ഐക്യരാഷ്ട്ര സഭയില് ജോലിക്ക് താല്പര്യമുള്ളവർക്ക് വേണ്ടി
മുരളി തുമ്മാരുകുടി..
ഐക്യരാഷ്ട്ര സഭയില് ജോലിക്ക് താല്പര്യമുള്ളവര്
ആദ്യം ചെയ്യേണ്ടത്
https://inspira.un.org/ എന്ന
വെബ് സൈറ്റില് പോയി
ബയോഡാറ്റ ഉണ്ടാക്കുക എന്നതാണ്. ശ്രദ്ധിച്ചും
സമയമെടുത്തും ചെയ്യേണ്ട ഒന്നാണിത്. ഇതില്
കൊടുക്കുന്ന വിവരങ്ങള് സത്യസന്ധമായിരിക്കണമെങ്കിലും സ്വന്തം കഴിവുകളേയോ
നേട്ടങ്ങളേയോ കുറച്ചു കാണിക്കേണ്ടതില്ല. അതിനുശേഷം
ആഴ്ചയില് ഒരിക്കലെങ്കിലും പറ്റിയ ജോലി, അത്
കണ്സള്ട്ടന്റ് തൊട്ട് സ്ഥിരം ജോലി
പോലെ എന്തും ആകാം,
അപേക്ഷിച്ചു കൊണ്ടിരിക്കുക.
പി.എസ്.സി. പോലെ
ഒരു സംവിധാനം ഇല്ലാത്തതിനാല്
അപേക്ഷകരെ കൃത്യമായി കാര്യങ്ങള് അറിയിക്കാനുള്ള
സംവിധാനമില്ലാത്തതിനാല് പത്ത് അപേക്ഷകള് തള്ളിപ്പോയതുകൊണ്ട്
പതിനൊന്നാമത് അപേക്ഷിക്കാതിരിക്കരുത്. 193 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് അതിനുവേണ്ടി ശ്രമിക്കുന്നത്
എന്ന് ഓര്ക്കുക.
ലോക ബാങ്ക്
ഗ്രൂപ്പിലെ സ്ഥാപനങ്ങളിലെ ജോലിയുടെ കാര്യത്തിലും മിക്കവാറും
ഇതുപോലെ ഒക്കെയാണ്. യംഗ് പ്രൊഫഷണല്,
നാഷണല് സ്റ്റാഫ്, കണ്സല്ട്ടന്റ് ഒക്കെ.
അവരുടെ വെബ്സൈറ്റില് വിവരങ്ങള് ലഭ്യമാണ്
(http://web.worldbank.org/WBSITE/EXTERNAL/EXTJOBSNEW/0,,pagePK:8454306~theSitePK:8453353,00.html).
ഇന്ത്യയിലെ ഐ.എ.എസ്. ഓഫിസര്മാക്കും മറ്റു
പല സിവില് സര്വീസുകളില്
ഉള്ളവര്ക്കും പലകാരങ്ങങ്ങളാല് ചെറിയകാലത്തേക്ക് ഐക്യരാഷ്ട്ര സഭയിലും ലോക ബാങ്കിലും
ജോലി ചെയ്യാനോ അവരുമായി
അടുത്ത് ബന്ധപ്പെടാനോ അവസരം കിട്ടാറുണ്ട്. നമ്മുടെ
സിവില് സര്വീസ് ഉദ്യോഗസ്ഥര്
ഒക്കെ വേള്ഡ് ക്ളാസ്സ് ആയതിനാല്(ഇത് ഞാന്
തമാശക്ക് പറയുന്നതല്ല) അവരില് ഏറെ പേര്ക്ക്
പില്ക്കാലത്ത് ബാങ്കിലും യു.എന്നിലും
നീണ്ട കാലത്തെ കോണ്ട്രാക്ടുകള് ലഭിക്കാറുണ്ട്.
കേരളത്തിലെ സിവില് സര്വീസുകാര് ഒന്ന്
ശ്രദ്ധിക്കണേ.
ലോക ബാങ്കിനും
ഐക്യരാഷ്ട്ര സഭക്കും പല പരിശീലന
കേന്ദ്രങ്ങളുമുണ്ട് (ഐക്യരാഷ്ട്ര സര്വകലാശാല https://unu.edu), വേള്ഡ് ബാങ്ക് ഇന്സ്റ്റിട്യൂട്ട്
(https://olc.worldbank.org), UN
Institute for Training and Research http://www.unitar.org). ഇതില്
പഠിക്കുന്നത് കൊണ്ട് യു.എന്.
ജോലികള്ക്ക് പ്രത്യേക പരിഗണന ഒന്നുമില്ലെങ്കിലും
ഞാന് മുമ്പ് പറഞ്ഞ
പല കാര്യങ്ങളും (യാത്ര
ചെയ്യാനുള്ള അവസരം, മറ്റു രാജ്യക്കാരുമായുള്ള
പരിചയം, ഭാഷകള് പഠിക്കാനുള്ള അവസരം
ഒക്കെ ഇതിന്റെ കൂടെ തരമാക്കാം,
അത് അന്താരാഷ്ട്ര ജോലികള്ക്ക്
എല്ലാം സഹായകമാകും).ഐക്യരാഷ്ട്ര സഭയിലെ ജോലി ഏറെ
ആകര്ഷകത്വം ഉള്ളതാണെങ്കിലും അതിന്റേതായ ചില ബുദ്ധിമുട്ടുകള്
ഉണ്ടെന്ന് കൂടി മനസ്സിലാക്കുക. സംഘര്ഷഭൂമിയിലേക്ക്
എപ്പോള് വേണമെങ്കിലും പോകേണ്ടിവരും എന്നതും ഏതു സമയവും
യാത്രയായതിനാല് വീട് എപ്പോഴും ഒരു
സംഘര്ഷഭൂമിയായിരിക്കും എന്നതുമാണ് സത്യം. ഇത് എന്റെ
വ്യക്തിപരമായ അനുഭവം മാത്രമല്ല.
Prof. John Kurakar
No comments:
Post a Comment