കോണ്‍ഗ്രസില്ലാതെ
മതേതരസഖ്യം സാദ്ധ്യമാണോ ?
വര്ഗീയ ശക്തികള്ക്കെതിരെ രാജ്യത്ത് പോരാടാൻ കോണ്ഗ്രസ് കൂടിഉൾപ്പെടാതെ ആർക്കും
ഒന്നും ചെയ്യാൻ കഴിയില്ല . കോണ്ഗ്രസ് ഇന്ത്യയില് ഉടനീളമുള്ള മതേതര പാര്ട്ടിയാണ് .കോൺഗ്രസ് ഉൾപ്പെടാതെ എങ്ങനെ മതേതര
സഖ്യം സാധ്യമാകുമെന്ന് സിപിഐ
ദേശീയ സെക്രട്ടറി ഡി.രാജ ചോദിച്ചു.വര്ഗീയ ശക്തികള്ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം
തയാറാക്കിയ കരട് രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്.വര്ഗീയ ശക്തികളെ പരാജയപ്പെടുത്താന് കോണ്ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന് നിര്ദേശിക്കുന്ന സി.പി.എമ്മിന്റെ
കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്ക്ക് ബോധ്യമാണ്.
ചരിത്രത്തിൽ
നിന്ന് അവർ ഒന്നും പഠിക്കുന്നില്ല .കോണ്ഗ്രസിനെ ആജന്മ ശത്രുവായി കണ്ടുകൊണ്ടിരുന്നാൽ വർഗ്ഗിയതയിൽ
നിന്ന് ഒരിക്കലും രാജ്യത്തിന് മോചനമുണ്ടാവില്ല .ഫാസിസം രൗദ്രഭാവം പൂണ്ടു നില്ക്കുന്ന സാഹചര്യത്തില് ജനാധിപത്യ പ്രതിരോധത്തിന്റെ കോട്ടകെട്ടാന് കോണ്ഗ്രസില്ലാതെ കഴിയുമോ ?കോണ്ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്.
അത് കോണ്ഗ്രസിന്റെ പ്രഖ്യാപിത നിലപാടായി ബി.ജെ.പി
പോലും തിരിച്ചറിഞ്ഞ യാഥാര്ത്ഥ്യമാണ്. എന്നാല് സി.പി.എമ്മിൻറെ
‘മുഖ്യശത്രു’ ആരാണ്
? അന്ധമായ കോണ്ഗ്രസ് വിരോധം വച്ചുപുലര്ത്തി രാജ്യത്ത് പിടിച്ചുനില്ക്കാനാവില്ല
ബി.ജെ.പിയെ
പരാജയപ്പെടുത്തുന്നതിന്
കോണ്ഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം
ശരിയാണെന്ന് കാലം തെളിയിക്കും .വര്ഗീയ ഫാസിസ്റ്റ് ശക്തികള്ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്ക്കേണ്ട കാലത്താണ് സി.പി.എം
ചരിത്രപരമായ മണ്ടത്തരം ആവര്ത്തിക്കുന്നത്.കോണ്ഗ്രസില്ലാതെയുള്ള സി.പി.എമ്മിൻറെ
വിശാല മതേതര സഖ്യം മലര്പ്പൊടിക്കാരന്റെ
ദിവാസ്വപ്നം പോലെയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment