Pages

Friday, February 9, 2018

ആരോഗ്യമുള്ള ജനത രാജ്യത്തിൻറെ സമ്പത്ത്



ആരോഗ്യമുള്ള ജനത
രാജ്യത്തിൻറെ സമ്പത്ത്

ആരോഗ്യമുള്ള ജനത ഏതൊരു രാജ്യത്തിന്റെയും സമ്പത്താണ് .ആരോഗ്യമെന്നത് കേവലം ശാരീരിക അവസ്ഥ മാത്രമല്ല. അത് പ്രതിരോധം, ശുചിത്വം, ചികിത്സ, ജീവിതശൈലി തുടങ്ങി വിവിധഘടകങ്ങളുടെ ഒരു സമഗ്രതയാണ്. ശാരീരികവും മാനസികവും സാമൂഹ്യവുമായി ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ നേട്ടം .ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില് ലോക സൂചികയില് ഉയര്ന്ന നിലവാരം പുലര്ത്തുന്ന സംസ്ഥാനമാണ് കേരളം. സ്വകാര്യമേഖലയുടെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തില് ആശ്വാസമാകേണ്ടത് നമ്മുടെ പൊതുജനാരോഗ്യരംഗമാണ്. എന്നാല് ഇക്കാര്യത്തില് കേന്ദ്ര സര്ക്കാരിന്റെ സംഭാവന തുലോം പരിമിതമാണെന്ന് കണക്കുകള് വ്യക്തമാക്കുന്നു.
ആരോഗ്യപരിപാലനത്തില് കേരളം പോലുള്ള സംസ്ഥാനങ്ങള് അതാത് സംസ്ഥാനങ്ങളുടെ കരുതലും ക്ഷേമ പദ്ധതികളും കാരണം മെച്ചപ്പെട്ട സ്ഥിതിയിലാണെങ്കിലും ദേശീയ ശരാശരിയില് നാം എല്ലാ രംഗത്തും വളരെ പിന്നാക്കമാണ്. ഏറ്റവുമൊടുവില് പുറത്തുവന്ന കണക്കനുസരിച്ച് ആഗോള ആരോഗ്യ സൂചികയില് 154 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 194 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനമുള്ളത്. ആരോഗ്യപരിരക്ഷയും ഗുണനിലവാരവും സംബന്ധിച്ച സൂചികയില് നേരിയ മാറ്റം (30.7 ല് നിന്ന് 44.8 ആയി ഉയര്ന്നു) ഉണ്ടായെങ്കിലും നമ്മുടെ അയല്രാജ്യങ്ങളായ ശ്രീലങ്ക (72.8), ബംഗ്ലാദേശ് (51.7), ഭൂട്ടാന് (52.7), നേപ്പാള് (50.8) എന്നിവയ്ക്കു പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 32 രോഗാവസ്ഥയും അതേതുടര്ന്നുള്ള മരണ നിരക്കും പരിഗണിച്ചാണ് ആരോഗ്യപരിരക്ഷയും ഗുണനിലവാരവും സംബന്ധിച്ച സൂചിക തയ്യാറാക്കുന്നത്. ഇതു പരിഗണിക്കുമ്പോള് ഇന്ത്യയുടെ ആരോഗ്യപരിപാലന രംഗം വളരെ ശോചനീയമാണെന്ന് ബോധ്യമാകുന്നതാണ്.
ദേശീയ ആരോഗ്യ മിഷനുവേണ്ടി കേന്ദ്ര സര്ക്കാര് ചെലവഴിച്ചത് 20,199 കോടി രൂപയാണ്. 125 കോടി ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള് ഇത് ആളോഹരിയില് 162 രൂപ മാത്രമേ വരുന്നുള്ളൂ. ഇന്ത്യയിലെ സാധാരണക്കാരുടെ ആരോഗ്യപരിരക്ഷയില് കേന്ദ്ര സര്ക്കാര് പുലര്ത്തുന്ന സമീപനമെന്തെന്നതിന്റെ ഉദാഹരണമാണ് ഈ കണക്ക്.ലോകത്തില് എല്ലാ രംഗത്തും ഇന്ത്യ കുതിക്കുകയാണെന്ന് അവകാശപ്പെടുന്ന സര്ക്കാര് കേന്ദ്രം ഭരിക്കുമ്പോഴാണ് ചികിത്സാമേഖലയില് ചെലവഴിക്കുന്ന തുകയെക്കുറിച്ചുള്ള ഈ കണക്കുകള് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും താഴെത്തട്ടില് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അതിന് മുകളില് കമ്യൂണിറ്റി, താലൂക്ക്, ജില്ലാ ആരോഗ്യകേന്ദ്രങ്ങളും അതിന് മുകളില് മെഡിക്കല് കോളജുകളുമുള്പ്പെടെ സര്ക്കാര് ഉടമസ്ഥതയില് സ്ഥാപിച്ചാണ് കേരളം ആരോഗ്യരംഗത്ത് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്ന്നത്. അതിന് കേന്ദ്രത്തില് നിന്ന് ലഭിച്ചതോ ലഭിക്കുന്നതോ ആയ സഹായം എത്ര പരിമിതമാണെന്ന യാഥാര്ഥ്യം കൂടി ഈ കണക്കുകള് നല്കുന്നുണ്ട്.കേരളം പോലുള്ള സംസ്ഥാനങ്ങള് മെച്ചപ്പെട്ട നിലവാരം പുലര്ത്തുമ്പോഴും ദേശീയ ശരാശരിയില് ഇന്ത്യ പിറകില് നില്ക്കുന്ന സാഹചര്യമുണ്ടാക്കുന്നത്.ഇതിനെ മറികടക്കണമെങ്കില് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ പരിപാലനം കേന്ദ്ര ഭരണാധികാരികളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം..പൗരന്മാരുടെ ആരോഗ്യവുമാണ് രാജ്യത്തിൻറെ സമ്പത്ത് എന്ന് മനസ്സിലാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: