വോട്ടിംഗ് യന്ത്രത്തിൽ തിരിമറിക്കു സാധ്യതയുണ്ടോ ?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ(ഇവിഎം) നെ കുറിച്ച് വ്യാപക
പരാതികളും സംശയങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ് .
തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം പഴയ കടലാസ് ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്ലീനറി സമ്മേളനം ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കയാണ്. ജനാധിപത്യത്തിൽ തെരഞ്ഞുടുപ്പു പ്രക്രീയ അനിവാര്യമാണ്.തെരഞ്ഞടുപ്പിൽ വിശ്വാസ്യതയും
സത്യസന്ധതയും അനിവാര്യമാണ് . നാം കുറ്റമറ്റത് എന്ന് വിശ്വസിക്കുന്നയന്ത്രസംവിധാനങ്ങളിൽപ്പോലും
തിരിമറി നടന്നിട്ടുള്ള സംഭവങ്ങൾ ധാരാളം റിപ്പോർട്ടുചെതിട്ടുണ്ട് .
യന്ത്രസംവിധാനങ്ങളിൽ തിരിമറി നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഏറ്റവും കുറ്റമറ്റത് എന്നു വിശ്വസിക്കപ്പെട്ടിരുന്ന യന്ത്രസംവിധാനങ്ങളിൽപ്പോലും
തിരിമറി നടന്നിട്ടുള്ള സംഭവങ്ങൾ ഏറെയാണല്ലോ. അധികാരം കൈയാളുന്നവർക്കു യന്ത്രമെന്നല്ല, ഏതു സംവിധാനത്തെയും സ്വാധീനിക്കാൻ കഴിഞ്ഞേക്കും. പുതിയ സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പു രംഗത്ത് ഉപയോഗിക്കുന്നതിന് അതിന്റേതായ ഗുണങ്ങൾ പലതുണ്ട്. എന്നാൽ, അതിൽ തിരിമറികൾ ഇല്ലെന്നത് അങ്ങേയറ്റം ഉറപ്പാക്കേണ്ടതുണ്ട്.സുതാര്യവും കൃത്യതയുള്ളതുമായ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ഉണ്ടാകണം
.നേരിയ സംശയംപോലും ഉയരാൻ ഇടയാകരുത്. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു
കഴിഞ്ഞ വർഷം പതിമ്മൂന്നു പ്രതിപക്ഷ കക്ഷികൾ ചേർന്നു രാഷ്ട്രപതിക്കു നിവേദനം സമർപ്പിച്ചിരുന്നു. യന്ത്രത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സംശയം പ്രകടിപ്പിച്ചു. അവസരം തന്നാൽ, 24 മണിക്കൂറിനുള്ളിൽ വോട്ടിംഗ് യന്ത്രത്തിൽ എപ്രകാരം തിരിമറി നടത്താനാവുമെന്നു കാട്ടിത്തരാമെന്ന് ഐഐടി ബിരുദധാരിയായ അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് 120ലേറെ ജനാധിപത്യ രാജ്യങ്ങളുണ്ട്. ഏതാണ്ട് ഇരുപത്തഞ്ചു രാജ്യങ്ങളിൽ മാത്രമേ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുള്ളൂ. മറ്റുള്ളിടത്തെല്ലാം ഇപ്പോഴും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നത്. സാങ്കേതികരംഗത്തു മുൻപന്തിയിൽ നിൽക്കുന്ന ജപ്പാനും ജർമനിയും ബാലറ്റ് രീതിയാണ് ഉപയോഗിക്കുന്നത്. അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നുണ്ട്. വോട്ടിംഗ് രീതി സംബന്ധിച്ചു തീരുമാനമെടുക്കാൻ അവിടെ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്.ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്, ഐയര്‍ലെന്റ്, ഇറ്റലി, ജര്‍മ്മനി, യു.എസ്, വെനിസ്വേല,
മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം
ഉപയോഗിക്കുന്നത് അവസാനിപ്പിച്ചത്.ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇന്നുവരെ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല.
2014ല്‍ അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വോട്ടിങ് യന്ത്രത്തിനെതിരെ ബി.ജെ.പി
തന്നെ ശക്തമായി രംഗത്തുവന്നിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാമെന്നുള്ളത് ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യന്റെ സഹായത്താല്‍ ബി.ജെ.പി
തെളിയിക്കുകയും ചെയ്തിരുന്നു.ഇതിനു പുറമേ വോട്ടിങ് യന്ത്രത്തിന് സുതാര്യതയില്ലെന്ന് ആരോപിച്ച് ബി.ജെ.പി
നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുകയും വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ ട്രയല്‍ കൂടി ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കാനായി ഇ.വി.എം
ഉപയോഗിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ് ,പക്ഷെ അവ കുറ്റമറ്റതും
സംശയങ്ങൾക്ക് അതീതവുമായിരിക്കണം. തിരിമറിക്ക് തീരെച്ചെറിയ സാധ്യതയെങ്കിലുമുണ്ടെങ്കിൽ അതു പരിഹരിക്കുകയോ ആ സംവിധാനം ഉപേക്ഷിക്കുകയോ
വേണം.
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment