ഇന്ത്യയുടെ അഭിമാനമായിരുന്ന " എയർ ഇന്ത്യയുടെ "ഓഹരിവിൽപ്പനയ്ക്കുള്ള താൽപ്പര്യപത്രം സിവിൽ ന്നു ഏവിയേഷൻ മന്ത്രാലയം ക്ഷണിച്ചു. പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കമ്പനിയുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ്
ഓഹരികൾ വിറ്റഴിക്കുന്നത്. ഓഹരികൾ വാങ്ങുന്നതിന് മെയ് 14ന് മുൻപ് അപേക്ഷകൾ
സമർപ്പിക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു.2017 ജൂണിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. പൊതുമേഖല വിമാന കമ്പനിയുടെ കടം 50,000 കോടി കടന്നതോടെയാണ് സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോയത്.
അയ്യായിരം കോടി ആസ്തിയും മൂന്നു വർഷം തുടർച്ചയായി ലാഭവുമുള്ള സ്വദേശ‐വിദേശ കമ്പനികൾക്ക് താൽപ്പര്യ പത്രം സമർപ്പിക്കാം. സ്വദേശ കമ്പനികൾക്ക് ഇക്കാര്യത്തിൽ ചില ഇളവുകളും നൽകും. ഏതായാലും 65 വർഷമായി രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം ഓർമയാകുകയാണ്. . മാർച്ച് 28നാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചത്. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും എയർ ഇന്ത്യാ എക്സ്പ്രസിന്റെ 100 ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എഐ സാറ്റിന്റെ 50 ശതമാനം
ഓഹരികളുമാണ് വിൽക്കുന്നത്. എയർ ഇന്ത്യയുടെ മാനേജ്മെന്റ് നിയന്ത്രണം പൂർണമായും സ്വകാര്യമേഖലയ്ക്ക് നൽകുകയാണെന്നർഥം. അതിലെ 24,823 ജീവനക്കാർക്ക് ഒരുവർഷത്തെ തൊഴിൽ ഗ്യാരന്റി മാത്രമാണ് സർക്കാർ നൽകുന്നത് . എയർ ഇന്ത്യയെ ശക്തിപ്പെടുത്താനെന്നപേരിലുള്ള
ഈ വിമാനക്കച്ചവടമാണ് യഥാർഥത്തിൽ എയർ ഇന്ത്യയെ കടക്കെണിയിലാഴ്ത്തിയത്.
2011ലെ സിഎജി റിപ്പോർട്ട് സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായ വിമർശിക്കുകയും ചെയ്തു.
ഈ കടബാധ്യത ചൂണ്ടിക്കാട്ടിയാണ്
എയർ ഇന്ത്യയെ നശിപ്പിക്കാനുള്ള തീരുമാനങ്ങൾ പിറകെ ഉണ്ടായത്. ഇന്ത്യയുടെ ആഭ്യന്തര സർവീസിന്റെ 42 ശതമാനവും ഇന്ത്യൻ എയർലൈൻസിനുണ്ടായിരുന്ന ഘട്ടത്തിലാണ് 2007ൽ ഈ കമ്പനിയെ
എയർ ഇന്ത്യയുമായി ലയിപ്പിച്ചത്. ഇന്ത്യൻ ആകാശസർവീസിന്റെ പകുതിയോളം നിയന്ത്രിച്ച ഇന്ത്യൻ എയർലൈൻസ് എന്ന പേരുപോലും ആകാശത്തുനിന്ന് മായ്ച്ചുകളഞ്ഞ് ഇൻഡിഗോക്കും ജെറ്റ് എയർവേസിനും മറ്റും ആ ബിസിനസ് മാറ്റിനൽകുന്നതിനുള്ള
നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ലയനം. എയർ
ഇന്ത്യാ ജീവനക്കാർ പറയുന്നതുപോലെ എയർ ഇന്ത്യയുടെ ശവപ്പെട്ടിക്കുള്ള അവസാനത്തെ ആണിയടിക്കലായിരുന്നു ലയനം. തുടർന്നങ്ങോട്ട്
കാണുന്നത് വിദേശ സർവീസിൽനിന്ന് പതുക്കെ എയർ ഇന്ത്യ പിന്മാറുന്നതായിരുന്നു.
ഏറ്റവും ലാഭകരമായ ഗൾഫ് റൂട്ട് പോലും അവർ ഉപേക്ഷിക്കാൻ നിർബന്ധിതരായി. എമിറേറ്റ്സും ജെറ്റ് എയർവേസും മറ്റും ഈ റൂട്ടിൽ സർവീസ്
നടത്തി കോടിക്കണക്കിനു രൂപയുടെ ലാഭംകൊയ്തു. 2011ലെ സിഎജി റിപ്പോർട്ടിൽ
ഇക്കാര്യവും എടുത്തുപറയുന്നുണ്ട്. ഉദാരവൽക്കരണനയത്തിന് അനുരൂപമായി സർക്കാർ കൈക്കൊണ്ട നടപടികൾമൂലം വൻ കടത്തിലേക്ക് കൂപ്പുകുത്തിയ
എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കണമെന്ന് കഴിഞ്ഞവർഷം മേയിൽ നീതി ആയോഗ് സർക്കാരിനോട് ആവശ്യപ്പെട്ടു. അടുത്തമാസംതന്നെ മോഡി സർക്കാർ അതിന് അനുമതിയും നൽകി. മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാർ നീക്കത്തിൽ ഏറ്റവും പ്രധാന കമ്പനിയായി എയർ ഇന്ത്യയും ഇടംപിടിച്ചു. എയർ ഇന്ത്യയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രഫുൽ പട്ടേലിന് ഓഹരിയുള്ള ഇൻഡിഗോ എയർലൈനാണ് എയർ ഇന്ത്യ വാങ്ങുന്നതിൽ താൽപ്പര്യം കാട്ടിയിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴേ പൊതുമേഖലാസ്ഥാപനത്തെ നശിപ്പിച്ച് സ്വകാര്യവൽക്കരിക്കുകയെന്ന സർക്കാർ നയത്തിന്റെ ആഴവും പരപ്പും വ്യക്തമാകൂ.ഏതായാലും ആറരപ്പതിറ്റാണ്ടു കാലം രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം അപ്രത്യക്ഷമാകുകയാണ്.
പ്രൊഫ് ജോൺ കുരാക്കാർ

No comments:
Post a Comment