കാലം ചെയ്ത മലങ്കര ഒാർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയൊഫിലോസിന് നാടിന്റെ അന്ത്യാഞ്ജലി.
ലളിതജീവിതത്തിലൂടെ സാധാരണക്കാരെയും പട്ടിണിപാവങ്ങളെയും ചേർത്തുനിർത്തിയസ്നേഹത്തിൻറെയും
കരുണയുടെയും പ്രവാചകന് പ്രണാമമർപ്പിച്ച്
ഒരു നാടും വിശ്വാസസമൂഹംവും
നിറകണ്ണുകളോടെ തിരുമേനിയെ ദൈവ സന്നിധിയിലേക്ക്
യാത്രയാക്കി . ചാത്തമംഗലം മൗണ്ട് ഹോറേബ്
അരമനയിൽ നിന്ന് ബിലാത്തിക്കുളം സെന്റ്
ജോർജ് കത്തീഡ്രലിലെത്തിച്ച ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിശ്വാസികൾ ഒന്നാകെ ഒഴുകിയെത്തി.
പ്രാർഥനാച്ചടങ്ങുകൾക്ക് സ്മലങ്കര ഒാർത്തഡോക്സ് സഭ
പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മാ പൗലൂസ് ദ്വിതിയൻ കാതോലിക്ക
ബാവ മുഖ്യകാർമികനായി.പൊലീസ്
സേനയുടെ ഗാർഡ് ഒാഫ് ഒാണർ
സ്വീകരിച്ചശേഷം ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര
കോയമ്പത്തൂരിലേക്ക് തിരിച്ചു.കോയമ്പത്ത്തൂർ തടാകം
ആശ്രമത്തിൽ മെത്രാപ്പോലീത്തായുടെ കബറടക്കം നടന്നു.. കാൻസർ
രോഗബാധിതനായിരുന്ന തിരുമേനി കോഴിക്കോട് എം.വി.ആർ
സെന്ററിൽ ചികിൽസയിലിരിക്കെയാണ് കാലം ചെയ്തത്.
വാക്കിലും പ്രവൃത്തിയിലും നിറഞ്ഞ
കരുണയുടെ പ്രകാശം ബാക്കിവച്ച് അഭി.
ഡോ. സഖറിയ മാർ
തെയോഫിലോസ് മെത്രാപ്പോലീത്താ തന്റെ നാഥന്റെ സന്നിധിയിലേക്ക്
യാത്രയായി. ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്
ദ്വിതീയൻ കാതോലിക്കാ ബാവായും മറ്റ്
തിരുമേനിമാരും ശുശ്രുഷകൾക്ക് നേതൃത്വം നൽകി .മെത്രാപ്പോലീത്തായുടെ
മാതാവ് അച്ചാമ്മ ചാണ്ടപ്പിള്ളയും സഹോദരങ്ങളും
കോയമ്പത്തൂരിലെത്തിയിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൻ
മാതൃകയാക്കിയ ബിഷപ് ഹെബർട് പാക്കെൻഹാം
വാൽഷിന്റെ കബറിടത്തോടു ചേർന്നാണ് മാർ തെയോഫിലോസിനും
അന്ത്യവിശ്രമമൊരുക്കിയത്.
ഇന്നലെ ഉച്ചക്കാണ് ഭൗതികശരീരം
വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്.
ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി വൈദീകരും വിശ്വാസികളും ഉൾപ്പടെ
ആയിരങ്ങളാണ് പ്രധാനകേന്ദ്രങ്ങളിൽ
കാത്തുനിന്നത്. തുടർന്ന് ഇന്നലെ രാത്രിയോടെ
ഭൗതിക ശരീരം കോയമ്പത്തൂരിലെത്തിച്ചു. എം.വി.ആർ ക്യാൻസർ
സെന്ററിന്റെ പുതിയ ബ്ലോക്കിന് അഭി.
ഡോ. സഖറിയ മാർ
തെയോഫിലോസ് മെത്രാപ്പോലീത്തായുടെ പേര് നൽകുമെന്ന് എം.വി.ആർ
ആശുപത്രി ചെയർമാൻ സി.എൻ.
വിജയകൃഷ്ണൻ പറഞ്ഞു.
അഭിവന്യ തെയോഫിലോസ് തിരുമേനിയുടെ
ജീവിതം എന്നും എല്ലാവര്ക്കും ഒരു
പാഠ പുസ്തകം ആയിരുന്നു,
ഈ പുസ്തകത്തിന്റെ അവസാന
അദ്ധ്യായവും അസാധാരണവിധം വികാരഭരവു പഠനാര്ഹവും ആയിരുന്നു-
കഷ്ടത പ്രത്യാശയോടെ നേരിടുക എന്ന തലക്കെട്ടോ
ടെയുള്ള അവസാന അദ്ധ്യായം. സഹനത്തിലൂടെ
വേദനയെ പുഞ്ചിരിയാക്കി മാറ്റുക, ഈ പുഞ്ചിരി
മറ്റുള്ളവരിലേക്ക് പകരുക , ജീവിതത്തിൽ അതുവരെ
സുഹൃത്തുക്കളാക്കിയ സകലരുടെയും പ്രാർത്ഥനകളുടെ മദ്ധ്യത്തിലൂടെ
തിരുമേനി ദൈവസന്നിധിയിലേക്കു പോയി .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment