മലയാളസിനിമ
കടന്നുപോയ വഴികൾ
1928-ൽ, ജെ.സി.
ഡാനിയലിന്റെ നിശ്ശബ്ദചിത്രമായ ‘വിഗതകുമാരനി’ൽ
നിന്ന് ആരംഭിച്ച മലയാളസിനിമ ഇന്ന് ശക്തമായ കലാരൂപം മാത്രമല്ല ഒരു വ്യവസായമ
കൂടിയാണ് .സിനിമയിൽ ശബ്ദം കടന്നുവന്നതിന്റെ പശ്ചാത്തലത്തിൽ, ‘വിഗതകുമാരൻ’ പുറത്തിറങ്ങിയ
അതേവർഷം റഷ്യൻ സംവിധായകരായ സെർഗി ഐസൻസ്റ്റൈൻ, പുഡോവ്കിൻ, ജി.വി. അലക്സാൻഡ്രോവ്
എന്നിവർ ഒരു പ്രസ്താവന പുറത്തിറക്കുകയുണ്ടായി.
1928 ഓഗസ്റ്റ് അഞ്ചിന് ഒരു റഷ്യൻ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ആ പ്രസ്താവനയിൽ അവർ
പറഞ്ഞു: ‘‘ശബ്ദചിത്രമെന്ന കിനാവ് യാഥാർഥ്യമായിരിക്കുന്നു.സംസാരിക്കാൻ പഠിച്ചുതുടങ്ങിയ നിശ്ശബ്ദവസ്തുവിനെക്കുറിച്ച്
ലോകം മുഴുവൻ സംസാരിച്ചുതുടങ്ങിയിരിക്കുന്നു.
ഇപ്പോൾ, ദൃശ്യബിംബങ്ങളിലൂടെ പ്രവർത്തിക്കുന്ന സിനിമ വ്യക്തികളിൽ അതിശക്തമായ സ്വാധീനത ചെലുത്തുകയും കലകളിൽ മുഖ്യമായവയിലൊന്ന് എന്ന അർഹമായ സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു’’. തൊണ്ണൂറുവർഷം
മുമ്പുള്ള ആ പ്രസ്താവനയെ മലയാള
സിനിമയുടെ നവതിയുമായി ചേർത്തുവായിക്കാം.
മലയാളിയുടെ കലാബോധത്തെയും ജീവിതരീതിയെയും വിനോദശീലത്തെയും, പരിഷ്കാരത്തെയും എന്തിന്, നിത്യജീവിതവിനിമയരീതികളെപ്പോലും
സ്വാധീനിച്ച കലയാണ് സിനിമ.ലോകപ്രശസ്തി നേടിയ സിനിമകൾ സൃഷ്ടിക്കുകയും രാജ്യത്തിനുതന്നെ മാതൃകയായ ചലച്ചിത്ര അക്കാദമിപോലുള്ള സ്ഥാപനങ്ങളുണ്ടാക്കുകയും കലാമൂല്യമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്ന ശക്തമായ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചലച്ചിത്രമേള സംസ്കാരവും സൃഷ്ടിക്കുകയും ചെയ്തിട്ടും അയൽ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സിനിമയെയും താരത്തെയും രാഷ്ട്രീയവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന സവിശേഷതയുമുണ്ട് കേരളത്തിന്.
സിനിമാഭ്രമവും താരാരാധനയും തലയ്ക്കുപിടിക്കാത്ത ആ സാമൂഹികവും സാംസ്കാരികവുമായ
വിവേകത്തിന്റെകൂടി ആഘോഷമാണ് മലയാള സിനിമയുടെ നവതി.
‘വിഗതകുമാര’നും മുമ്പേ തുടങ്ങിയതാണ് മലയാളിയുടെ സിനിമകാണലിന്റെ ശീലം. ലൂമിയർ സഹോദരന്മാർ ‘ചലിക്കുന്ന ചിത്രം’ അവതരിപ്പിച്ച് ഒട്ടും വൈകാതെതന്നെ ഇന്ത്യയിലെത്തിയ സിനിമ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ കേരളീയരും കണ്ടിരുന്നു. ഊരുചുറ്റികളായ ബയോസ്കോപ്പ് പ്രദർശകരും കൂടാരസിനിമാ പ്രദർശകരുമാണ് ആ നിശ്ശബ്ദചിത്രങ്ങൾ കേരളത്തിലെത്തിച്ചത്.
ആ സിനിമാനുഭവത്തിന്റെ, ആദ്യകാല പ്രദർശനങ്ങളുടെ
ആധികാരികവും കൃത്യവുമായ ചരിത്രം ഇനിയും മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല. ഗവേഷണമോ വസ്തുതകളുടെയും രേഖകളുടെയും പരിശോധനയോ കൂടാതെ
ഓരോരുത്തർ എഴുതിപ്പിടിപ്പിച്ച ‘സിനിമാ ചരിത്ര’ങ്ങളിൽ നിന്നു വ്യത്യസ്തമായ യഥാർഥവും ആധികാരികവുമായ മലയാളസിനിമാ ചരിത്രനിർമാണം നവതിയാഘോഷത്തിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി ഏറ്റെടുക്കേണ്ടതുണ്ട്.
നിശ്ശബ്ദചിത്രങ്ങളിൽ നിന്ന് 1938-ൽ ‘ബാലനി’ലൂടെ മലയാളസിനിമ സംസാരിക്കാൻ തുടങ്ങിയെങ്കിലും അറുപതുകളിലാണ് മലയാള സിനിമയ്ക്ക് വേരുറച്ചത്. മതനിരപേക്ഷവും സാമൂഹികബോധപ്രധാനവുമായ കറുപ്പും വെളുപ്പും ചിത്രങ്ങളിലൂടെ അടിവച്ചുവളർന്ന മലയാള സിനിമ വ്യവസായമായിത്തീർന്നതോടെ നിലവാരത്തകർച്ചയിലേക്കും താരനിർമിതിയിലേക്കും അധഃപതിച്ചു.
സാഹിത്യകൃതികളെ ആധാരമാക്കിയ പാരമ്പര്യവും നഷ്ടമായി. 1964-ലെ ‘ചെമ്മീനി’ലൂടെ രാമു കാര്യാട്ട് മലയാള സിനിമയ്ക്ക് നൽകിയ, കലയും കച്ചവടവും ജനപ്രിയതയും ഒത്തുചേരുന്ന രസരാസസൂത്രം പ്രയോജനപ്പെടുത്താൻ തുടർന്നുള്ള ദശകങ്ങളിൽ മലയാളസിനിമയ്ക്ക് കഴിയാതെപോയി.
അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ അബ്രഹാം, കെ.പി. കുമാരൻ,
കെ.ആർ. മോഹനൻ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികൾ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ സൃഷ്ടിച്ചുവെങ്കിലും ജീർണകാല്പനികതയും അതിഭാവുകത്വവും നിറഞ്ഞ, മരംചുറ്റി പ്രേമത്തിന്റെയും പാട്ടുപാടിയാടി രസിപ്പിക്കലിന്റെയും അടിപിടിയുടെയും അർധനഗ്നനൃത്തങ്ങളുടെയും അടുക്കളത്തമാശയുടെയും ദൃശ്യവത്കരണമായിത്തീർന്ന വിലകുറഞ്ഞ നിർമിതികളാണ് സിനിമയെന്ന നിലയിൽ വിജയം നേടിയത്.
മുതൽമുടക്കിന്റെ മൂലധനയുക്തിയുടെ പേരിൽ സിനിമയുടെ കലാമൂല്യത്തെയും സാമൂഹികോത്തരവാദിത്വത്തെയും
കഴുത്തുഞെരിച്ചുകൊന്ന
ആ വാണിജ്യച്ചരക്കുകൾ താരമെന്ന സങ്കല്പവും വിപണനമൂല്യവും സൃഷ്ടിച്ചു. കലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുമായും ലാവണ്യാനുഭൂതിയുമായും ബന്ധമില്ലാത്ത ആ പാരമ്പര്യം കാലഭേദത്തോടെ
ഇപ്പോഴും അഴകിയരാവണ രൂപങ്ങളിൽ നിലനിന്ന് അതിന്റെ വ്യവസായ മൂലധനതാത്പര്യങ്ങൾ ജനപ്രിയതയുടെ പേരിൽ മലയാളസിനിമയെ അദൃശ്യമായി നിയന്ത്രിച്ചു നിലവാരം താഴ്ത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഫാൻസ് അസോസിയേഷനുകളുടെ ആൾക്കൂട്ടഭ്രാന്ത് താരങ്ങളുടെ കടലാസ് രൂപങ്ങളിൽ ഇൗശ്വരവിഗ്രഹത്തിലെന്നവണ്ണം
പാലഭിഷേകം നടത്തുകയും ചെണ്ടകൊട്ടിയാർക്കുകയും സിനിമാശാലകളിൽ കാഴ്ചമറച്ച് കൂക്കുവിളിച്ചും കടലാസുതുണ്ടു കീറിപ്പറത്തിയും നായകബിംബങ്ങളെ എതിരേൽക്കുകയും ചെയ്യുന്നിടത്തോളമെത്തിനിൽക്കുകയാണിപ്പോൾ
മലയാളിയുടെ കൃത്രിമമായി നിർമിക്കപ്പെട്ട ചലച്ചിത്രബോധം.
മലയാളസിനിമ നവതിയിലെത്തുമ്പോൾ വിപണിയുടെ താത്പര്യത്തിനനുസരിച്ചുള്ള ആ വ്യാജചലച്ചിത്ര ബോധത്തിൽനിന്നാണ്
നാം മുക്തരാവേണ്ടത്. ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്രവികസന കോർപ്പറേഷന്റെയും ഫിലിം സൊസൈറ്റികളുടെയും ചലച്ചിത്രപഠനസ്ഥാപനങ്ങളുടെയും
മാത്രമല്ല സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയ കലാസ്വാദകരായ മുഴുവൻ മലയാളികളുടെയും ഉത്തരവാദിത്വമാണത്.
ചലച്ചിത്രപഠനം സർവകലാശാലാ പാഠ്യപദ്ധതികളുടെ ഭാഗംകൂടിയായിക്കഴിഞ്ഞിരിക്കുന്ന
ഇക്കാലത്ത് നമുക്കാവശ്യം സിനിമ എന്ന കലാരൂപത്തെ വീണ്ടെടുത്തു വളർത്തലും അതിന്റെ യഥാർഥചരിത്രം രേഖപ്പെടുത്തലുമാണ്.
സാഹിത്യ അക്കാദമിയുടെ മാതൃകയിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന മലയാളസിനിമയുടെ നവതിയാഘോഷം ചലച്ചിത്രം എന്ന കലയുടെയും അതിന്റെ ചരിത്രത്തിന്റെയും ആഘോഷമായാണു മാറേണ്ടത്. താരങ്ങളുടെയും വില്പനക്കാരുടെയും ആനയെഴുന്നള്ളത്തല്ല, മലയാളിയുടെ ജീവിതനൗകകളിലൊന്നായിത്തീർന്ന
ചലച്ചിത്രകലയുടെ ജനകീയാഘോഷവും ചരിത്രാങ്കനവുമാണ് കേരളീയർ പ്രതീക്ഷിക്കുന്നത്.
സിനിമ ഒരു കലയാണ്, കല സംസ്കാരത്തിന്‍റെ
ഭാഗമാണ്. മലയാളി സംസ്കാരത്തിന്‍റെ അവിഭാജ്യഘടകമാണ് മലയാളസിനിമയും അതിലെ
കഥകളും പാട്ടുകളും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം..
നിശ്ശബ്ദ സിനിമയായി ഇറങ്ങിയ വിഗതകുമാരന്‍ (1928) ആദ്യത്തെ മലയാളസിനിമയാണ്. അത് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്ത ജെ. സി. ഡാനിയല്‍ മലയാളസിനിമയുടെ പിതാവാണ്. അക്കാലത്തെ ഉച്ചനീചത്വങ്ങളില്‍ പെട്ട് സിനിമയുടെ ആദ്യപ്രദര്‍ശനം തന്നെ മുടങ്ങി. ഡാനിയല്‍ കന്യാകുമാരിയിലേക്ക് പോയി,അവിടെ വച്ച് മരിക്കുകയും ചെയ്തു .
1932-ല്‍ R.സുന്ദരം (ഡാനിയലിന്‍റെ ബന്ധു) C.V. രാമന്‍
പിള്ളയുടെ ‘മാര്‍ത്താണ്ടവര്‍മ്മ’ചലചിത്രമാക്കി. നിശ്ശബ്ദ ചിത്രമായി തന്നെ. ഫിലിം പെട്ടി ക്ഷേത്രത്തില്‍ പൂജിച്ച്, ആനപുറത്താണത്രെ കാപിറ്റോള്‍ തിയ്യേറ്ററില്‍ പ്രദര്‍ശനത്തിന് കെണ്ടുവന്നത്. അധികം െെവെകാതെ, കഥ പകര്‍പ്പാവകാശം
വാങ്ങിക്കാത്തതിന്‍റെ പേരില്‍ , കോടതി
തുടര്‍ പ്രദര്‍ശനം നിഷേധിച്ചു. പെട്ടി കമലാലയം പ്രസ്സി്സിന്‍റെ ഗോഡൗണില്‍ കിടന്നു.
പിന്നീട് നമ്മുടെ ഫിലിം ക്യൂറേറ്റര്‍ P.K.R. നായരൊക്കെയാണ് അത് തപ്പിപിടിച്ച് പൊടിതട്ടിയെടുത്തത്.പിന്നീട് ഒരു ഇടവേളക്ക് ശേഷം, 1938-ല്‍ ‘ബാലന്’ എന്ന സിനിമയിലൂടെ മലയാളസംഭാഷണ സിനിമ വന്ന് തുടങ്ങി.
ആദ്യ സംഭാഷണം ഇംഗ്ളീഷിലായിരുന്നു- “ഗുഡ് ലക്ക്”
! അതൊരു ആചാരവാക്കായി കരുതിയാല്‍ മതിയാകും. പിന്നീട് നോട്ടീസില്‍ പറയുന്ന പോലെ,കര്‍ണ്ണപീയൂഷഗാനങ്ങള്‍, നേത്രാമൃതകാഴ്ചകള്‍,ആദര്‍ശാല്‍മക കഥ..ശരിയാണ്,23
ഗാനങ്ങളുണ്ടായിരുന്നു,
അതിനനുസൃതമായ രംഗങ്ങളും. മൂലകഥ,സുന്ദരംപിള്ളയുടെ ‘വിധിയും മിസിസ് നായരും’ എന്നത് അവസാനം തിരക്കഥ തയ്യാറാക്കിയ മുതുകുളം രാഘലന്‍പിള്ള ‘ബാലന്’ എന്നാക്കി.സംവിധാനം തെച്ച് കാന്ത് നെട്ടാണി. ചായാഗ്രാഹകന്‍ ബോഡേ ഗുഷ്പിക്കര്‍(ജര്‍മ്മനി).ബാലനുശേഷം, 1940-ല്‍ ‘ജ്ഞാനാംബിക’ നിര്‍മ്മിക്കപ്പെട്ടു. ഇതുരണ്ടും കുടുംബജീവിത സംഘര്‍ഷങ്ങളെ അതി െവെകാരികമായി അവതരിപ്പിക്കപ്പെട്ടതായിരുന്നു.
1941-ല്‍ ‘പ്രഹ്ളാദ’
എന്ന പുണ്യപുരാണചിത്രത്തിനു ശേഷം , 1948 ‘നിര്‍മ്മല’ മുതല്‍ വീണ്ടും കുടുംബപാശ്ചാത്തല ത്തിലേക്ക് തിരിച്ച് വന്നു..
1949-ല്‍ ഉദയാ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി ആദ്യം നിര്‍മ്മിച്ച ചിത്രമാണ് ‘വെള്ളിനക്ഷത്രം’. മിസ്
കുമാരിയാണ് നായികയായി അഭിനയിച്ചത്. അതിനുശേഷം, മലയാളസിനിമയുടെ പ്രവാഹമായി. 1950-ല്‍ നല്ലതങ്ക, സ്ത്രീ, പ്രസന്ന, ചന്ദ്രിക,..1951-ല്‍ ജീവിതനൗക, വനമാല, ..1952-ല്‍ (11 ചിത്രങ്ങള്‍) ആല്‍മസഖി, വിശപ്പിന്‍റെ വിളി, കാഞ്ചന..എന്നിങ്ങനെ 1954-ല്‍ ‘നീലക്കുയി’ലടക്കം. ഇവയില്‍ മിക്കതിലും നായികയായി അഭിനയിച്ച്, ഭരണങ്ങാനം സ്വദേശിയായ ത്രേസ്യാമ്മയെന്ന മിസ് കുമാരി ജനങ്ങളുുടെ ഇഷ്ട നായികയായി . ആദ്യം നവലോകത്തിലും ഹരിചന്ദ്രയിലും മറ്റും തിക്കുറിശ്ശിയോടൊപ്പമായിരുന്നു
അഭിനയിച്ചത് എങ്കില്‍, നീലക്കുയിലിലും മുടിയനായ പുത്രനിലും സത്യനോടൊപ്പവും, 1957-ല്‍ പാടാത്ത െപെങ്കിളിയില്‍ പ്രേംനസീറിനൊപ്പവും
അഭിനയിച്ചു..1969-ല്‍ അന്തരിച്ചു.
മലയാളസിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായിരുന്നല്ലോ തിക്കുറിശ്ശി. ജീവിതനൗക അന്ന് ഏറ്റവും അധികം നാള്‍ തിയ്യേറ്ററില്‍ ഓടിയ സിനിമയായിരുന്നു. ബി.എസ്. സരോജയായിരുന്നു
നായിക. കുഞ്ചാക്കോ നിര്‍മ്മാതാവും കെ.വേമ്പു സംവിധായകനുമായിരുന്നു.
(ഇതിന്‍റെ വിജയത്തിനുശേഷം കുഞ്ചാക്കോ
സംവിധാനത്തിലേക്ക് നീങ്ങി). അതോടൊപ്പം വന്ന നവലോകം, വിശപ്പിന്‍റെ വിളി, ഹരിശ്ചന്ദ്രന്‍
തുടങ്ങിയ സിനിമകളിലെല്ലാം
തിക്കുറിശ്ശി അഭിനയിക്കുകയും തിരക്കഥകളെഴുതുകയും പാട്ടുകള്‍ രചിക്കുകയും ചെയ്തു . സത്യനും പ്രേം നസീറും കടന്നുവന്നപ്പോഴാണ്, അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറിയത്. ചുരുക്കത്തില്‍ മലയാളസിനിമയുടെ ആദ്യകാലത്തെ സര്‍വകലാവല്ലഭനായിരുന്നു, തിക്കുറിശ്ശി .
നീലക്കുയില്‍ മുതല്‍ ഓളവും തീരവും(1970) വരെ
1952-ല്‍ പുറത്തുവന്ന ആത്മസഖിയിലൂടെ സത്യനേശനെന്ന സത്യനും, ആ വര്‍ഷം
തന്നെ മരുമകള്‍ എന്ന ചിത്രത്തിലൂടെ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീറും സിനിമയില്‍ വന്നു. ആദ്യമൊക്കെ അംബിക,രാഗിണി തുടങ്ങിയവരായിരുന്നു നായികമാര്‍. 1962-ല്‍ ഭാഗ്യജാതകത്തിലൂടെ ഷീലയും, പിന്നീട് മുറപ്പെണ്ണിലൂടെ ശാരദയും വന്നപ്പോള്‍ അവരായി പ്രധാന നായികമാര്‍. കൂടെ മൂടുപടത്തിലൂടെ മധുവും വന്നു . K.P.ഉമ്മര്‍, P.J.ആന്‍റണി തുടങ്ങിയ വില്ലന്‍നടന്‍മാര്‍, S.P.പിള്ള, അടൂര്‍ഭാസി,ബഹദൂര്‍ തുടങ്ങിയ ഹാസ്യനടന്‍മാര്‍..ഇവര്‍ അഭിനയിച്ച നൂറ് കണക്കിന് ചിത്രങ്ങള്‍ കാണികളെ രസിപ്പിച്ചു.
1950-ല്‍ ചന്ദ്രികയില്‍ പാട്ട് എഴുതി തുടങ്ങിയ P.ഭാസ്കരന്‍,പിന്നീട് പാട്ട് എഴുത്തും സംവിധാനവും ഒരുമിച്ച്കൊണ്ട് പോയി. 1957-ല്‍ കാലചക്രത്തിലൂടെ ഗാനരചന തുടങ്ങിയ വയലാര്‍, ദേവരാജനുമായി ചേര്‍ന്ന് ഒന്നാന്തരം പാട്ടുകള്‍ നിര്‍മ്മിച്ചു. ബാബുരാജ് -ഭാസ്കരന്‍മാഷ്, ശ്രീകുമാരന്‍തമ്പി- ദക്ഷിണാമൂര്‍ത്തി ഇങ്ങനെ പല കൂട്ടുകെട്ടിലൂടെ മലയാളിികള്‍ക്ക്
ഒന്നാന്തരം ഗാനങ്ങള്‍ ലഭിച്ചു. പാടാന്‍ യേശുദാസ്, ജയചന്ദ്രന്‍, S.ജാനകി,P.സുശീല, P.ലീല തുടങ്ങിയവരും..!.ഭാസ്ക്കരന്‍, രാമു കാര്യാട്ട്, K.S.സേതുമാധവന്‍, വിന്‍സന്‍റ്, കുഞ്ചാക്കോ, സുബ്രമണ്യം, ശശികുമാര്‍, A.B.രാജ് മുതലായ സംവിധായകര്‍. കുടുംബകഥ, പ്രേമകഥ, കുറ്റാന്വേഷണകഥ, വടക്കന്‍പാട്ടുകള്‍, സാമൂഹ്യ നാടകങ്ങള്‍, എല്ലാം പ്രമേയങ്ങളായി. ചെമ്മീനിന് 1966 -ല്‍ ദേശീയസ്വര്‍ണ്ണമെഡല്‍ കിട്ടി. നീലക്കുയിലിന് 1954-ല്‍ വെള്ളിമെഡലും. തുലാഭാരത്തിലൂടെ, ശാരദക്ക് 1968-ല്‍ ആദ്യത്തെ ഉര്‍വശി അവാര്‍ഡും കിട്ടി. സത്യന് 1969-ല്‍ കടല്‍പ്പാലത്തിലും, 1971-ല്‍ കരകാണാക്കടലിലും ശരശയ്യയിലും സംസ്ഥാന അവാര്‍ഡും ലഭിച്ചു.
പതിവുകള്‍ പലതും തെറ്റിച്ച് നിര്‍മ്മിക്കപ്പെട്ട ഓളവും തീരവും, മലയാളത്തിലെ ആദ്യത്തെ ആധുനികസിനിമയായിരുന്നു. മുഴുവനായും പുറംവാതില്‍ ചിത്രീകരണം (മങ്കട രവിവര്‍മ്മ). എം.ടി.യുടെ
തിരക്കഥയെ ഒരു യഥാതഥ സിനിമയാക്കി സംവിധായകനായ P.N.മേനോന്‍. കല്ലായിപുഴയുടെ വക്കിലുള്ള മരക്കമ്പനികളില്‍ കാട്ടില്‍ നിന്നും മരം വെട്ടി എത്തിക്കുന്ന ഒരു തൊഴിലാളിയായ ബാാപ്പുട്ടിയെ അവതരിപ്പിക്കുന്നത് മധു. പുഴവക്കില്‍, വഴിവിട്ട് താമസിക്കുന്ന ഉമ്മയുടെ ഏകമകളായ നബീസയെ സ്നേഹിക്കുന്നു. കാശില്ലാത്തതിന്‍െറ പേരില്‍ വിവാഹം
നിഷേധിക്കപെട്ടപ്പോള്‍,
ബാപ്പുട്ടി പണമുണ്ടാക്കാനായി സ്ഥലം വിടുന്നു. ഈ തക്കത്തിന് മകളെ
അമ്മയുടെ സമ്മതത്തോടെ പുതുപണക്കാരന്‍ കുഞ്ഞാലി നബീസയെ സ്വന്തമാക്കുന്നു. പണവുമായി തിരിച്ച് വന്ന ബാപ്പുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ നബീസ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ”മലയാള സിനിമയുടെ ചരിത്രം
കലാസ്നേഹികൾക്ക് ആവേശം
പകരും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment