Pages

Wednesday, March 14, 2018

പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക



പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക

കേരളത്തിൽ  ഇന്ന് കാണുന്ന സമ്പല്‍സമൃദ്ധിക്കു ന്‍ പ്രധാന കാരണങ്ങളിലൊന്ന് മലയാളികളുടെ പ്രവാസമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാരംഗത്തും മികച്ചുനില്‍ക്കുന്നതും പ്രവാസികള്‍ കേരളത്തിലേക്ക് ഒഴുക്കുന്ന പണം കൊണ്ടാണ്.ഗള്‍ഫ് പ്രവാസികള്‍ ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി തൊഴില്‍ നഷ്ടം തന്നെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ലം തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അരക്കോടിയോളം മലയാളികളാണ് പലരാജ്യങ്ങളിലായി  ജീവിക്കുന്നത് . പ്രതിവര്ഷം ലക്ഷംകോടിയോളം രൂപ കേരളത്തിലേക്കയച്ചുതരുന്നത് .പ്രവാസികളെ കൊള്ളയടിക്കുന്നത് തടയണം .
കേരളത്തിലെ വിമാനത്താവളങ്ങളില് നിന്ന് ഉയര്ന്നുകേള്ക്കുന്ന മോഷണത്തിന്റെയും തട്ടിപ്പിന്റെയും കദനകഥകളാണ് .കരിപ്പൂര്, നെടുമ്പാശേരി വിമാനത്താവളങ്ങളില് കഴിഞ്ഞമാസം ഗൾഫിൽ നിന്ന് വിമാനമിറങ്ങിയ ഏതാനും പ്രവാസിമലയാളികളുടെ വിലപിടിച്ച വസ്തുക്കള് കാണാതായസംഭവം  വാർത്തകളിൽ നിറഞ്ഞതാണ് . കരിപ്പൂരില് ദുബൈ-കോഴിക്കോട് എയര്ഇന്ത്യ എക്സ്പ്രസില് വിമാനമിറങ്ങിയ ആറ് മലയാളികളുടെ ബാഗേജുകളാണ് കുത്തിത്തുറന്നും പിച്ചിപ്പറിച്ചതുമായ നിലയില് തിരികെകിട്ടിയത്. കോഴിക്കോട് സ്വദേശിയുടെ പാസ്പോര്ട്ട്പോലും മോഷ്ടിക്കപ്പെട്ടു. നാലുലക്ഷത്തിലധികം രൂപയുടെ വസ്തുക്കളും കറന്സിയുമാണ് നഷ്ടമായതെന്ന് യാത്രക്കാര്.വിമാനത്താവളങ്ങള് കേന്ദ്രീകരിച്ച് ശക്തമായ മാഫിയതന്നെ പ്രവര്ത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പ്രവാസികുടുംബങ്ങളുടെ നീണ്ടകാലത്തെ സ്വപ്നങ്ങളുടെ സ്വരുക്കൂട്ടലുകളാണ് ഗള്ഫ്പെട്ടികള്. മിക്കപ്പോഴും കീറിപ്പറിഞ്ഞതും സാധനങ്ങള് നഷ്ടപ്പെട്ടതുമായ പെട്ടികളുമായിട്ടായിരിക്കും പ്രവാസികള് സ്വന്തംവീടുകളില് എത്തിച്ചേരുക. പ്രവാസികളെ പിഴിയുന്നതില് കേന്ദ്രസര്ക്കാരിന്റെ കസ്റ്റംസ്വിഭാഗം കാട്ടിക്കൂട്ടുന്ന ക്രൂരതകള് വിശേഷിച്ച് ആരെയും മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല. മതിയായ നികുതി അടച്ചിട്ടില്ലെന്നുകാട്ടിയായിരിക്കും മിക്കവാറും ഇക്കൂട്ടര് പ്രവാസികളുടെ കീശയിലേക്കും വിലപിടിച്ച വസ്തുക്കളിലേക്കും കൈകള് നീട്ടുന്നത്.സി.സി.ടി.വി. ക്യാമറകളുള്ള അതീവസുരക്ഷാപ്രാധാന്യമുള്ള മേഖലയില് നടക്കുന്ന ഈ പകല്കൊള്ളക്ക് ആരാണ് ഉത്തരവാദിത്തം ഏല്ക്കുക? ഈ കൊള്ള അവസാനിപ്പിക്കാൻ  സർക്കാരിന് കഴിയുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ



No comments: