കുഴിതടത്തിൽ
ഗോപാലകൃഷ്ണൻ നായർ
കുഴിതടത്തിൽഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ കുഴിതടത്തിൽ
ഗോപാലകൃഷ്ണൻ നായർ ആന്തരിച്ചിട്ട്
നാളെ നവംബർ 9 ,2017
15 വർഷം തികയുകയാണ് മലയാളത്തിലെ
പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും മനഃ ശാസ്ത്രകാരനും
ആയിരുന്ന കുഴിതടത്തിൽ കേരളാകാവ്യകലാസാഹിതിയുടെ രക്ഷാധികാരികൂടിയായിരുന്നു
.അമ്പതിലധികം കൃതികൾ കൈരളിക്കു കാഴ്ചവച്ചിട്ടുള്ള
അദ്ദേഹം നോവൽ,
ചെറുകഥ ,ഹാസ്യസാഹിത്യം ,നാടകം , സാഹിത്യ പഠനം
,മനഃ ശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളിലും
തൻറെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.ദീർഘ കാലത്തെവർഷത്തെ പട്ടാളജീവിതം
അദ്ദേഹത്തിൻറെ രചനകൾക്ക് കരുത്തു പകർന്നിട്ടുണ്ട്
.നിരവധി സാംസ്ക്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ച കുഴിതടത്തിൽ കേരളകാവ്യകലാസാഹിതിയുടെ സാംസ്ക്കാരിക ചരിത്ര
വിഭാഗം ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു
.അദ്ദേഹം എക്സ്- സർവ്വീസ് ലീഗ്
സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് അന്തരിച്ചത് .
"അകന്നുമാറുന്ന പ്രഭാതം ,അനന്തശൂന്യത ,അമ്പിളിക്കീറ്
,അവിശുദ്ധ ജീവിതങ്ങൾ ,അസ്വസ്തതയുടെ കരിന്തിരി
,അറയ്ക്കലമ്മ ,ആത്മാവിൻറെ ദാഹം ,എൻറെ
കഥ , നിൻറെ കഥ
,മേഘ പുഷ്പങ്ങൾ ,വട്ടപൂജ്യങ്ങൾ
,വിലപിക്കുന്ന ആത്മാവ് തുടങ്ങിയവ കുഴിതടത്തിലിൻറെ പ്രധാന കൃതികളാണ് .. ജീവിതത്തോട്
സ്നേഹവും ആദരവും
പുലര്‍ത്തിക്കൊണ്ട് നര്‍മബോധത്തോടെ
സാധാരണകാർക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻറെ
രചനകളിൽ പലതും .മതേതര ജീവിത
വീക്ഷണം കുഴിതടത്തിലിൻറെ രചനകളിൽ അനുവാചകർക്ക് കാണാൻ
കഴിയും .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment