ബാംഗളൂരിൽ വച്ച് അന്തരിച്ച ടോം ശാമുവേൽ നെല്ലിക്കാടിൻറെ വേർപാടിൽ യു .ആർ .ഐ സൗത്ത് ഇന്ത്യയുടെ ആദരാഞ്ജലികൾ .
യു .ആർ
.ഐ സൗത്ത്
ഇന്ത്യയുടെ സജീവ
പ്രവർത്തകനും ഹാബേൽ
കൈപ്പട്ട ഫൗണ്ടേഷൻ പ്രെസിഡന്റുമായ ഡോക്ടർ
ശാമുവേൽ നെല്ലിക്കാടിൻറെ ഏക പുത്രൻ
മെഡിക്കൽ വിദ്യാർത്ഥിയായ ടോം
ശാമുവേൽ നെല്ലിക്കാട് (24 വയസ്സ് )ബാംഗളൂരിൽ ദുരൂഹ
സാഹചര്യത്തിൽ മരിച്ചു . ഏതാനം ദിവസമായി ടോമിനെ
കാണാനില്ലായിരുന്നു .തുടർന്നു നടന്ന അന്യോഷണത്തിൽ
മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു .ബാംഗ്ളൂർ സെൻറ് . ജോൺസ്
മെഡിക്കൽ കോളേജിൽ നാലാം
വർഷവിദ്ധാർത്ഥിയായിരുന്നു .
മൃതശരീരം പുനലൂർ
നെല്ലിക്കാട് വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്
. ഇന്ന് വൈകിട്ടു തന്നെ മൃതശരീരം ജന്മസ്ഥലമായ തിരുവല്ല കല്ലൂപ്പാറയിലേക്കു കൊണ്ടുപോകും
. നാളെ ,നവംബർ 11 നു രാവിലെ
11 മണിക്ക് കല്ലൂപ്പാറ
സെൻറ് തോമസ് മാർത്തോമ്മ പള്ളിയിൽ
ശവസംസ്ക്കാരം നടത്തും .അമ്മ ബ്രിജിത്ത് പി ജോൺ റിട്ട
.അധ്യാപികയാണ് .ജീവിതത്തിന്റെ വിവിധ തുറകളില്പെട്ട
നൂറുകണക്കിനു ആളുകൾ
അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ ഭവനത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്
യു.ആർ.ഐ
ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ പ്രൊഫ്.
ജോൺ കുരാക്കാർ ,സൗത്ത്
ഇന്ത്യ -ശ്രീലങ്ക റീജിയൻ
വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സാജൻ
കോശി ,യു .ആർ
ഐ സൗത്ത്
ഇന്ത്യ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പുനലൂർ ഭവനത്തിൽ
എത്തി അന്ത്യോപചാരം അർപ്പിച്ചു .ടോം ശാമുവേൽ
നെല്ലിക്കാടിൻറെ വേർപാടിൽ യു
.ആർ .ഐ സൗത്ത് ഇന്ത്യയുടെ ആദരാഞ്ജലികൾ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment