Pages

Wednesday, March 21, 2018

കാട് മനുഷ്യര്‍ കയ്യേറുമ്പോള്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലെത്താതെ എന്തു ചെയ്യും?




കാട് മനുഷ്യര്കയ്യേറുമ്പോള്
കാട്ടുമൃഗങ്ങള്നാട്ടിലെത്താതെ എന്തു ചെയ്യും?

കാട് ,കൊടുംകാട് ,മനുഷ്യൻ പിറന്ന വീടാണ് കാട് .വന്യതയും വശ്യതയും അതിലേറെ നിഗൂഡതകളുംഒളിപ്പിച്ച ജീവൻറെ ഉറവിടമാണ് കാട് .എന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ നിദാനമായ കാടിന്റെ സംരക്ഷണം, പലപ്പോഴും പാഴ്വാക്കാകുന്നു. കാടിന്റെ മക്കൾ പോലും കാടുവിട്ടകലുന്നു .വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതും അതിനാലുള്ള കൃഷിനാശവും കേരളത്തിൽ വലിയൊരു തലവേദനയായി മാറിയിട്ടുണ്ട്. വിയർപ്പൊഴുക്കി ഉണ്ടാക്കിയ വിളകൾ  വന്യജീവികൾ നശിപ്പിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ പറ്റാതെ കൃഷിക്കാർ നിത്യദുരിതത്തിലേക്ക് പോകുന്നു. വരുമാനമാർഗം നഷ്ടപ്പെടുക മാത്രമല്ല വലിയൊരു കടഭാരം തലയിലേക്ക് വീഴുകയും ചെയ്യുന്നു.പലരും ആത്മഹത്യയിലേക്കു  വഴുതി വീഴുന്നു
മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഭക്ഷണവും വെള്ളവും തേടിയാണ്. മുമ്പ് വനഭൂമിയായിരുന്ന പലയിടവും നാടായതോടെ വന്യമൃഗങ്ങളുടെ ഇടം കുറയാനിടയായി .പ്രകൃതിദത്തമായ നാനാതരം വള്ളി, പുല്ല്, ചെറുമരങ്ങള്‍, വന്മരങ്ങള്കൊണ്ട് നിറഞ്ഞതാണ് കാടും പര്വ്വതഭാഗങ്ങളും. വേനല്ക്കാലത്ത് തീ കത്തിച്ചാല്ഉണങ്ങി നശിച്ച പാഴ്ച്ചെടികള്നശിച്ചുപോകുകയും തുടര്ന്നുണ്ടാകുന്ന പുതുമഴയില്പൂര്വ്വാധികം പലതരം സസ്യലതാദികള്മുളച്ചുണ്ടാകുകയും ചെയ്യുന്നതാണ് പ്രകൃതി നിയമം.
ഇളം നാമ്പുകള്തിന്നു വളരുന്ന വന്യമൃഗങ്ങള്ക്ക് വനത്തിനകത്ത്  ഇന്ന് തിന്നാനെന്തുണ്ട്. ? തറയില്മേഞ്ഞു വളരുന്ന വന്യമൃഗങ്ങള്ക്ക് വന്മരങ്ങളുടെ മുകളില്കയറി ഇലയും തോലും തിന്നാന്പറ്റുമോ? തിന്നാന്കിട്ടാതെ വരുന്നത് കൊണ്ട് അവ മനുഷ്യരുടെ കൃഷിഭൂമികളില്കയറി നാശ നഷ്ടങ്ങള്ഉണ്ടാക്കുന്നു. റബ്ബര്മരങ്ങള്പോലും മാനും കേഴയും പന്നിയും നശിപ്പിക്കുന്നു. ഔഷധ സസ്യങ്ങളെ പോലും അവ നശിപ്പിക്കുന്നു. കാട് മന്ഷ്യന്കയ്യേറുമ്പോള്മൃഗങ്ങള്നാട്ടിലെത്താതെ എന്തു ചെയ്യും? ഇന്നു മലയോരവാസികള്കൃഷി മതിയാക്കി ദാരിദ്രക്കാരായി മാറുന്നത് ഇത്തരക്കാരുടെ ചിന്താശൂന്യത കൊണ്ടാണ്.. കാടിന്റെ സ്വാഭാവിക പരിസ്ഥിതിനാശം വന്യജീവികളുടെ ഭക്ഷണവും വെള്ളവും ഇല്ലാതാക്കിയിട്ടുണ്ട്. കാട്ടിലെ ജലസ്രോതസ്സുകൾ നശിപ്പിക്കപ്പെടുന്നു. കൈയേറ്റക്കാരും അനധികൃത വിനോദസഞ്ചാരവും ഇതിന് ഇടയാക്കുന്നു.
വന്യജീവികളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം തടയാൻ കാലാകാലങ്ങളിൽ ഒട്ടേറെ പരിപാടികൾ സർക്കാരുകൾ നടപ്പാക്കിയെങ്കിലും അതൊന്നും പൂർണവിജയമായിട്ടില്ല. കാടിനോട് ചേർന്നുള്ള ഇടത്ത് മാത്രമല്ല കാട്ടിൽനിന്ന് വളരെ അകന്ന ഇടങ്ങളിൽ വരെ വന്യജീവികൾ എത്തി നാശമുണ്ടാക്കുന്നു. പുലിയും ആനയും കൃഷിനാശം മാത്രമല്ല മനുഷ്യജീവന് അപകടവും വരുത്തുന്നു. ഒറ്റയാന്മാരായ പന്നികളും ആക്രമണസ്വഭാവം കാണിക്കുന്നു.ആന, മാൻ, കുരങ്ങ്, മ്ലാവ്, മുള്ളൻപന്നി  തുടങ്ങിയ ജീവികളും നാട്ടിലെത്തി കൃഷിനാശം വരുത്തുന്നുണ്ട്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 853 മനുഷ്യരാണ് വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചത്. പരിക്കേറ്റവർ 3246 പേരാണ്. ഇക്കാലത്ത് കൃഷിക്കാർക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരമായി നൽകിയത് 44 കോടി രൂപയാണ്..കാട്ടിൽ ഫലവൃക്ഷങ്ങൾ നടുകയാണ് നാടുകയാണ് കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള ഒരു പോംവഴി. മാവും പ്ലാവും പുളിയും വെട്ടിയും പനയും ഒക്കെ നടുകയാണങ്കിൽ ജീവികൾക്ക് അത് ആശ്വാസമാകും.ഇതിനൊപ്പം കാടുംനാടും വേർതിരിക്കുന്ന പ്രവൃത്തികളും വേണം.  വിളകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വനത്തെ അതിന്റെ സമൃദ്ധിയിലേക്കു തിരികെക്കൊണ്ടുപോകാനായാൽ പ്രശ്നം പരിഹരിക്കപ്പെടും.

പ്രൊഫ്. ജോൺ കുരാക്കാർ



No comments: