നാടിനെ നടുക്കിയ
കാട്ടുതീ ദുരന്തം
കാടും മലയും കയറുന്നത് പണ്ടുമുതലേ
മനുഷ്യർ ഇഷ്‌ടപ്പെടുന്ന കാര്യമാണ്
,ആധുനികകാലത്ത് വിനോദസഞ്ചാരത്തിന്
പ്രാധാന്യം കൂടിയിരിക്കുകയാണല്ലോ .ഒഴിവുകാല വിനോദവ്യവസായത്തിന്റെ ഭാഗമായി വനസഞ്ചാരവും മലകയറ്റവും മാറി കഴിഞ്ഞു .കുരങ്ങണിയിലെ കാട്ടുതീ സ്വാഭാവികമോ മനുഷ്യനിർമിതമോയെന്നു തീർച്ചപെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല . കാടും മേടും
വരളാൻ തുടങ്ങുന്ന വേനൽക്കാലത്ത്
വനയാത്രകൾ ഈ അനുഭവത്തിൻറെ
അടിസ്ഥാനത്തിൽ അനുവദിക്കാൻ
പാടില്ല . കാടിനെക്കുറിച്ച് അറിയാൻ പാടില്ലാത്ത ,കാടുകരിയുംകാലമറിയാത്ത ,കാട്ടുതീയെ കുറിച്ചറിയാത്ത പുതിയ
തലമുറയിലെ വിനോദസഞ്ചാരികൾ
പലപ്പോഴും ഭാഗ്യംകൊണ്ടുമാത്രം
അപകടത്തിൽപ്പെടാതെ രക്ഷപെടുകയാണ് .
കാട്ടിൽ പോകുന്നവർ കാടിൻറെ നിയമങ്ങൾ അറിയണം . അതിസാഹസികളായ ചില
മനുഷ്യരുടെ ശീലങ്ങളാണ് മിക്കപ്പോഴും കാട്ടുതീ സൃഷ്ടിക്കുന്നത്. വലിച്ചെറിയുന്ന ബീഡിക്കുറ്റിതൊട്ട് തീപ്പെട്ടി കൊള്ളിവരെ കാട്ടുതീയ്‌ക്കു കാരണമായി തീരും . മധ്യവേനൽ മാസങ്ങളിൽ കാട്ടിലേക്കുള്ള ഏതുതരം സഞ്ചാരവും നിരോധിക്കുക. മദ്യവും തീപ്പെട്ടിയും വാതക അടുപ്പും പ്ലാസ്റ്റിക്കുമൊക്കെയായി കാട്ടിലേക്ക് വിനോദത്തിനും തീർഥാടനത്തിനുമായി പോകാൻ ആരെയും അനുവദിക്കാതിരിക്കുക .ഈ ദുരന്തത്തിൻറെ
ഉത്തരവാദിത്വത്തിൽ നിന്ന് വനപാലകർക്കു ഒഴിഞ്ഞുനിൽക്കാനാവില്ല
. ഉൾക്കാടുകളിലേക്ക്വിനോദസഞ്ചാരികളെ എന്തിനു
കയറ്റി ? അപകട സാധ്യത കൂടുതലായ ഇത്തരം മേഖലകളിലേക്ക് സഞ്ചാരികള്ക്ക് വനം വകുപ്പ് അനുമതി നല്കാറില്ല. ഇവർ
പിന്നെ ഈ കൊടുകാട്ടിൽ
എങ്ങനെയെത്തി
?കാട്ടുതീ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വനം വകുപ്പിനെ സജ്ജമാക്കേണ്ടിയിരിക്കുന്നു
.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment