Pages

Friday, April 6, 2018

കേരളത്തിലെ പ്രാദേശിക കായിക ക്ലബ്ബുകളെ സഹായിക്കാൻ സർക്കാരും സ്ഥാപനങ്ങളും തയാറാകണം


ക്ലബ്ബുകളെ സഹായിക്കാൻ സർക്കാരും സ്ഥാപനങ്ങളും തയാറാകണം

പരിമിതമായ ഗ്രാമീണ സാഹചര്യത്തിൽ നിന്ന് വളർന്ന്  രാജ്യത്തിന്റെ തന്നെ അഭിമാനമായ കായികതാരങ്ങൾ  കേരളത്തിനുണ്ട് .കായിക പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്ത  കായികക്ലബ്ബുകൾ അഭിനന്ദനം അർഹിക്കുന്നു.അർജുന അവാർഡ് ജേതാവായ ബാഡ്മിന്റൻ താരം വി.ദിജുവിനെയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപിനെയും നമുക്കറിയാം. പ്രദീപിനെ കണ്ടെത്തിയതു തൊടുപുഴയിലെ യൂണിറ്റി സോക്കർ ക്ലബ്ബാണ്; ദിജു വളർന്നതു കോഴിക്കോടിനടുത്ത രാമനാട്ടുകരയിലെ സിറ്റിസൺ ക്ലബ്ബിലൂടെയും. ഇന്ത്യൻ വോളിബോളിന്റെ മലയാളിമുഖമായി മാറിയ ടോം ജോസഫ് ആദ്യമായി പന്തുതട്ടിയത് കോഴിക്കോട് തൊട്ടിൽപാലത്തെ വോളി അക്കാദമിയിലാണ്. ഇതുപോലെ കേരളത്തിൽനിന്നു വളർന്നുവന്ന ഓരോ സൂപ്പർതാരത്തിനും വളർച്ചയിൽ കൈപിടിച്ച ഒരു ക്ലബ്ബിന്റെ കഥ പറയാനുണ്ടാകും.

 കായിക പ്രതിഭകൾ ഉയർന്നുവരണമെങ്കിൽ സ്പോർട്സ് ക്ലബ്ബുകൾ നിലനിന്നേ മതിയാകൂ. ക്ലബ്ബുകൾ നിലനിൽക്കാൻ സർക്കാരിൻറെയുംമറ്റ്  സ്ഥാപനങ്ങളുടെയും സഹായം അനിവാര്യമാണ് .കായിക സംസ്കാരത്തിന്റെ ഈറ്റില്ലങ്ങളായ ക്ലബ്ബുകളിലെയും അക്കാദമികളിലെയും  സഹായിക്കുന്ന  മനോരമ  മാതൃകാപരമായ പ്രവർത്തനമാണ് ചെയ്യുന്നത് .നാട്ടിലെ സുമനസ്സുകളുടെയും കായിക പ്രേമികളുടെയും സാമ്പത്തിക സഹായങ്ങളെ മാത്രം ആശ്രയിച്ചാണു നിലവിൽ കേരളത്തിലെ പല  ക്ലബ്ബുകളുടെയെല്ലാം നിലനിൽപ്. കേരളത്തിലെ സ്പോർട്സ് ക്ലബ്ബുകൾ ആറായിരത്തിലധികം വരുമെന്നാണു കണക്ക്. നെഹ്റു യുവ കേന്ദ്രയിൽ റജിസ്റ്റർ ചെയ്ത 3384 ക്ലബ്ബുകൾക്കു പുറമെ വിവിധ സ്പോർട്സ് അസോസിയേഷനുകളിൽ അംഗത്വമുള്ള ക്ലബ്ബുകളും അക്കാദമികളുമുണ്ട്. സർക്കാരിൽനിന്നും ബന്ധപ്പെട്ട ഏജൻസികളിൽനിന്നും സാമ്പത്തിക പിന്തുണ ലഭിക്കാത്തതിനാൽ ഇവയിൽ പലതും നാശത്തിന്റെ വക്കിലാണ്.. മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്പോർട്സ് ക്ലബ്ബുകളെ കണ്ടെത്തി അവരിലേക്ക് അർഹമായ സഹായമെത്തിക്കാനുള്ള സംവിധാനം സ്പോർട്സ് കൗൺസലിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കണം

.നമ്മുടെ ജീവിതം ആരോഗ്യ പൂര്‍ണ്ണവും ഊര്‍ജ്ജസ്വലവും, ഉല്‍സാഹമുള്ളതും ആയി മാറുന്നതിന് കായിക വികസനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ. ശാരീരിക കഴിവുകളും നൈപുണ്യങ്ങളും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുംകായിക വിനോദങ്ങൾക്കു കഴിയും.വിദ്യാലയങ്ങളിലും കോളേജുകളിലും വേണ്ടത്ര പ്രാധാന്യം കായിക മേഖലക്ക് നൽകിവരുന്നില്ല .നമ്മുടെ കായികതാരങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, ശരിയായ പരിശീലനത്തിനുള്ള സൗകര്യം നല്കുകയും കായിക വിനോദങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിലേക്ക് ജനങ്ങള്‍ക്കിടയില്‍ ബോധവല്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു .പ്രാദേശികമായി കളിസ്ഥലങ്ങൾ തയാറാക്കേണ്ടിയിരിക്കുന്നു .കായിക ക്ലബ്ബുകളിലൂടെ തൊഴിൽ പരിശീലനവും നൽകാവുന്നതാണ് .കേരളത്തിലെ പ്രാദേശിക കായിക ക്ലബ്ബുകളെ സർക്കാരും സ്ഥാപനങ്ങളും സഹായിക്കാൻ തയാറാകണം



പ്രൊഫ്. ജോൺ കുരാക്കാർ

No comments: