ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്താൻനമ്മുടെ പൊലീസിനു കഴിയണം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍യഥാർത്ഥത്തിൽ പൊതുജന
സേവകരാണ് . പൊതുസേവകരില്‍ ക്ലേശമേറിയ ജോലി ചെയ്യുന്നവരാണ് പൊലീസുകാർ .ഒരു ജനാധിപത്യ സമൂഹത്തില് അവരുടെ പരമ പ്രധാനമായ കര്ത്തവ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങള് തടയുകയും നിയമവാഴ്ച ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് .എപ്പോഴും ജനമധ്യത്തിൽ നിൽക്കേണ്ടവരാണു പോലീസുകാർ. അതുകൊണ്ടുതന്നെ ജനങ്ങളിൽനിന്നു കല്ലേറും പുഷ്പവൃഷ്ടിയും ഉൾപ്പെടെ പലതരം പ്രതികരണങ്ങൾ പോലീസിനു നേർക്കുണ്ടാവും. നന്മയുടെ തിരിനാളം തെളിക്കുന്ന ധാരാളം പോലീസുകാർ നമ്മുടെ
പോലീസ്‌സേനയിലുണ്ട് .ക്ഷേത്രത്തിലെ കാണിക്കയുരുളിയിൽനിന്ന് ഇരുപതു രൂപ എടുത്തയാളെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ ഈ പണം എടുക്കാനുണ്ടായ
സാഹചര്യം മനസിലാക്കി എസ്ഐ സഹപ്രവർത്തകരും ചേർന്ന് അഞ്ഞൂറു രൂപ നൽകി അയാളെ പറഞ്ഞുവിട്ട സംഭവം നടന്നതു നമ്മുടെ നാട്ടിൽത്തന്നെയാണ് . പോലീസ് സേന എന്തായിരിക്കണം എന്നതിനു മാതൃകയാണീ സംഭവം.
കാണിക്കയുരുളിയിൽനിന്നു പണമെടുത്തതിനെ ന്യായീകരിക്കാനാവില്ല. അതെടുത്തയാൾ നിയമത്തിന്റെ മുന്നിൽ കുറ്റവാളിയുമാണ്. എന്നാൽ, മോഷണം നടത്താനുണ്ടായ സാഹചര്യം ചോദിച്ചു മനസിലാക്കുകയും അതു പരിശോധിക്കുകയും ചെയ്ത പോലീസുകാർക്ക് അയാളുടെ ദയനീയാവസ്ഥ ബോധ്യമായി. അപ്പോൾ അവർ തികച്ചും മനുഷ്യത്വപൂർവം പെരുമാറുകയായിരിരുന്നു . കാരുണ്യമില്ലാത്തവരാണു പോലീസുകാരെന്നതാണു മിക്കവരുടെയും ധാരണ. കാലങ്ങളായി സമൂഹമനസിൽ പതിഞ്ഞിട്ടുള്ള ഈ കാഴ്ചപ്പാട്
ഇത്തരം സംഭവങ്ങളിലൂടെയാണ് പൊതുജനത്തിനു
മാറികിട്ടുന്നത്
പഴയ
ശൈലിയിലുള്ള പോലീസ് നടപടികളുടെ കഥകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രക്കാരെ പിന്തുടർന്ന് അപകടത്തിൽ ചാടിക്കുക, വാഹനപരിശോധനയുടെ പേരിൽ ആളുകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുക, മര്യാദയില്ലാതെ പെരുമാറുക, പോലീസ്
സ്റ്റേഷനിൽ മൂന്നാംമുറവരെ നടത്തുന്ന
പോലീസുകാർ കേരളത്തിലുണ്ട് .സ്വകാര്യബസ് നിർത്തുന്നില്ലെന്നു പരാതി പറയാൻ മഴനനഞ്ഞു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന സ്കൂൾ വിദ്യാർഥിയുടെ തല തുടച്ചുകൊടുക്കുന്ന പോലീസുകാരന്റെ
ചിത്രം നമുക്ക് മറക്കാനാവില്ല .നമ്മുടെ പൊലീസുകാരിൽ പലരും കടുത്ത
മാനസിക സമ്മർദത്തിലാണ്.
കടുത്ത വേനലിൽ ട്രാഫിക്കിലും വിഐപി ഡ്യൂട്ടിയിലുമൊക്കെ തുടർച്ചയായി ജോലിചെയ്യുന്ന പോലീസുകാരെ നമുക്ക് ഒരിക്കലും മറക്കാനാവില്ല .അവധിദിവസങ്ങളിലും ആഘോഷവേളകളിലും ജോലിനിർവഹണത്തിനു നിർബന്ധിതരാകുന്ന പോലീസുകാരെയും തണുത്തു മരവിച്ച മൃതദേഹങ്ങളും പുഴുവരിക്കുന്ന ശവശരീരങ്ങളും പരിശോധിക്കുകയും അവയ്ക്കു കാവൽ നിൽക്കുകയും ചെയ്യുന്ന പോലീസുകാരുടെ കടുത്ത ജീവിത സാഹചര്യങ്ങളെയുംകുറിച്ച് എസ്ഐ മനു സി. നായർ എഴുതിയ
കുറിപ്പ് ജനങ്ങൾ മനസ്സിലാക്കേണ്ടതാണ് .
ജനങ്ങളെ സുഹൃത്തുക്കളായി കാണുകയും സഹായിക്കുകയും ചെയ്യുന്നവരാകണം പോലീസുകാർ . ക്രിമിനലുകളോടും സാമൂഹ്യവിരുദ്ധരോടും യാതൊരു ഒത്തുതീർപ്പും കാട്ടാത്തവരും ആയിരിക്കണം . വനിതാ പോലീസുകാരുടെ പിങ്ക് പോലീസ് പട്രോളിംഗ് സ്ത്രീകൾക്കു സുരക്ഷിതത്വബോധം നൽകാൻ സാഹായിക്കുന്നു . അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ തിരുവനന്തപുരം സ്വദേശിനിയെ കോട്ടയത്തുനിന്നു സുരക്ഷിതയായി വീട്ടിലെത്തിച്ചതും ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടയാളെ തേടിയെത്തിയ യുവതിയെ രക്ഷപ്പെടുത്തിയതും പിങ്ക് പോലീസിന്റെ സമയോചിതമായ ഇടപെടലിന്റെ ഉദാഹരണങ്ങളാണ് .മുതിർന്ന പൗരന്മാരെയും വീടുകളിൽ ഒറ്റയ്ക്കു കഴിയുന്നവരെയും സഹായിക്കാൻ നമ്മുടെ പൊലീസിന് കഴിയുന്നുണ്ട് .തങ്ങളുടെ ജോലിയുടെ മഹത്ത്വം മനസിലാക്കി പ്രവർത്തിക്കാൻ പോലീസിന് കഴിയുമ്പോഴായാണ് അവർ
ജനസേവകരായി മാറുന്നത് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment