Pages

Wednesday, October 25, 2017

സ്നേഹത്തിന്റെ പ്രവാചകൻ മാർ തെയോഫിലോസ് തിരുമേനിക്ക് ആദരാഞ്ജലി

സ്നേഹത്തിന്റെ പ്രവാചകൻ
മാർ തെയോഫിലോസ് തിരുമേനിക്ക് ആദരാഞ്ജലി
മലങ്കരയുടെ ചരിത്രത്തിെല കരുണയുടെ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ്‌  സഖറിയാ മാർ തെയോഫിലോസ് തിരുമേനി .കരുണ കരകവിയുന്നതാണ് അധ്യാത്മികത എന്നോർമിപ്പിച്ച് നമുക്കിടയിലൂടെ കടന്നുപോയ മഹിതാചാര്യനാണ് .മാർ തെയോഫിലോസ് തിരുമേനി.ശാരീരികാസ്വാസ്ഥ്യങ്ങൾ ഏറിയപ്പോഴും പുലർത്തിയ ആന്തരിക സൗഖ്യം മാത്രം മതിയാവും വന്ദ്യപിതാവിന്റെ ആത്മീയപക്വതയുടെ ആഴമറിയാൻ !ദിനംതോറും അനുഷ്ഠിച്ചുപോന്ന തിരുബലിയുടെ നൈരന്തര്യം തന്നെയാവും തന്റെ ഹൃദയത്തെ ആതുരതകളിൽനിന്നും കാത്തിട്ടുണ്ടാവുക. ക്യാന്സര് രോഗത്തിന്റെ പിടിയില് നിന്ന് പടിപടിയായി പൂര്ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തികൊണ്ടിരിക്കുകയായിരുന്നു .

സ്നേഹത്തിന്റെ പ്രവാചകനായ തിരുമേനി ചെറുപ്പം മുതലേ കരുണയുടെ വഴികളിലൂടെ സഞ്ചരിച്ച ,സ്നേഹകരങ്ങൾ ക്ക് ജീവവായു പകർന്നു നൽകിയ ദൈവ സ്നേഹിതനാണ് .സമാനതകൾ ഇല്ലത്ത ജീവിത മായിരുന്നു തിരുമേനിയുടേത് . നിരാശയോ, നിസ്സംഗതയോ ഇല്ലാത്ത മുഖഭാവം..പാവങ്ങളുടെയും , പാർശ്വവൽക്കരിക്ക പെട്ടവരുടെയും അത്താണി.. സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യന്റേയും ദൈവത്തിന്റെ സ്നേഹിതൻ..വന്ദ്യ പിതാവിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലി .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: