ജലം നമ്മുടെ
ജീവാമൃതം
ഇന്ന് മാർച്ച് 22 ,ലോക ജലദിനം.,ജലം നമ്മുടെ ജീവാമൃതമാണ് . നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്. പ്രകൃതിവിഭവങ്ങൾ
ഫലപ്രദമായി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.. ഐക്യരാഷ്ട്രസഭയുടെ
കണക്കുകൾ പ്രകാരം, 2030 ആകുന്പോഴേക്കും വെളളത്തിനുളള
ആവശ്യകത, വിതരണത്തേക്കാൾ 40 ശതമാനം കൂടും.ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ
വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ഇതിന്റെ ആക്കം കൂട്ടും.ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്.
അടുത്ത മഹായുദ്ധം നടക്കാന് പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകള് ഓര്മപ്പെടുത്തിക്കൊണ്ടാണ് ഓരോ ജലദിനവും കടന്നു പോകുന്നത് .കുടിവെള്ളത്തിന് സ്വര്ണത്തേക്കാള് വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്ദ്ധിക്കുകയും ഭൂമിയില് ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന് പോകുന്നു. ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങള് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്.
മഹാനദികള് ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില് ഓര്മ്മിക്കപ്പെടേണ്ട വസ്തുതകള് ഇവയെല്ലാമാണ്
ഓരോ തുള്ളി ജലവും അനന്തമായ യാത്രയിലാണ്. ആകാശത്തുനിന്ന് മണ്ണിലേക്ക്, അവിടുന്ന് അരുവിയായി, പുഴയായി ജീവജാലങ്ങളിലേക്ക്... പിന്നെ, വീണ്ടും വിണ്ണിലേക്കു മടക്കം.കാരുണ്യവാനായ പ്രകൃതിയുടെ വരദാനമാണ് വെള്ളം. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ്പിന് ആധാരവും വെള്ളംതന്നെ. ആരോഗ്യമുള്ള പ്രകൃതിയും ഹരിതാഭമായ വനങ്ങളും പാടങ്ങളും പുല്പ്പരപ്പുമെല്ലാം ജലചക്രത്തിന്റെ ശരിയായ ചംക്രമണത്തിന് അനിവാര്യം.എന്നാല്, പ്രകൃതി ഇന്ന് പല രീതിയിലും അപകടത്തിലാണ്.
ജലത്തിന്റെ ഉറവുകളും ശുചീകാരികളുമായ വനവും പുല്മേടുകളും തണ്ണീര്ത്തടങ്ങളുമെല്ലാം വന്തോതില് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്നു നാം ഉപയോഗിക്കുന്ന ജലം മിക്കവാറും മലിനമാണ്.ഓരോ തുള്ളിജലവും ജീവാമൃതമാണെന്ന
ബോധം നമുക്ക് ഉണ്ടാകണം .ലോകത്ത് കോടിക്കണക്കിന് ആളുകളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. കേരളത്തില് ഓരോ ദിവസവും ശുദ്ധജല ലഭ്യത കുറയുകയും സ്രോതസുകള്
മലിനമാകുകയുമാണ് . പ്രകൃതിയെ സംരക്ഷിക്കുക തന്നെയാണ് വെള്ളം ലഭിക്കാനുള്ള വഴിയെന്നും കുന്നുകളും മലകളും വയലുകളും സംരക്ഷിക്കുന്നതിലൂടെ ജലക്ഷാമം തടയാന് സാധിക്കും.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment