Pages

Friday, March 23, 2018

ചക്കയുടെ പോഷകസമൃദ്ധി നാം തിരിച്ചറിയണം


ചക്കയുടെ പോഷകസമൃദ്ധി
 നാം തിരിച്ചറിയണം

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുന്നു..പറന്പിൽ വളർന്നുയരുന്ന ഫലവൃക്ഷമെന്നതിലുപരി ഒരു വരുമാനമാർഗമായി ഇന്നും  പലരും പ്ലാവിനെ പലർക്കും കാണാൻ കഴിയുന്നില്ല .ചക്കയുടെ പോഷകസമൃദ്ധി അടുത്തകാലംവരെ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ പച്ചച്ചക്കയുടെ ചുളകളും കൊളസ്ട്രോൾ കുറയ്ക്കാൻ ചക്കമടലും ചകിണിയും ചേർന്ന ഭാഗവും ഉപയുക്തമാണെന്നു വിദഗ്ധർ പറയുന്നു. കുറഞ്ഞ അളവിലുള്ള കൊഴുപ്പും ഉയർന്ന അളവിലുള്ള നാരുകളും പൊട്ടാസ്യം, കാൽസ്യം, അയൺ എന്നിവയുടെ സമൃദ്ധിയും ചക്കയെ ആരോഗ്യദായകമായ ഭക്ഷ്യവസ്തുവാക്കുന്നു. .കേരളത്തിൽ  ഉണ്ടാകുന്ന ചക്കയുടെ 20 ശതമാനം മൂല്യവർധിത ഉത്പന്നമാക്കിയാൽ  കുറഞ്ഞത് 15,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കഴിയും.

കേരളമണ്ണിൽ സമൃദ്ധമായി വളരുന്ന വൃക്ഷമാണു പ്ലാവ്. ചക്ക കേരളീയർക്കെല്ലാംതന്നെ പ്രിയപ്പെട്ടതാണെങ്കിലും ഫലം കേരളത്തിൽ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല.  മുപ്പതു ശതമാനം പാഴായിപ്പോവുകയാണ്. ആഭ്യന്തര ഉപയോഗം രണ്ടോ മൂന്നോ ശതമാനം മാത്രം. നാട്ടിൻപുറങ്ങളിൽ  ചക്കയിടാൻ ആളെ കിട്ടാത്തതിനാൽ പലയിടത്തും  ചക്ക നശിക്കുകയാണ് . മികച്ചയിനം ചക്കപ്പഴത്തിന് ആപ്പിളിനേക്കാൾ വിലയുണ്ട്.ഇടിഞ്ചക്ക)യ്ക്കാണു ചിലയിടങ്ങളിൽ ഏറെ പ്രിയം. കേരളത്തിൽ മെച്ചപ്പെട്ട വില നൽകി  ചക്കയും  ചക്കയുത്പന്നങ്ങളും  സംഭരിക്കാനുള്ള സംവിധാനം സർക്കാർ  ഉണ്ടാക്കണം .ഇപ്പോൾ ചക്ക  ഒരു കൃഷി എന്ന നിലയിൽ  കേരളത്തിൽ വ്യാപകമായിട്ടില്ല.എന്നാൽ  ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ പ്രതീക്ഷകളോടെയാണ് കൃഷിക്കാർ  പ്ലാവുകളെ കാണുന്നത്.
,കേരളത്തിനു ദൈവം കനിഞ്ഞു നൽകിയ ചക്ക നമ്മുടെ നാടിന് ഐശ്വര്യവും മലയാളികൾക്ക്  വരുമാനവും നൽകുന്നതാക്കി മാറ്റണം. ചക്കയെ കേരളത്തിന്റെ ഒൗദ്യോഗികഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. വർഷങ്ങൾക്കു മുൻപ് പാവങ്ങളുടെ ഭക്ഷണമായി കണക്കാക്കപ്പെട്ട ചക്കയ്ക്ക് കുലീനത്വം കല്പിക്കപ്പെട്ടിരുന്നുമില്ല. എന്നാൽ ഇന്ന്  ചക്ക തിരിച്ചറിയപ്പെട്ടു തുടങ്ങി.നൂറ്റാണ്ടുകളായി ശുദ്ധഭക്ഷ്യവസ്തുവായിത്തുടർന്നിട്ടും ചക്കയുടെ വാണിജ്യസാധ്യതകൾ ഉപയോഗിക്കുന്നതിൽ നാം  പിന്നിലാണ്, ചക്കയെ ഉന്നത നിലവാരത്തിലേക്കു കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു .മൂല്യവർധിത ഉത്പന്നങ്ങൾ വർധിപ്പിച്ചും ഉപയോഗവൈവിധ്യമുണ്ടാക്കിയും വിപണിപ്രിയത്വം സൃഷ്ടിച്ചുംവേണം ചക്കയെ ഉയർത്തിയെടുക്കേണ്ടത്. മരത്തിൽ കായ്ക്കുന്ന ഏറ്റവും വലിയ പഴമായ ചക്കയിൽനിന്ന് പലതരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാം. ശ്രീലങ്ക വിയറ്റ്നാമും തായ്ലാൻഡും പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ വളരെയേറെ  മുന്നിലാണ്.വീഞ്ഞ്, ജാം, സ്ക്വാഷ്, പപ്പടം, സിറപ്പ്, ജെല്ലി, മാവ് തുടങ്ങിയ ഒട്ടേറെ ഭക്ഷ്യപാനീയങ്ങൾ ചക്കയിൽനിന്നുണ്ടാക്കാൻ കഴിയും. പലരാജ്യങ്ങളും അവ വിജയകരമായി അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചിട്ടുമുണ്ട്. കേരളവും ഇനി   രംഗത്തു മുന്നേറണം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: