Pages

Sunday, December 17, 2017

വീട്ടിലെ മാലിന്യംപൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവർകേരളത്തിലെപോലെ മറ്റെങ്ങുമുണ്ടാവില്ല



വീട്ടിലെ മാലിന്യംപൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവർകേരളത്തിലെപോലെ മറ്റെങ്ങുമുണ്ടാവില്ല

വ്യക്തിയുടെ കാര്യത്തില്മലയാളി എന്നും മുന്പന്തിയിലാണ്.വേണ്ടിവന്നാല്ദിവസം  മൂന്നോ നാലോ  തവണ കുളിക്കാനും മടിക്കില്ല . പക്ഷേ പരിസരശുചിത്വത്തിന്റെ കാര്യത്തില്നാം  വളരെ പിന്നിലാണ് .നാട്ടിൽ വഴിയോരങ്ങളിൽ എല്ലാ  മാലിന്യങ്ങള്നിറച്ച ചാക്കുകളും പ്ളാസ്റിക് കൂടുകളും നിരയായി കിടക്കുന്നതു പതിവു പുലര്കാലകാഴ്ചയാണ് .വൃത്തിയുംവെടിപ്പുമാണ് ഏതു നാടിെന്റയും സംസ്കാരത്തെയും പൊതുബോധത്തെയും വിലയിരുത്തുന്നത്.
മാലിന്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്.മാലിന്യസംസ്കരണത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് ഉറവിടമാലിന്യ സംസ്കരണം തന്നെയാണ്. ഉത്പാദിപ്പിക്കപ്പെടുന്നയിടത്ത് തന്നെ സംസ്കരിക്കാനായാൽ മറ്റുള്ളവർക്കും പ്രകൃതിക്കുതന്നെയും ഇതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകും.കേരളത്തിൽ ഒരുദിവസം ശരാശരി 8000 ടൺ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പലതും മാലിന്യസംസ്കരണപദ്ധതികൾ നടപ്പാക്കുന്നുണ്ട്. മാലിന്യപ്രശ്നം ഫലപ്രദമായി പരിഹരിക്കാൻ ഇതൊന്നും പര്യാപ്തമാകുന്നില്ലെന്നുമാത്രം.മാലിന്യത്തിൽനിന്ന് ഊർജമെന്ന ലക്ഷ്യം ഫലപ്രദമായാൽ മാലിന്യസംസ്കരണം ലക്ഷ്യത്തിലെത്തും . കേരളത്തിൽ നഗരമാലിന്യത്തിന്റെ അളവ് അപകടകരമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ അനിവാര്യമാണ് .
.മാലിന്യസംസ്കരണത്തിന്റെ പാഠങ്ങൾ ചെറുപ്പത്തിലേ തുടങ്ങണം. പൊതുസ്ഥലത്ത് അലക്ഷ്യമായി തള്ളാനുള്ളതല്ല മാലിന്യമെന്ന ബോധം കുട്ടികളിലുണ്ടാക്കണം. മാലിന്യമെന്നത് വലിച്ചെറിയേണ്ട ഒന്നല്ലെന്നും സംസ്കരിക്കേണ്ട ഒന്നാണെന്നുമുള്ള അവബോധം ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ടതുണ്ട്. പലംതരം പകർച്ചവ്യാധികളും മറ്റും നാട്ടിൽ പകരുന്നതിന് കാരണം ശുചീകരണപ്രവർത്തനങ്ങളിലെ വീഴ്ചയാണ് .ശുചിത്വനിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതികളെയും ആശ്രയിച്ചിരിക്കുന്നു.ഉപയോഗത്തിനുശേഷം ഒഴിഞ്ഞ വെള്ളക്കുപ്പികളും കൊടിതോരണങ്ങളും സമരക്കാർ റോഡിൽ ഉപേക്ഷിച്ചുമടങ്ങുന്ന രീതി തുടങ്ങിയിട്ടു കാലമേറെയായി. പലപ്പോഴും, മാലിന്യങ്ങൾ അങ്ങനെതന്നെ ദിവസങ്ങളോളം കിടക്കുകയും ചെയ്യും. പക്ഷേ, അടുത്തകാലത്തായി ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും  ചുഴലിക്കാറ്റ് കടപുഴക്കിയ ജീവിതത്തിന്റെ സങ്കടവുമായി അണിനിരന്ന മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത് . ദുഃഖഭാരത്തിൽപോലും അവർ വൃത്തിബോധം  പ്രവൃത്തിയിലൂടെ തെളിയിച്ചു . മാർച്ചിനുശേഷം രാജ്ഭവനു മുന്നിൽ എത്തിയവർക്കു കുടിക്കാൻ നൽകിയ വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പികളെല്ലാം സമരത്തിനുശേഷം നീക്കംചെയ്തു റോഡ് വൃത്തിയാക്കിയാണു മത്സ്യത്തൊഴിലാളികൾ അവിടെനിന്ന് പോയത് . തിരുവനന്തപുരത്തുതന്നെ ആറ്റുകാൽ പൊങ്കാലയർപ്പണം ചടങ്ങിനുശേഷം എത്രയുംവേഗം നഗരം ശുചിയാക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന ശ്രദ്ധയും അർപ്പണബോധവും കേരളത്തിനു മുന്നിലുള്ള മറ്റൊരു മാതൃകയാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന പരുമല പള്ളി പെരുനാളിനുശേഷം മാലിന്യനിർമാർജനം ചെയ്യാൻ സംഘാടകർ കാണിക്കുന്ന താൽപര്യം പ്രത്യകം അഭിനന്ദനം അർഹിക്കുന്നു .വീടുകളിലെ മാലിന്യം ജൈവവളമാക്കിമാറ്റി ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് ആക്കം വർദ്ധിപ്പിക്കണം .പുതിയ കർമ്മപദ്ധതികളിലൂടെ മാലിന്യ സംസ്ക്കരണം പൂർണ്ണ വിജയമാക്കാൻ കഴിയും .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: