കേരളത്തെ
മദ്യത്തില് മുക്കിക്കൊല്ലരുത്
മദ്യത്തില് മുക്കിക്കൊല്ലരുത്
കേരളത്തിലെ മുഴുവന് മദ്യ വില്പനശാലകളും അടച്ചു പൂട്ടണമെന്നാണ് കെ.പി.സി.സി.
അധ്യക്ഷനായിരുന്ന വി.എം. സുധീരൻറെ നിലപാട് .യു ഡി എഫിൻറെ
മദ്യ നയവും വിജയിക്കാതെ പോയി . 418 ബാറുകള്ക്ക് ലൈസന്സ് പുതുക്കി നല്കേണ്ടെന്ന് തീരുമാനിച്ച ഉമ്മന്ചാണ്ടി സര്ക്കാര്, നിലവില് പ്രവര്ത്തിക്കുന്ന 312 ബാറുകള് അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചു. 2014 ഏപ്രില് ഒന്നു മുതല് ബാറുകള് പൂട്ടാന് സര്ക്കാര് ഉത്തരവിറക്കി.എല്ലാ മാസവും ഒന്നാം തീയതിയ്ക്കു പുറമെ എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയും പ്രഖ്യാപിച്ചു. മാത്രമല്ല, ഓരോ വര്ഷവും പത്ത് ശതമാനം ബിവറേജസ് ഔട്ലറ്റുകള് പൂട്ടാനും പത്തു വര്ഷത്തിനുള്ളില് സംസ്ഥാനത്ത് സമ്പൂര്ണ മദ്യനിരോധനം യാഥാര്ഥ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് സര്ക്കാര് പ്രഖ്യാപിച്ചു.
എന്നാല്
അധികം വൈകാതെതന്നെ ഞായറാഴ്ചകളിലെ മദ്യനിരോധനം സര്ക്കാര് പിന്വലിച്ചു. കൂടാതെ പൂട്ടിയ ബാറുകള്ക്ക് ബിയര്, വൈന് ലൈസന്സുകള് അനുവദിക്കാനും തീരുമാനിച്ചു.ബാറുകള് പൂട്ടാനുള്ള സര്ക്കാര് തീരുമാനത്തിനെതിരെ ബാറുടമകള് ഹൈക്കോടതിയെ സമീപിച്ചതോടെ സര്ക്കാറിന്റെ മദ്യനയം നിയമക്കുരുക്കിലാകുകയായിരുന്നു.പുതിയ മദ്യനയം യു.ഡി.എഫ്.
മന്ത്രിമാര്ക്കെതിരായ
കോഴയാരോപണങ്ങള്ക്കും വഴിവെച്ചു. അടച്ച ബാറുകള് തുറക്കുന്നതിനും പുതിയ ലൈസന്സുകള് അനുവദിക്കുന്നതിനും അന്നത്തെ ധനമന്ത്രി കെ.എം മാണിയും
എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത് വലിയൊരു വിവാദത്തിനും കെ.എം മാണിയുടെ
രാജിയ്ക്കും കാരണമായി
എൽ ഡി എഫിൻറെ
മദ്യനയം വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്.മദ്യശാലകൾ തുറക്കുന്നത് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കും.ഇടതു സർക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണെന്നും കെസിബിസി ആരോപിച്ചു.മദ്യശാലകള് അനുവദിക്കുന്നതിന് പതിനായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളില് ദൂരപരിധി ബാധകമല്ലെന്നും നിശ്ചിത ജനസംഖ്യയില്ലെങ്കിലും വിനോദ സഞ്ചാര മേഖലക്ക് ഇളവ് അനുവദിക്കാമെന്നും സര്ക്കാറിന് മദ്യ നയം രൂപീകരിക്കാന് സഹായകമായ ഒരു വിധിയാണ് സുപ്രീം കോടതിയില് നിന്നുണ്ടായിരിക്കുന്നത്. ഇത് പാതയോരങ്ങളിലെ മദ്യശാലകളെ നിയന്ത്രിച്ചുകൊണ്ട് സുപ്രീംകോടതി തന്നെ നേരത്തെ പുറപ്പെടുവിച്ച വിധിയെ തകിടം മറിക്കുന്നതും കേരളത്തെ ഒരു മദ്യപ്പുഴയാക്കി മാറ്റാനുതകുന്നതുമാണ്.
പുതിയ
ഉത്തരവ് പ്രാബല്യത്തില് വരുന്നതോടെ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും ബാര് തുറക്കുന്ന സാഹചര്യമുണ്ടാവും. പതിനായിരത്തിനു മുകളില് ജനസംഖ്യ സംസ്ഥാനത്തെ ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും നിലവിലുണ്ട്.മദ്യ നിരോധനമല്ല, മദ്യ വര്ജനമാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പ്രചണ്ഠമായ പ്രചാരണം നടത്തിജനങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചാണ് ഇടതു സര്ക്കാര് അധികാരത്തിലേക്ക് കാലെടുത്തു വെച്ചത്. സർക്കാരിൻറെ മദ്യനയത്തിനെതിരെ കനത്ത
മുന്നറിയിപ്പുകളാണ് വിവിധ സാമൂഹിക സാമുദായിക സംഘടനകളില് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ
മദ്യ വിരുദ്ധ സംഘടനകളും പ്രക്ഷോഭത്തിന്റെ പാതയിലേക്കിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നാടിനെ മദ്യത്തില് മുക്കിക്കൊല്ലാനുള്ള സര്ക്കാറിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ സംഘടിക്കുകയാണ് . സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തേണ്ടിവരും .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment