ജനങ്ങളെ ജനങ്ങളുടെ
ഭാഷയിലാണ് ഭരിക്കേണ്ടത്
കേരളത്തിൽ ഭരണഭാഷഇപ്പോഴും പൂർണമായും
മലയാളത്തിലായിട്ടില്ല .ഉത്തരവുകൾ പലതും ഇറങ്ങിയിട്ടും
ഭരണം പഴയതുപോലെതന്നെ .ഭരണഘടനയുടെ
346, 347 അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാനഭരണം മാതൃഭാഷകളിലൂടെയാണു
വേണ്ടത്. ജനാധിപത്യവും സ്വാതന്ത്ര്യവും പൂർണമാകുന്നത് അറിവിന്റെ ഭാഷയും ഭരണത്തിന്റെ
ഭാഷയും സംസ്ഥാനത്തിന്റെ മാതൃഭാഷതന്നെ ആകുമ്പോഴാണ്.
ഭരണം ജനങ്ങൾക്കുവേണ്ടിയാണെങ്കിൽ അതു ജനങ്ങളുടെ
ഭാഷയിലാവണം. ഭരണഭാഷ മാതൃഭാഷയായാലേ പറയാനുള്ളതു
പറയാനും അവകാശപ്പെടാനുള്ളത് അവകാശപ്പെടാനും സാധാരണക്കാരനു കഴിയൂ. എല്ലാ ജനങ്ങൾക്കും
ഒരുപോലെ കൃത്യമായി വശമില്ലാത്ത ഇംഗ്ലീഷിൽ
ഭരിക്കുമ്പോൾ സാമാന്യജനങ്ങളും ഭരണവും തമ്മിലുള്ള അകലം
കൂടും. മാതൃഭാഷയായ മലയാളത്തെ സംബന്ധിച്ച്
സുപ്രധാനമായ ദിവസമാണ് നവംബർ ഒന്ന്. കേരളത്തിലെ എല്ലാ വകുപ്പുകളിലും
ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിലും ഔദ്യോഗിക നടപടികൾക്ക് മലയാളഭാഷ
നിർബന്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാർ
ഉത്തരവുകളും ഫയൽ നടപടികളുമെല്ലാം
മലയാളത്തിലായിരിക്കണമെന്നു മാത്രമല്ല വീഴ്ചവരുത്തുന്നവരുടെ പേരിൽ
നടപടി സ്വീകരിക്കണമെന്നും സർക്കാർ അനുശാസിച്ചിട്ടുണ്ട്.
അർധസർക്കാർ, സ്വയംഭരണ, സഹകരണ, പൊതുമേഖലാ
സ്ഥാപനങ്ങളെല്ലാം ഇതുപാലിക്കാൻ ബാധ്യസ്ഥമാണ്. ഭാഷാന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണ് മലയാളം
നിർബന്ധമാക്കുന്നത്. മാതൃഭാഷാ സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത
നിലപാടാണ് ഈ സർക്കാർ
സ്വീകരിച്ചിരിക്കുന്നത് .1957
തൊട്ടുതുടങ്ങിയ യത്നങ്ങളുടെ പരമ്പരയിൽ സുപ്രധാനമായ ചുവടുവെയ്പായിരുന്നു
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത്
2015 ഡിസംബർ 17-ന് നിയമസഭ
ഏകകണ്ഠമായി അംഗീകരിച്ച ‘മലയാളഭാഷാ വ്യാപനവും പോഷണവും’
എന്ന ബിൽ. പക്ഷേ,
ആ സർക്കാരിന്റെ നിയമവകുപ്പ്
2016 ഫെബ്രുവരി 11-ന് ഗവർണർക്ക്
ബിൽ അയച്ചത് രാഷ്ട്രപതിയുടെ
അംഗീകാരം ആവശ്യമാണെന്ന ശുപാർശയോടെയാണ്. ഇതുവരെയും രാഷ്ട്രപതിയുടെ അംഗീകാരം
കിട്ടിയിട്ടുമില്ല.
മലയാളത്തോടുള്ള ആരുടെയോ അതൃപ്തിയാണ് ആ
ശുപാർശയ്ക്കുപിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തം.ജനങ്ങളെ ജനങ്ങളുടെ
ഭാഷയിലാണ് ഭരിേക്കണ്ടതെന്നും ആ ഭാഷയിലാണ്
സേവനങ്ങൾ നൽകേണ്ടതെന്നുമുള്ള ബോധത്തോടുകൂടി ഇടതുസർക്കാർ സ്വീകരിച്ചിരിക്കുന്ന ഔദ്യോഗിക ഭാഷാനയം തികഞ്ഞ
ഇച്ഛാശക്തിയുടെ ഫലമാണ്. ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം
രൂപവത്കരിച്ചതുമുതൽ ആരംഭിച്ചതാണ് ഔദ്യോഗികഭാഷ മലയാളമാക്കാനുള്ള യത്നം. മലയാളം ഔദ്യോഗികഭാഷയാക്കുന്നതിൻറെ
മുന്നോടിയായി സ്കൂൾതലത്തിൽ
മലയാളം ഒന്നാംഭാഷയായി
മാറണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment