സർദാർ വല്ലഭ് ഭായ് പട്ടേൽ:
ഇന്ത്യയെ ഒന്നിപ്പിച്ച മഹാൻ
ഇന്ത്യൻ സ്വാതന്ത്ര്യസമര
സേനാനിയും
ഇന്ത്യയുടെ
ഏകീകരണത്തിന്റെ
പ്രധാന
ശില്പികളിലൊരാളും
ആയിരുന്ന
പ്രമുഖ
രാഷ്ട്രീയ
സാമൂഹിക
നേതാവായിരുന്നു
സർദാർ
വല്ലഭഭായി
പട്ടേൽ.
ഗുജറാത്തിലെ ആനന്ദ്
താലൂക്കിൽപ്പെട്ട
കരംസദ്
ഗ്രാമത്തിൽ
ജനിച്ച്
പട്ടേൽ,
വിദ്യാഭ്യാസത്തിനു
ശേഷം
അഭിഭാഷകനായി
ജോലി
നോക്കിയിരുന്നു.
ബ്രിട്ടീഷ്
രാജിന്റെ
കാടൻ
നിയമങ്ങൾക്കെതിരേ,
അദ്ദേഹം
ഗുജറാത്തിലെ
കർഷകരെ
സംഘടിപ്പിച്ചു.
ബ്രിട്ടീഷുകാർക്കെതിരേ
സമരം
ചെയ്യാൻ
നിസ്സഹകരണത്തിന്റേയും,
അഹിംസയുടേയും
മാർഗ്ഗമാണ്
പട്ടേൽ
സ്വീകരിച്ചിരുന്നത്.
ശിഥിലമായി
കിടന്നിരുന്ന
സ്വതന്ത്ര
ഇന്ത്യയെ
ഒരുമിപ്പിക്കാനുള്ള
ശ്രമങ്ങൾക്കു
നേതൃത്വം
നൽകിയത്
പട്ടേലായിരുന്നു.
565 ഓളം
സ്വയംഭരണാവകാശമുള്ള
നാട്ടുരാജ്യങ്ങളെ
നയതന്ത്രം
കൊണ്ട്
പട്ടേൽ
ഇന്ത്യാ
യൂണിയന്റെ
കൊടിക്കീഴിൽ
കൊണ്ടു
വന്നു.
വല്ലഭായ് പട്ടേലിന്റെ
ജന്മദിനമായ
ഒക്ടോബർ
31 രാഷ്ട്രീയ
ഏകതാ
ദിവസമായി
കൊണ്ടാടുന്നു.
1991 ൽരാഷ്ട്രം
അദ്ദേഹത്തിന്
മരണാനന്തര
ബഹുമതിയായി
ഭാരത
രത്ന
പുരസ്കാരം
നൽകി
ആദരിച്ചു..പട്ടേൽ
ഭാരതത്തിന്റെ
ഉരുക്കു
മനുഷ്യൻ
എന്ന
പേരിലും
അറിയിപ്പെടുന്നു.
സ്വതന്ത്ര
ഇന്ത്യയുടെ
രാഷ്ട്രീയ
ഏകീകരണമെന്ന
ശ്രമകരമായ
ദൗത്യം
അദ്ദേഹം
ആത്മാർപ്പണത്തോടെ
പൂർത്തിയാക്കി.
രാജ്യം
തുണ്ടുതുണ്ടായി
വിഭജിക്കപ്പെടുമായിരുന്ന
സ്ഥിതിവിശേഷം
ഒഴിവാക്കിയതിന്
അദ്ദേഹത്തിന്റെ
അസാധാരണ
ദീർഘവീക്ഷണത്തോടും
നയതന്ത്രമികവിനോടും
പ്രായോഗിക
കാഴ്ചപ്പാടിനോടും
നമ്മൾ
കടപ്പെട്ടിരിക്കുന്നു.
560 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ
ലയിപ്പിച്ചത്
രക്തച്ചൊരിച്ചിലില്ലാതെയാണെന്നതാണ്
ഏറ്റവും
ശ്രദ്ധേയം.നവഇന്ത്യയുടെ
ശിൽപിയായിട്ടാണ് ജവാഹർലാൽ നെഹ്റു അദ്ദേഹത്ത
വിശേഷിപ്പിച്ചത്
.
ബ്രിട്ടനിൽ അഭിഭാഷകപഠനത്തിനു
ശേഷം
ഇന്ത്യയിൽ
മടങ്ങിയെത്തിയ
പട്ടേൽ,
മെല്ലെ
മെല്ലെ
ഗാന്ധിജിയുടെ
അക്രമരഹിതസമരമാർഗത്തിലേക്ക്
ആകൃഷ്ടനാകുകയായിരുന്നു.
ബ്രിട്ടിഷ്
ഭരണത്തിനെതിരെയുള്ള
സമരമുറകളിൽ
ഗാന്ധിജിയുടെ
വലംകയ്യായി
പിന്നീടദ്ദേഹം
മാറി.
ഖേഡ
സമരത്തിനു
നേതൃത്വം
നൽകാനായി
ഗാന്ധിജി
നിയോഗിച്ചത്
പട്ടേലിനെയാണ്.പട്ടേൽ
മികച്ച
സംഘാടകനായെന്നു
മാത്രമല്ല,
ജനഹൃദയം
കവർന്ന
നേതാവുമായി.
ഗുജറാത്തിലെ ബർദോളിയിൽ
കർഷകരുടെ
നികുതിവിരുദ്ധ
പ്രക്ഷോഭത്തിനു
നേതൃത്വം
നൽകിയതോടെ
‘സർദാർ’
എന്ന
വിളിപ്പേരായി.
ഐക്യ
ഇന്ത്യയ്ക്കു
വേണ്ടി
അഡ്മിനിസ്ട്രേറ്റിവ്
സർവീസിനു
രൂപം
കൊടുത്ത്
അദ്ദേഹമതിനെ
‘ഉരുക്കുചട്ടക്കൂടെ’ന്നു
വിളിച്ചു..
കശ്മീരില്
നിന്ന്
കന്യാകുമാരിയിലേക്ക്
തീവണ്ടിയില്
യാത്ര
ചെയ്യുമ്പോള്
നമുക്ക്
വിസയോ
പെര്മിറ്റോ
ഒന്നും
ആവശ്യമില്ല.
യാത്രയ്ക്കിടെ
വ്യത്യസ്ത
സംസ്ഥാനങ്ങളിലൂടെ
കടന്നുപോകുമ്പോള്
നികുതി
നല്കേണ്ടതില്ല.
ഇതെല്ലാം
പട്ടേല്
എന്ന
ഒറ്റ
വ്യക്തി
കാരണമാണെന്ന്
ഓർക്കണം
പ്രൊഫ്. ജോൺ
കുരാക്കാർ


No comments:
Post a Comment