Pages

Tuesday, October 24, 2017

TRIBUTE PAID TO MALAYALAM DIRECTOR I.V SASI

TRIBUTE PAID TO MALAYALAM
 DIRECTOR I.V SASI
പ്രശസ്ത സംവിധായകന്ഐ.വി ശശി അന്തരിച്ചു
Renowned Malayalam filmmaker I.V. Sasi passed away on24th October,2017 Tuesday in Chennai where he was undergoing treatment. According to media reports, the director breathed his last at his residence in Saligramam. With over 150 films to his credit, Sasi was known for his work in between 1970-2000. He has directed a few Hindi films as well. The veteran director won the Nargis Dutt Award for Best Feature Film on National Integration in the year 1982 for his movie ‘Aaroodam’. He has also received multiple state awards for his work. He was also the recipient of the JC Daniel Award in 2015.
Born in 1948, Sasi married yesteryear actor Seema whom he met on the sets of his movie ‘Avalude Raavukkal’. The couple has worked together in several movies. They have two children, a daughter and a son.
Incidentally, Sasi began his career as an art director with ‘Kaliyalla Kalyanam’ in 1968. His first directorial venture was ‘Ulsavam’ which released in the year 1975. Some of his best known films are ‘Avalude Raavukal’, ‘Devaasuram’, ‘Guru’, ‘Eeta’, ‘Angaadi’, ‘Anubhavam’, ‘Ayalkari’, ‘Inspector Balram’, ‘1921’, ‘Vellathooval’, ‘Balram vs Tharadas’, ‘Sradha’, amid others.

പ്രശസ്ത സംവിധായകന്‍ ഐ.വി ശശി (69) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന്(24 OCTOBER,2017) രാവിലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്.  കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് ഭാര്യ. പ്രശസ്ത സംധായകന്‍ പി.എന്‍ മേനോന്റെ മരുമകനാണ്.
ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968 ല്‍ എ.ബി രാജിന്റെ സിനിമയില്‍ തുടക്കം. ദേശീയ അവാര്‍ഡിനൊടൊപ്പം പല തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാള സിനിമയിലെ വിവിധ തലമുറകളെ കൂട്ടിയിണക്കി സിനിമ സംവിധാനം ചെയ്തു. ഇന്നത്തെയും പഴയ തലമുറയിലെയും സൂപ്പര്‍ താരങ്ങളില്‍ പലരെയയും സൃഷ്ടിച്ചത് ഐ.വി ശശിയുടെ സിനിമയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്തതില്‍ ഒരാളാണ് ശശി. സംവിധായകന്‍ ശശി കുമാറിനെ പോലെ ഹിറ്റ് മേക്കര്‍ എന്ന വിശേഷണത്തിന്  ചേരുന്ന വ്യക്തി കൂടിയാണ്.മലയാള സിനിമയില്‍ ആള്‍കൂട്ടങ്ങളെ ഫ്രെയിമില്‍ നിര്‍ത്താന്‍ ധൈര്യം കാണിച്ച സംവിധായകന്‍ എന്ന പേരും അദ്ദേഹത്തിന് സ്വന്തം. പി.പത്മരാജന്‍, എം.ടി വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍, ജോണ്‍പോള്‍ തുടങ്ങിയ പ്രശസ്ത തിരക്കഥാകൃത്തുക്കളുടെ രചനകള്‍ അതേപടി ഉള്‍ക്കൊണ്ട് സിനിമ ചെയ്യാന്‍ ശശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ വലിയ ക്യാന്‍വാസ് എന്ന് പറയാവുന്ന ചിത്രങ്ങളാണ് ശശിയുടെത്. പ്രമേയവും താരബാഹുല്യവും കൊണ്ട് മലയാളത്തില്‍ അദ്ദേഹത്തെ പോലെ വലിയ ക്യാന്‍വാസ് സ്വന്തമാക്കിയ സംവിധായകര്‍ കുറവാണ്.

സാമൂഹിക പ്രതിബന്ധതയുള്ള സിനിമകള്‍ സമകാലിക വിഷയങ്ങള്‍ മലയാളത്തില്‍ പരിചയപ്പെടുത്തിയത് ഐ.വി ശശിയാണ്. ജനകീയ പ്രശ്‌നങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ കൂടി സിനിമയെ പ്രയോഗിക്കുകയായിരുന്നു ശശി. ആരൂഢം, അടിയൊഴുക്കുകള്‍, അവളുടെ രാവുകള്‍, അങ്ങാടി, ഇന്നലെ ഇന്ന്, അയല്‍ക്കാരി അംഗീകാരം, ആലിംഗനം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
Prof. John Kurakar

No comments: