Pages

Tuesday, October 31, 2017

TEARFUL TRIBUTE PAID TO FR. C.D THOMAS VADAKODU

ഫാദർ CD. തോമസ് വടവുകോട്,
മലങ്കര ഓർത്തഡോക്സ് കൊട്ടാരക്കര പുനലൂർ ഭദ്രസനത്തിൽ പെട്ട വാടകോട് ചരുവിള പുത്തൻവീട്ടിൽ (തേവലക്കരവീട് ) വൈദീകൻ ഫാദർ CD. തോമസ് വടവുകോട്,48 വയസ്സ്(ഒക്ടോബർ 30 ) ഉച്ചക്ക് 12.30 മണിക്ക് അന്തരിച്ചു ..മൃതശരീരം കൊട്ടാരക്കര ഗവ. ഹോസ്പിറ്റൽ മോർച്ചറിയിലാണ് .ഫാദർ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .കൊട്ടാരക്കര പുനലൂർ ഭദ്രസനത്തിൻറെ മുഖപത്രമായ "സ്നേഹദൂതൻ " മാസികയുടെ ചീഫ് എഡിറ്റർ ആയ അദ്ദേഹം ദൈവസ്നേഹം ആയിരങ്ങൾക്ക് പകർന്നുനൽകിയ ഗുരുവാണ് .എഴുത്തുകാരൻ, ആദ്ധ്യാത്മിക പ്രഭാഷകൻ എന്നീനിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് .ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും നിരവധി ആധ്യാത്മീക -ധാർമ്മിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .സയൻസിൽ മാസ്റ്റർ ബിരുദവും  അധ്യാപക പരിശീലന ബിരുദവും നേടിയിട്ടുള്ള  ഫാദർ സി.ഡി തോമസ്  വടക്കോട് എൽ.പി.എസ് ,തലവൂർ ഡി.വി.എച്ച് .എസ് , കൊട്ടാരക്കര സെൻറ്ഗ്രീഗോറിയോസ് കോളേജ്,പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത് .വേദശാസ്ത്രപഠനം കോട്ടയം ഓർത്തഡോക്സ്തിയോളജിക്കൽ സെമിനാരിയിൽ നിന്നാണ് പൂർത്തിയാക്കിയത് .1997 വൈദീകനായി . "പൗരസ്ത്യതാരം ,സ്നേഹദൂതൻ ,മലങ്കരദീപം തുടങ്ങിയ  പ്രസിദ്ധീകരണങ്ങളിൽ  സ്ഥിരമായി ലേഖനങ്ങൾ എഴുതി വരികയായിരുന്നു . ഓർത്തഡോക്സ്സഭയുടെ അൽമായ പരിശീലന പദ്ധതിയായ "ദിവ്യബോധനം "പാഠ്യപദ്ധതിയുടെ ഡയറക്ടർ ആയും പ്രവർത്തിക്കുകയായിരുന്നു ."ധ്യാനപീഠം , വിശ്വാസദീപ്തി ,നീരുറവ , വിസ്മരിക്കപ്പെട്ട വിശുദ്ധൻ , ശ്രീനാരായണഗുരുവിന്റെ നർമ്മങ്ങൾ ,അച്ഛനും മേരികുട്ടിയും ,വചനവേദി , നർമ്മിഷ്ടൻ ,ധ്യാനദീപം  തുടങ്ങിയവ അദ്ദേഹത്തിൻറെ പ്രധാന ഗ്രന്ഥങ്ങളാണ് .ശവസംസ്ക്കാരം നവംബർ ഒന്നിന് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും . രാവിലെ 10 മണിക്ക് വസതിയിൽ പ്രാർത്ഥന ആരംഭിക്കും .ഭാര്യ വെഞ്ചേമ്പിൽ കോയിക്കമണ്ണിൽ അദ്ധ്യാപികയായ സാറാമ്മ .മക്കൾ സ്നേഹ സാറാ തോമസ് ,സോഫി സാറാ തോമസ് . ഫാദർ CD. തോമസ് വടവുകോടിൻറെ വേർപാടിൽകേരള കാവ്യകലാ സാഹിതിയുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

Prof. John Kurakar

No comments: