Pages

Wednesday, March 14, 2018

മതതീവ്രവാദവുംവര്ഗീയതയും ഒരേനാണയത്തിന്റെ രണ്ടുവശങ്ങൾ



മതതീവ്രവാദവുംവര്ഗീയതയും
ഒരേനാണയത്തിന്റെ
രണ്ടുവശങ്ങൾ


മതതീവ്രവാദവും  വര്ഗീയതയും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണ് .മനോഹരമായ ഗാനത്തെപ്പോലും ഇവര് വെറുതെ വിടില്ല.ഒമര് ലുലു സംവിധാനം ചെയ്യുന്ന ‘അഡാര് ലവ്എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവിഎന്ന ഗാനത്തിനെതിരെ മതമൗലികവാദികള് ഉയര്ത്തിയ ഭീഷണി ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് . പിഎംഎ ജബ്ബാര് എഴുതിയ ഈ പാട്ട് തലശേരി റഫീഖ് 1978ല് തന്നെ ആകാശവാണിയിലൂടെ ശ്രോതാക്കളിലെത്തിച്ചിരുന്നു. പിന്നീട് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയുടെ ശബ്ദത്തില് ഈ പാട്ടിന് മലബാറിലാകെ ഏറെ പ്രചാരം ലഭിച്ചു. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുള്ള വിവാഹവുമൊക്കെയാണ് പാട്ടില് വര്ണിക്കുന്നത്. അത്രയും പഴക്കവും പ്രശസ്തിയുമുള്ള പാട്ടിനെതിരെ ഇന്ന് മതമൗലികവാദികള് എതിര്പ്പുമായി രംഗത്തുവന്നത് .

രാജ്യത്തെ ഇന്നത്തെ ഫാസിസ്റ്റ് സാംസ്കാരിക അന്തരീക്ഷം എല്ലാ ഭീകരവാദങ്ങള്ക്കും തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണായി മാറിയിട്ടുണ്ട്. ഈ ഒരു ജീര്ണാവസ്ഥയെ ഫാസിസ്റ്റ് ശക്തികള് നല്ല കച്ചവടക്കണ്ണോടെ മുതലാക്കുന്നുമുണ്ട്. അധികാര രാഷ്ട്രീയത്തില് വര്ഗീയ മതമൗലികശക്തികള് പിടിമുറുക്കുന്നതിന്റെ അനന്തരഫലമാണ് ഇന്ന് രാജ്യത്ത് സംഭവിക്കുന്ന സാംസ്കാരിക കലാവിലക്കുകളും അതിന്റെ പേരില് നടക്കുന്ന ഭീഷണികളും അക്രമങ്ങളും കൊലയും. പത്മാവത് എന്ന ചലച്ചിത്രത്തെ ചൊല്ലിയുണ്ടായ അക്രമം ഒടുവില് എങ്ങനെ കലാശിച്ചുവെന്ന് നാം കണ്ടുകഴിഞ്ഞു.ഐഎസ് ഭീകരര് തകര്ക്കുന്ന ചരിത്രസ്മാരകങ്ങള്ക്കും കണക്കില്ല. സൗന്ദര്യാത്മകമായ മനോഹര ലോകത്തെ വെറുപ്പും വിരോധവും പകയും കൊണ്ട് നിറയ്ക്കുന്ന മുസ്ലിം മതമൗലവികവാദികളും ചരിത്രത്തെയും സംസ്കാരത്തെയും വികലമാക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ആര്എസ്എസും ഒരേ തൂവല്പക്ഷികളാണ്‌ .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: