചു. തിരുവനന്തപുരം ആകാശവാണി ആദ്യത്തെ പാട്ട് പ്രക്ഷേപണം ചെയ്യുമ്പോള് തമ്പിക്ക് വയസ്സ് പത്തൊമ്പതാണ്.
കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന ജന്മികുടുംബത്തിന്റെ ഇങ്ങേയറ്റത്താണ് ഹൃദയങ്ങളെ യോജിപ്പിച്ച, യൗവനങ്ങളെ ത്രസിപ്പിച്ച പാട്ടുകളെഴുതിയ ശ്രീകുമാരന് തമ്പിയുടെ ജനനം. ആലപ്പുഴ ഹരിപ്പാട് കളരിക്കല് കൃഷ്ണപിള്ള ഭവാനിക്കുട്ടി തങ്കച്ചിയുടെ അഞ്ചു മക്കളില് മൂന്നാമന്. സഹോദരന് പി.ജി തമ്പി
അഭിഭാഷകനും മുന് ഡയരക്ടര് ജനറല് ഓഫ് പ്രോസിക്യൂഷനും. പി.വി തമ്പി
നോവലെഴുത്തുകാരന്. ഹരിപ്പാട്ടെ ഗവ. ബോയ്സ് സ്കൂളിലും ഹരിപ്പാട് സനാതനധര്മ കോളജിലും തൃശൂര് എഞ്ചിനീയറിങ് കോളജിലും പഠിച്ച തമ്പി കോഴിക്കോട് അസിസ്റ്റന്റ് ടൗണ്പ്ലാനറായിരിക്കെ ജോലി രാജിവെച്ച് കലാപ്രവര്ത്തനത്തിലേക്കിറങ്ങിയതാണ്.
മകന് രാജകുമാരന് തമ്പി തെലുങ്ക് സംവിധായകനായിരുന്നു. ആത്മഹത്യ ചെയ്തു.1966ല് ‘കാട്ടുമല്ലിക’ എന്ന
ചിത്രത്തിനു വേണ്ടി ‘താമരത്തോണിയിലാലോലമാടി’ എന്ന
പാട്ടെഴുതിയാണ് സിനിമാഗാനരംഗത്തേക്കു വന്നത്.
സംവിധാനം,
നിര്മ്മാണം, തിരക്കഥ, സംഭാഷണരചന, സംഗീതസംവിധാനം എന്നിങ്ങനെ ചലച്ചിത്രത്തിന്റെ സമഗ്ര മേഖലയിലും പ്രതിഭ തെളിയിച്ച ഒരേയൊരാളെ കേരളം പാട്ടെഴുത്തുകാരന് എന്ന് മാത്രം വിളിച്ചുകളഞ്ഞു. തോപ്പില് ഭാസിക്കും എസ്.എല് പുരം സദാനന്ദനും ശേഷം ഏറ്റവും കൂടുതല് ചിത്രങ്ങള്ക്ക് തിരക്കഥ രചിച്ചത് തമ്പിയാണ്. സിനിമയില് പാട്ടിനുള്ള സ്ഥാനം ‘സിറ്റുവേഷണല്’ ആണെന്ന്
അദ്ദേഹം പറയും. അതുകൊണ്ടു തന്നെ ഈണം ആദ്യം തയ്യാറാക്കി അതിലേക്ക് വാക്കുകള് തിരുകിക്കയറ്റുന്ന രീതിയോട് തമ്പി കലഹിച്ചു. കഥാഘടനയ്ക്കനുസരിച്ച്, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള് പ്രതിഫലിപ്പിക്കുന്ന തരത്തിലെഴുതുന്ന കവിതയാണ് സിനിമാഗാനങ്ങള്. രാഗവും താളവും പദവും തമ്മിലുള്ള സമ്പൂര്ണ്ണ ലയവിന്യാസമാണ്. ഗാനസംവിധായകനും ഗാനരചയിതാവും ഒരുമിച്ചിരുന്ന് സിനിമാസംവിധായകന്റെ മനസ്സിലെ ദൃശ്യഭാഷയെ സംഗീതഭാഷയാക്കി വിവര്ത്തനംചെയ്യുന്ന ഒരു രാസപ്രക്രിയയാണിത്. ഇവിടെയാണ് ഒരു ഗാനരചയിതാവിന്റെ വൈദഗ്ധ്യം പ്രസക്തമാകുന്നത്.
1960-70 കാലത്തെ മലയാള സിനിമാ സംഗീതത്തിന്റെ സുവര്ണകാലം എന്ന് വിശേഷിപ്പിക്കുന്നു. വയലാര്, പി ഭാസ്കരന്, ഒ.എന്. വി, ശ്രീകുമാരന്തമ്പി തുടങ്ങിയവരുടെ രചനക്കൊപ്പം ദക്ഷിണാമൂര്ത്തി, ബാബുരാജ്, എം.എസ് വിശ്വനാഥന്,
ദേവരാജന്, കെ. രാഘവന്, സലില്ചൗധരി, എം.കെ അര്ജുനന്
എന്നിവരുടെ ഈണവും എ. എം രാജ,
കമുകറ, യേശുദാസ്, ജയചന്ദ്രന്, ബ്രഹ്മാനന്ദന്, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങിയവരുടെ ശബ്ദവും ചേര്ന്നാണ് ഈ കാലത്തിന് സൗവര്ണ
ശോഭ ലഭിച്ചത്.
അകലെ അകലെ നീലാകാശം, ഉത്തരാ സ്വയംവരം, ഹൃദയ സരസ്സിലെ, പൊന്വെയില് മണിക്കച്ച, വാല്ക്കണ്ണെഴുതി വനപുഷ്പം, സന്ധ്യക്കെന്തിനു സിന്ദൂരം, ചിരിക്കുമ്പോള് കൂടെ ചിരിക്കാന്, ഈശ്വരനൊരിക്കല് വിരുന്നിനു പോയി, പൗര്ണ്ണമി ചന്ദ്രിക തൊട്ട് വിളിച്ചു, വൈക്കത്തഷ്ടമി നാളില്, കസ്തൂരി മണക്കുന്നല്ലോ കാറ്റെ, സുഖമൊരു ബിന്ദു, ഒരു മുഖം മാത്രം, എത്ര ചിരിച്ചാലും ചിരി തീരുമോ, ചന്ദ്രികയില് അലിയുന്നു, അവള് ചിരിച്ചാല് മുത്തു ചിതറും, മലര്കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി, ചന്ദ്ര ബിംബം നെഞ്ചിലേറ്റും, സാമ്യമകന്നൊരുദ്യാനമേ, പാടാത്ത വീണയും പാടും, കൂത്തമ്പലത്തില് വെച്ചൊ, ഇന്നുമെന്റെ കണ്ണുനീരില്, സുഖമെവിടെ ദുഃഖമെവിടെ, ഉണരുമീ ഗാനം, പാടാം നമുക്കു പാടാം, സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്, ബന്ധുവാര് ശത്രുവാര്, നീയെവിടെ നിന് നിഴലെവിടെ…..
ഹിറ്റ് ഗാനങ്ങള്. കേരളത്തെ കേളികൊട്ടിയുയര്ത്തിയതും തമ്പി. ‘അവള് ചിരിച്ചാല് മുത്തു ചിതറും’,
‘അവള് നടന്നാലോ ഭൂമി തരിക്കും’
എന്നു തുടങ്ങി ലളിത സുന്ദരമാകണം വരികള് തമ്പിക്ക്. ‘നാലുകാലുള്ളോരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണന് കട്ടോണ്ട് പോയ’ കഥ പറയാനും അയല
പൊരിച്ചുവെച്ചും കരിമീന് വറുത്തുവെച്ചും മച്ചുനനെ ഉണ്ണാന് ക്ഷണിക്കുന്ന മലയാളി തമ്പിക്ക് നന്നെ പരിചയം.
പ്രൊഫ് . ജോൺ കുരാക്കാർ



No comments:
Post a Comment