Pages

Wednesday, October 25, 2017

THAILAND BEGINS FUNERAL FOR LATE KING BHUMIBOL ADULYADEJ

THAILAND BEGINS FUNERAL FOR LATE KING BHUMIBOL ADULYADEJ
തായ്‌ലന്‍ഡ് രാജാവിന്റെ
 സംസ്കാരം 26ന്; ചെലവ് 585 കോടി
The monarch will be cremated in Bangkok on26th October,2017, Thursday, in a royal pyre representing heaven.Preparations - including the building of a vast cremation complex near the Grand Palace - took almost a year.The king was seen as a stabilising figure in a country hit by cycles of political turmoil and multiple coups.People take cover from torrential rain as they prepare for funeral ceremonies in Bangkok.Many people camped overnight, braving a heavy rainFuneral preparation for King Bhumibol
Ceremonies and preparations have been ongoing since the death of the kingThe elaborate Buddhist funeral ceremony is expected to draw as many as 250,000 people from across Thailand.Many arrived early, camping in makeshift tents to hide from a tropical downpour.Media captionJonathan Head looks back at the reign of King Bhumibol AdulyadejOn Wednesday, a merit-making ceremony inside the Grand Palace marked the start of the funeral.The cremation will be held on Thursday. King Maha Vajiralongkorn, the late monarch's son, will light the pyre.
Bhumibol Adulyadej's ashes will then be collected and transported back to the palace on Friday. Two more days of ceremonies will follow.Members of royal families and dignitaries from more than 40 countries will attend the cremation, while huge crowds are expected to line the nearby streets.The funeral ceremonies come with strict guidelines for those attending.Thailand's lese-majeste law, which forbids the insult of the monarchy, is among the harshest in the world.

‌‌‌ബാങ്കോക്ക് > ഒരുവര്‍ഷം മുമ്പ് മരിച്ച തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ മരണാനന്തരചടങ്ങുകള്‍ക്കും സംസ്കാരത്തിനും തായ്‌ലന്‍ഡ് ഒരുങ്ങി. അഞ്ചുദിവസം നീളുന്ന ദുഃഖാചരണത്തിന് ശേഷം 26ന് സംസ്കരിക്കും. 585 കോടി രൂപയാണ് സ്ംസ്കാരച്ചടങ്ങുകളുടെ ചെലവ്. ഭൂമിബോല്‍ അതുല്യദേജിന്റെ സംസ്കാരച്ചടങ്ങിനാണ് 585 കോടി രൂപ ചെലവഴിക്കുന്നത്. 88 വയസ്സായിരുന്ന രാജാവ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2016 ഒക്ടോബറിലാണ് ഭൂമിബോല്‍ അന്തരിച്ചത്. 70 വര്‍ഷം രാജാവായിരുന്നു. രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ 1.2 കോടി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചെന്നാണ് കണക്ക്. 

രാജകൊട്ടാരമായ ഗ്രാന്‍ഡ്പാലസിന് മുന്നില്‍ തായ്‌ലന്‍ഡിന്റെ പരമ്പരാഗത ശൈലിയിലുള്ള മണ്ഡപമാണ് ഒരുക്കിയത്. പട്ടാളഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സംസ്കാരം നടത്തുന്നത്. ഭൌതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കായി സ്വര്‍ണംകൊണ്ടുള്ള രഥം തയ്യാറാക്കി. 10 മാസംകൊണ്ട് നിര്‍മിച്ച സ്വര്‍ണരഥത്തില്‍ വജ്രവും മുത്തും പതിപ്പിച്ചിട്ടുണ്ട്. 2. 5 ലക്ഷം പേര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. പരമ്പരാഗത വസ്ത്രം ധരിച്ച് പട്ടാളക്കാരും നര്‍ത്തകരും സംഗീതജ്ഞരും വിലാപയാത്രയെ അനുഗമിക്കും. ഇതിനായുള്ള പരിശീലനം പൂര്‍ത്തിയായി. ആയിരം വളന്റിയര്‍മാര്‍ വിലാപയാത്രയ്ക്ക് അകമ്പടിയാകും. രാജാവിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കായി 8000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത വസ്ത്രം ധരിക്കും. 

സഹോദരനും മുന്‍ രാജാവുമായിരുന്ന അനന്ദ് മഹിദോള്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഭൂമിബോല്‍ അധികാരമേറ്റത്.  മകന്‍ മഹാവാജിര ലോങ്കോണ്‍ 26ന് വൈകിട്ട് 5.30ന് ചിതയ്ക്ക് തിരികൊളുത്തും. 26ന് രാജ്യം പൊതുഅവധി പ്രഖ്യാപിച്ചു. മഹാവാജിര ലോങ്കോണിനെ രാജാവായി തെരഞ്ഞെടുത്തെങ്കിലും സംസ്കാരത്തിന് ശേഷമേ ചുമതലയേല്‍ക്കൂ.

Prof. John Kurakar

No comments: