Pages

Tuesday, October 24, 2017

TEARFUL TRIBUTE PAID TO MALANKARA ORTHODOX MALABAR BISHOP DR.ZACHARIA MAR THEOPHILOS

TEARFUL TRIBUTE PAID TO MALANKARA ORTHODOX MALABAR BISHOP DR.ZACHARIA MAR THEOPHILOS

മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി.ഡോ.സഖറിയാസ് മാർ തെയോഫിലോസ് (65) കാലം ചെയ്തു.വന്ദ്യ പിതാവിന് പ്രാർത്ഥന പൂർവ്വമായ ആദരാഞ്ജലികൾ

മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ(65 വയസ്സ് ) കാലം ചെയ്തു.ചെങ്ങരൂര് മഞ്ഞനാംകുഴിയില് എം. പി. ചാണ്ടപ്പിള്ളയുടെ പുത്രനായി 16-9-1952 ല് ജനിച്ചു. പ്രസിദ്ധ കണ്വന്ഷന് പ്രസംഗകന്, ധ്യാനഗുരു. ദീര്ഘകാലം ഓര്ത്തഡോക്സ് വിദ്യാര്ത്ഥിപ്രസ്ഥാനം ഹോസ്റ്റലുകളുടെ വാര്ഡന്. പിന്നീട് വിദ്യാര്ത്ഥിപ്രസ്ഥാനം ജനറല് സെക്രട്ടറിയായി പ്രവര്ത്തിച്ചു.

2005 മാര്ച്ച് 5-ന് മേല്പട്ടസ്ഥാനമേറ്റു. ആദ്യം മലബാര് ഭദ്രാസനത്തിന്റെ അസിസ്റ്റന്റ്. 2006-ല് പൂര്ണ്ണ ചുമതല. ഓര്ത്തഡോക്സ് സ്റ്റഡി ബൈബിള് പ്രൊജക്ടിന്റെ കൺവീനർ ,. മികച്ച സംഘാടകന്. വിദ്യാര്ത്ഥി പ്രസ്ഥാനത്തിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്ദേശീയ വിദ്യാര്ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്കി.ഒട്ടേറെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് സ്വന്ത നിലയ്ക്കും വിദ്യാര്ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ്. മര്ത്തമറിയം സമാജത്തിന്റെ പ്രസിഡണ്ടും വിദ്യാര്ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായി പ്രവര്ത്തിച്ചു.പരിശുദ്ധ സഭയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം സൃഷടിച്ച ആത്മീയ പിതാവ്. ലഭിച്ചതെല്ലാം പകുത്ത് കൊടുത്ത് താൻ പ്രീയം വച്ചവന്റെ അടുക്കലേക്ക് യാത്രയായ അഭിവന്ദ്യ പിതാവ് ആദ്യ പിതാക്കൻമാരുടെ കൂടാരങ്ങളിൽ ഇനിയുള്ള കാലം വിശ്രമിക്കട്ടെ..
അഭി: ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും ഇന്ന് രാത്രി 9.30ന് ശേഷം ഭദ്രാസന ആസ്ഥാനമായ മൗണ്ട് ഹെർമോൻ അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് സെന്റ്.ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. രാവിൽ വി.കുർബാന ക്ക് ശേഷം പൊതു ദര്ശനത്തിന് സൗകര്യം ലഭിക്കും..തുടർന്ന് 11 മണിക്കു ശേഷം കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്ക് ഉള്ള വിലാപയാത്ര ആരംഭിക്കും.വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും.സ്വാർഗ്ഗീയ സീയോനിന്റെ അടിവാരത്ത്  ആ മനോഹര വീട്ടിൽ ഇനി തിരുമേനിക്ക് വിശ്രമം..വന്ദ്യ പിതാവിന് കേരള കാവ്യ കലാസാഹിതിയുടെ   പ്രാർത്ഥന പൂർവ്വമായ ആദരാഞ്ജലികൾ


പ്രൊഫ് ജോൺ കുരാക്കാർ

No comments: