ആധുനിക ചൈന ചരിത്രത്തിലെ നിര്ണായക വഴിത്തിരിവിൽ. ചൈനഏക കക്ഷിയിൽ നിന്ന് ഏക വ്യക്തിയിലേക്ക് .
ഇനി ചൈനയിൽ ചര്ച്ചകളില്ല, വാദപ്രതിവാദങ്ങളില്ല, വോട്ടുപിടിത്തമില്ല. ചൈനയുടെ പാര്ലമെന്ചൈനഏക കക്ഷിയിൽ നിന്ന് ഏക വ്യക്തിയിലേക്ക് .റായ നാഷണല് പീപ്പിള്സ് കോണ്ഗ്രസില് ചരിത്ര
പ്രാധാന്യമുള്ളൊരു നിയമം മൃഗീയഭൂരിപക്ഷത്തോടെ പാസാക്കപ്പെട്ടിരിക്കുകയാണ്
. ആധുനിക ചൈനയുടെ ചരിത്രത്തിൽ നിര്ണായക
വഴിത്തിരിവിന് ഇത് കാരണമാകും .രാജ്യത്തിന്റെ അനിഷേധ്യനേതാവായി ആജീവനാന്തകാലത്തോളം ഷി ജിൻപിങ്ങിനെ വാഴിക്കാൻ
ഭരണഘടന ഭേദഗതിചെയ്ത ചൈനയുടെ നടപടി അപ്രതീക്ഷിതമല്ല. ഈ സ്ഥാനത്തേക്ക് ഷിയ്ക്ക്
വഴിയൊരുക്കുന്ന പ്രവൃത്തികളായിരുന്നു അഞ്ചുവർഷമായി ചൈനയിൽ നടന്നുവന്നത്.ഒറ്റപ്പാർട്ടിയിൽ കേന്ദ്രീകരിച്ചിരുന്ന അധികാരം ഇനി ഒറ്റവ്യക്തിയിൽ കേന്ദ്രീകരിക്കും.
ചൈനീസ്
കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ മാവോ സേതുങ്ങിനുശേഷം രാജ്യത്തെ സകല അധികാരങ്ങളും ഒരു വ്യക്തിയിലെത്തുന്നത് ഇപ്പോഴാണ്.പേരിനൊരു പ്രതിപക്ഷം പോലുമില്ലാതെ ഒരൊറ്റ വ്യക്തി അദ്ദേഹം ആഗ്രഹിക്കുന്ന കാലത്തോളം രാജ്യം ഭരിക്കുക എന്നത് ഏകാധിപത്യമല്ലാതെ മറ്റൊന്നല്ല. ചൈന ഇന്ത്യയ്ക്ക് ഒരു
വലിയ തലവേദനയായി മാറുകയാണ്
. ലോകവ്യാപകമായി അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന .പാകിസ്താനു നൽകുന്ന സാമ്പത്തിക സഹായവും മാലദ്വീപിലെയും
ശ്രീലങ്കയിലെയും നിർമാണപ്രവൃത്തികളും ഇതിന്റെ ഭാഗമാണ്. ഗ്രാമങ്ങളിൽ പലതും ദാരിദ്ര്യത്താൽ ഞെരുങ്ങുമ്പോഴും ഭവനമേഖലയിലേതുൾപ്പെടെ പലതരം ആഭ്യന്തരസാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ലോകസാമ്പത്തികശക്തിയായി ചൈനയെ ഉയർത്തിയത് ഷിയുടെ തന്ത്രങ്ങളാണ്.
ആ
തന്ത്രങ്ങൾ സാമ്പത്തിക-സൈനികശക്തിയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടാൻ കെൽപ്പുള്ള രാഷ്ട്രമെന്ന പ്രതീതിയിലേക്ക് ചൈനയെ ഉയർത്തി.ഷി പിങ് വിമർശിച്ചവരെ
അടിച്ചമർത്തി. തനിക്കുമേലെയോ ഒപ്പമോ എത്തുമെന്നു കരുതിയവരെ അഴിമതിവേട്ടയുടെ പേരിൽ ജയിലിലടച്ചു. ഇതിനൊക്കെ പിന്നാലെയാണ് അദ്ദേഹം രാജ്യത്തിന്റെ സർവാധിപനാകുന്നത്. രാജ്യം ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ജനറല് സെക്രട്ടറിയും ചൈനീസ് പട്ടാളമായ പീപ്പിള്സ് ലിബറേഷന് ആര്മിയുടെ തലവനും ഇനി മരണംവരെ ഷീ ആയിരിക്കും. കമ്യൂണിസത്തില്നിന്ന്
മുതലാളിത്തത്തിലേക്ക്
ചുവടുവെച്ചുവരുന്ന ചൈനയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള് ഉളവാക്കാവുന്ന നിയമമാണ് 138 കോടി ജനതയെ മൂകസാക്ഷിയാക്കി നിര്ത്തിക്കൊണ്ട് ഭരണ നേതൃത്വം ലോകത്തിനുമുമ്പാകെ മുന്നോട്ടുവെച്ചിരിക്കുന്നത്.ആയുധ ബലംകൊണ്ട് തനിക്ക് താഴെയുള്ളവരെയും ജനങ്ങളെയും രാജ്യത്തെയും പിടിച്ചുകെട്ടി ഭരിക്കുന്ന ഏകാധിപതികളുടെ ഗണത്തിലേക്ക് സ്വയം എടുത്തെറിഞ്ഞിരിക്കുകയാണ് ഷീ പിങ് ഇതിലൂടെ.
. ഷി പിങ് ചരിത്രത്തിൽ നിന്ന്
പലതും പഠിക്കാനുണ്ട്. ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഭരണാധികാരികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങള് നമുക്ക് മുന്നിലുണ്ട്.ദക്ഷിണ ചൈനീസ് കടലിലും ഭൂട്ടാന് അതിര്ത്തിയിലെ ദോക്ലാമിലും മറ്റും ചൈന നടത്തിവരുന്ന
സൈനികാഭ്യാസങ്ങള് ഇന്ത്യയുടെ അഖണ്ഡതക്ക് വലിയ വെല്ലുവിളിയാണ്. പ്രതിഷേധിച്ചിട്ടും ദോക്ലാമില് പാത പണിയുമായി മുന്നോട്ടുപോകുകയാണ് ചൈന. 2035 ആകുമ്പോള് രാജ്യത്തെ ഏതു യുദ്ധവും ജയിക്കാന് ശേഷിയുള്ളതാക്കുമെന്ന് ഷീ ഇതിനകം വീമ്പിളക്കിയിട്ടുണ്ട്.
ലോകത്ത് ആരായാലും അമിതാധികാരം
കൈക്കലാക്കുന്നത് തീക്കളിയാണ്. ചൈനയിൽ ജനാധിപത്യത്തിന്റെ
കുളിര്കാറ്റ് ഇനി എന്ന്
വീശും .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment