പൈശാചികമായ കുറ്റകൃത്യത്തെ
നമുക്ക് ഒന്നടങ്കം അപലപിക്കാം .
ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന എന്ന് പറയുന്നത് നമ്മുടെ കറയില്ലാത്ത സംസ്കാരം ആണ്. ആരാധനാലയത്തിനുള്ളിൽ ഒരു പിഞ്ചു ബാല്യം പിച്ചിച്ചീന്തപ്പെട്ടപ്പോൾ കളങ്കിതമായത് നമ്മുടെ സംസ്കാരമാണ്, നമ്മുടെ പൈതൃകമാണ്, ഭാരതീയൻ എന്ന നമ്മുടെ അഭിമാന ബോധമാണ്.ജമ്മു - കശ്മീരിലെ കത്വ സ്വദേശിനിയായ ആ പെൺകുട്ടി നരാധമൻമാരാൽ
കടിച്ചുകീറപ്പെട്ട് പൈശാചികമായി കൊലചെയ്യപ്പെടുമ്പോൾ അവൾക്കു പ്രായം 8 വയസ്സ് മാത്രം. ഈ കൊടും ക്രൂരത
കാരണം ഇന്ത്യാ മഹാരാജ്യം ലോകത്തിന് മുമ്പിൽ അപമാന ഭാരത്താൽ ശിരസ്സ് കുനിക്കാൻ വിധിക്കപ്പെട്ട ശപിക്കപ്പെട്ട നാളുകൾ.ഇന്നവൾ നാമോരോരുത്തരുടേയും നെഞ്ചിൽ എരിയുന്ന കനലായി നീറുന്നു.
നമ്മുടെ പൊന്നോമനകൾ വിടരും മുമ്പേ കൊഴിയുന്ന പനിനീർ പൂക്കൾ ആകാതിരിക്കുവാൻ നിയമപാലകർക്കും, അധികാരികൾക്കുമൊപ്പം നാമും ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ അഖണ്ഡതയും, മതസൗഹാർദ്ദവും എന്നും നിലനിർത്തുവാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്.ഈ പൈശാചികമായ കുറ്റകൃത്യത്തെ
നമുക്ക് ഒന്നടങ്കം അപലപിക്കാം . അതോടൊപ്പം ആ പിഞ്ചുകുഞ്ഞിന്റെ ആത്മാവിനു വേണ്ടി
പ്രാർത്ഥിക്കുകയും ചെയ്യാം
താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രീഗോറിയസ് ഓർത്തഡോക്സ് ഇടവക ഒന്നടങ്കം ഈ പൈശാചിക കുറ്റകൃത്യത്തെ
അപലപിക്കുന്നു. അതോടൊപ്പം എന്റെ രാജ്യത്തിന്റെ അഭിമാനത്തിനും, അന്തസ്സിനും ഹാനി വരുത്തുന്ന ഒരു കാര്യത്തിലും ഞാൻ പങ്കാളിയാകില്ല എന്ന് പ്രതിജ്ഞ എടുക്കുന്നു.
അവതാരകൻ :
ഷൈജു കെ മാത്യു
അനുവാദകൻ :
ഫാ.മോഹൻ ജോസഫ്
താഴത്തങ്ങാടി
No comments:
Post a Comment