ജനജീവിതം ഗുരുതരാവസ്ഥയിലെത്തി
ഡൽഹിയിൽ പോകുന്നവർ ഓക്‌സിജൻ സിലിണ്ടറുമായി പോകേണ്ട
സ്ഥിതിയാണ് .ശ്വാസം കിട്ടാതെ ഡൽഹിയിൽ
ജനം വലയുകയാണ് . ‘നഗരം
ഒരു ഗ്യാസ് ചേംബറായി
മാറിയിരിക്കുന്നു’ എന്നാണ് ഡൽഹി
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞിരിക്കുന്നത് .1952ൽ ലണ്ടൻ
നഗരത്തെ കീഴടക്കിയ പുകമഞ്ഞിനു സമാനമായ
സാഹചര്യമാണു ഡൽഹിയിലേതെന്നാണ് ഓൾ ഇന്ത്യ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ
സയൻസസിലെ (എയിംസ്) വിദഗ്ധരുടെ വാക്കുകൾ.
ഡൽഹി-ദേശീയ തലസ്ഥാന
(എൻസിആർ) മേഖലയിൽ ആരോഗ്യ അടിയന്തരാവസ്ഥ
പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
സർക്കാരിനോട് ആവശ്യപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്.പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ
കാർഷിക വിള അവശിഷ്ടങ്ങൾ
കത്തിക്കുന്നതിന്റെ പുകയും വാഹനങ്ങളുടെ പുകയുമാണു
ഡൽഹി നഗരാന്തരീക്ഷത്തെ ഈ
കഷ്ട സാഹചര്യത്തിൽ എത്തിച്ചത്.
നിർമാണപ്രവർത്തനങ്ങളുടെ
പൊടിയും മറ്റും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ
തൊട്ടുമുന്നിലുള്ള വ്യക്തിയെപ്പോലും കാണാനാവാത്ത അവസ്ഥയിലായി കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നഗരം.
പുകമഞ്ഞിൽ അപകടങ്ങളും രൂപപ്പെട്ടു. ഇന്നലെ ഡൽഹി-ആഗ്ര ഹൈവേയിൽ 24 വാഹനങ്ങൾ തുടർച്ചയായി
കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കുപറ്റി
.അത്യധികം ആശങ്കാജനകമായ രീതിയിൽ ഈ
പ്രതിസന്ധി ഡൽഹിയിൽ തുടരുകയാണ് . അന്തരീക്ഷ
മലിനീകരണം ഗുരുതരമായതോടെ ഡൽഹിയിൽ ജനം ഓക്‌സിജൻ സിലിണ്ടറുമായി നടക്കേണ്ട
സ്ഥിതിയാണ്. ദീർഘകാല പദ്ധതികളിലൂടെ മാത്രമേ
ഡൽഹിയിലെ അതിരൂക്ഷമായ മലിനീകരം കുറയ്ക്കാൻ കഴിയുകയുള്ളൂ
.ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണു
നിയന്ത്രണങ്ങളും നടപടികളും ആലോചനയിലെത്തുന്നത് എന്നതാണു
ഖേദകരം.
കഴിഞ്ഞവർഷവും
സമാന അവസ്ഥ രാജ്യതലസ്ഥാനത്തു
രൂപപ്പെട്ടിരുന്നു.ഹരിയാനയിലെയും പഞ്ചാബിലെയും കൃഷിയിടങ്ങളിലെ വൈക്കോലും മറ്റും കത്തിക്കുന്നതാണു
നഗരത്തിലെ മലിനീകരണത്തിനു മുഖ്യകാരണമെന്നു ചൂണ്ടിക്കാട്ടുമ്പോഴും ഇതിനെതിരെ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല.
നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ പൊടി
നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവും
പാലിക്കപ്പെടുന്നില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ
ഉത്തരവുകൾ പാലിക്കാൻ സർക്കാരുകൾ തയാറാകുന്നില്ല
.വൻതോതിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നില്ല .ഡൽഹിയുടെ വീർപ്പുമുട്ടൽ
മറ്റു സംസ്ഥാനങ്ങൾക്കെല്ലാമുള്ള മുന്നറിയിപ്പുകൂടിയാണ്. അന്തരീക്ഷ മലിനീകരണം കാരണം
രാജ്യത്തു പ്രതിവർഷം 12 ലക്ഷം പേർ മരിക്കുന്നുവെന്നാണു
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കൊച്ചിയടക്കം
അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ നമ്മുടെ പല
നഗരങ്ങളും ഡൽഹിയുടെ ദുർവിധിയിലേക്കു നീങ്ങുമെന്ന
ആശങ്ക ഗൗരവമുള്ളതാണ്. മുൻകരുതലുകൾ ഇപ്പോഴേ സ്വീകരിച്ചില്ലെങ്കിൽ
ഭാരതത്തിലെ പല പട്ടണങ്ങളും ഗ്യാസ്
ചേംബറുകളായി മാറും
.സർക്കാരുകൾ ദീർഘവീക്ഷണത്തോടെ പദ്ധതികൾ
തയാറാക്കുകതന്നെ വേണം .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment