കൃത്യമായി നികുതികൊടുക്കുന്നവർ
സർക്കാർ ജീവനക്കാരാണ് .സമ്പന്നരിൽ ചിലർ നികുതിവെട്ടിയ്ക്കാൻ വളഞ്ഞ വഴിതേടുന്നു ..നികുതി
വെട്ടിപ്പിന്റെ വഴികളിലൊന്നാണ് ആഡംബരക്കാർ രജിസ്ട്രേഷൻ. ലക്ഷങ്ങളും
കോടികളും നൽകി അത്തര വാഹനങ്ങൾ
വാങ്ങുന്നവർക്ക് ആ വിലയെ
അപേക്ഷിച്ച് ചെറുതുമാത്രമായ തുക നികുതിയടയ്ക്കാനുള്ള
വിരോധമാണ് നികുതിക്കുറവുള്ള പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്താൻ കാരണം.1500-ൽ
അധികം ആഡംബരവാഹനങ്ങൾ നികുതി വെട്ടിക്കുന്നതിനുവേണ്ടി പുതുച്ചേരിയിൽ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏറെക്കാലമായി
അരങ്ങേറുന്ന ക്രമക്കേടാണിത്. പക്ഷേ ഇതുവരെ തടയിടാൻ
കഴിഞ്ഞിട്ടില്ല.
നികുതി
വെട്ടിക്കുന്നത് സാധാരണക്കാരല്ല, സിനിമാതാരങ്ങൾ, വ്യവസായികൾ, രാഷ്ട്രീയക്കാർ തുടങ്ങിയ പ്രമുഖരാണ്. ആഡംബരവാഹനങ്ങൾക്കുവേണ്ടി
കോടികൾ മുടക്കുന്നവർ സംസ്ഥാനത്തിനു
കിട്ടേണ്ട നികുതി ഒഴിവാക്കാൻ ക്രമക്കേട് കാട്ടുന്നത് ശരിയല്ല
. പുതുച്ചേരി രജിസ്ട്രേഷൻ നേടിയ കേരളവാഹനങ്ങളിൽ മിക്കവയും
50 ലക്ഷത്തിനുമേൽ വിലയുള്ളതാണ്.വാഹനത്തിന്റെ വില അടിസ്ഥാനമാക്കിയാണ്
സംസ്ഥാനത്ത് റോഡ് നികുതി ഈടാക്കുന്നത്.
വിലയുടെ 20 ശതമാനമാണ് കൂടിയ നിരക്ക്.
15 വർഷത്തേയ്ക്ക് ഈ തുക
അടയ്ക്കേണ്ടിവരും.മിക്ക ആഡംബരവാഹനങ്ങൾക്കും 15 ലക്ഷത്തിനുമേൽ
റോഡ് നികുതി നൽകേണ്ടിവരും.
ഇതൊഴിവാക്കാനാണ് പുതുച്ചേരിയിലേക്ക് നീങ്ങുന്നത്.
വാഹനത്തിന്റെ
എൻജിൻശേഷി അടിസ്ഥാനമാക്കി നികുതി സ്വീകരിക്കുന്ന വ്യവസ്ഥയാണ്
പോണ്ടിച്ചേരിയിലുള്ളത്. 1500 സി.സി.ക്ക് മുകളിലുള്ള വാഹനങ്ങൾക്കെല്ലാം
റോഡ് നികുതിയായി രണ്ടുലക്ഷം
രൂപ നൽകിയാൽ മതിയെന്ന്
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുതുച്ചേരിയിൽ
രജിസ്റ്റർചെയ്താൽ അതു ലാഭിക്കാം.
പുതുച്ചേരിയിൽ താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കിയാണ് അവിടെ വാഹനം രജിസ്റ്റർ
ചെയ്യുന്നത്. ഇതിനുവേണ്ടി വാടകച്ചീട്ടും താത്കാലിക മേൽവിലാസരേഖകളും ഉണ്ടാക്കിക്കൊടുക്കാൻ
ഇടനിലക്കാരുമുണ്ട്.പുതുച്ചേരിയിൽ താമസിക്കാനും വാഹനം വാങ്ങിച്ച് ഉപയോഗിക്കാനും
ആർക്കും അവകാശമുണ്ട്. പുതുച്ചേരിക്ക്
പുറത്തുള്ളവർ നികുതി വെട്ടിയ്ക്കാൻ വേണ്ടി ഈ
അവകാശം ദുരുപയോഗം ചെയ്യുന്നത് തടയണം.
നികുതി വെട്ടിപ്പ് തടയുന്നതോടൊപ്പം
റോഡിൻറെ നിലമെച്ചപ്പെടുത്താനും യാത്രക്കാരുടെ
സുരക്ഷ ഉറപ്പുവരുത്താനും സർക്കാരിനു കഴിയണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment