Pages

Friday, October 27, 2017

RICH TRIBUTE PAID TO NOTED MALAYALAM WRITER PUNATHIL KUNJABDULLA

RICH TRIBUTE PAID TO NOTED MALAYALAM WRITER PUNATHIL KUNJABDULLA

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

Award-winning Malayalam writer Punathil Kunjabdulla passed away in Kozhikode on 27th October, 2017, Friday. He was 77.A doctor by profession, he won the Sahitya Akademi award for his novel Smarakasilakal (1980) and the Kerala Sahithya Akademi award twice for the same novel (1978) and Malamukalile Abdulla (1980). He is regarded as one of the representative figures of modernism in Malayalam literature.

His other major works include Marunnu, Kanyavanangal, Kathi and Aligarh Kathakal. He won the Sahitya Akademi award for his novel Smarakasilakal (1980), and Kerala Sahitya Akademi award for his novel Smarakasilakal (1980). Kumjadullah is often credited for bringing modernity to Malayalam literature and received the Kerala Sahitya Akademi fellowship in 2010. Born in Badagara near Kerala, he completed his formal education from here. He did his MBBS from the Aligarh Muslim University and later worked in the government medical sector in Kerala. Later on he had also opened his own nursing home here.A strong willed personality, Kunjabdulla surprised many when he contested the 2001 assembly election from the Beypore assembly constituency on a Bharatiya Janata Party ticket and finished third by getting over 10,000 votes.

കോഴിക്കോട്മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു. പുനത്തിലിന്റെ ഭൗതികശരീരം ആശുപത്രിയിൽനിന്ന് ചേവരമ്പലത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒന്നര വരെ വീട്ടിലുണ്ടാകും. രണ്ടു മുതൽ നാലു വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം. വൈകിട്ട് ആറിന് വടകര കാരക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം

മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്മാരകശിലകൾഎന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്മാരകശിലകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

പുനത്തിൽ കുഞ്ഞബ്ദുള്ള കഥയും ജീവിതവും

ഗവ. ബ്രണ്ണൻ കോളേജിൽനിന്നും ബിരുദം നേടിയ പുനത്തിൽ, അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽനിന്നുമാണ് എംബിബിഎസ് നേടിയത്. 1970 മുതൽ 1973 വരെ ഗവ. സർവീസിൽ ഡോക്ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നേഴ്സിങ് ഹോം നടത്തിവരുകയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫിസറായി സേവനമനുഷ്ഠിച്ചു. ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. ‘സ്മാരകശിലകൾ, മരുന്ന്എന്നീ നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

വടക്കേ മലബാറിലെ മുസ്ലിം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചസ്മാരകശിലകൾഅറബിക്കഥകളെ ഓർമ്മിപ്പിക്കുന്ന മായികതകൊണ്ട് ശ്രദ്ധേയമായി. ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ, പൂക്കുഞ്ഞിബി, എറമുള്ളാൻ മുക്രി തുടങ്ങിയവർ നോവലിലെ അനശ്വരകഥാപാത്രങ്ങളാണ്. അലിഗഡിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുൻനിർത്തി രചിച്ച അലിഗഡിലെ തടവുകാരൻ, മരുന്ന് എന്നിവയും സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങൾ എന്നിവയും നോവലുകളാണ്.

കഥാകൃത്ത് സേതുവുമായിച്ചേർന്ന്നവഗ്രഹങ്ങളുടെ തടവറഎന്ന നോവലും എഴുതിയിട്ടുണ്ട്. രതിയും ഭ്രമാത്മകതയും നിറഞ്ഞ ചെറുകഥകളാണ് പുനത്തിലിന്റേത്. കത്തി, അജ്ഞൻ, ആകാശത്തിന്റെ മറുപുറം, മലമുകളിലെ അബ്ദുള്ള, തിരഞ്ഞെടുത്ത കഥകൾ, മരിച്ചുപോയ എന്റെ അപ്പനമ്മമാർക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. ‘വോൾഗയിൽ മഞ്ഞു പെയ്യുന്നുയാത്രാവിവരണഗ്രന്ഥവും.

സ്മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്മാരക അവാർഡുംമരുന്നിന്വിശ്വദീപം പുരസ്കാരവും (1988) സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിർവാഹകസമിതിയംഗം (1993–1996) കേന്ദ്രസാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം (1986–1988) കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം (1984–88) എന്നീ നിലകളിലും പുനത്തില് പ്രവർത്തിച്ചിട്ടുണ്ട്. മൂന്നുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും അംഗമായിരുന്നു. ബിജെപി സ്ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.


പുനത്തിൽ കുഞ്ഞബ്ദുല്ല--ഭാവനയുടെ സമുദ്രത്തിലെ അടങ്ങാത്ത അലകൾ

ചെറുപ്പത്തിലെങ്ങോ കേട്ട ഒരു കഥയുടെ സ്മരണയിൽ, പുനത്തിൽ കുഞ്ഞബ്ദുല്ല പിന്നീട് ഒരു കുഞ്ഞുകഥയെഴുതി. ആയിരത്തൊന്നു രാവുകളിലോ റൂമിയുടെ ദൃഷ്ടാന്തങ്ങളിലോ കേൾക്കാറുള്ള മാതിരി ഒരു കഥ. അതിൽ പരാമർശിക്കുന്ന സംഭവം, അദ്ദേഹം പിന്നീട് കുറച്ചുമാറ്റങ്ങളോടെ മറ്റൊരിടത്തും ആവർത്തിച്ചിട്ടുണ്ട്.
റസൂൽ അമീൻഎന്നാണ് കഥയുടെ പേര്. ഒരു മീൻകാരന്റെ കഥയാണത്. ഉമ്മയും ഭാര്യയും അഞ്ചുമക്കളുമുള്ള ഒരു മീൻകാരൻ. കഷ്ടപ്പാടു മാത്രമാണ് അയാളുടെ സമ്പാദ്യം. കാവുമേന്തി വീടുകൾ തോറും നടന്നാണു മീൻ വിൽപന. അതി രാവിലെ ചെന്നാലേ നല്ല മീൻ കടപ്പുറത്തുനിന്നു കിട്ടൂ. ക്ഷീണം കാരണം മീൻകാരൻ എന്നും വൈകിയാണുണരുക. കടപ്പുറത്തെമ്പോഴേക്കും നല്ല മീനെല്ലാം കഴിഞ്ഞ് പരൽമീനുകൾ മാത്രമായിരിക്കും ബാക്കി. അതു കൊണ്ടു നടന്ന് അന്തിവരെ വിൽക്കും. കൂട്ടിനോക്കിയാൽ വലിയ ലാഭമൊന്നുമുണ്ടാകില്ല, കുറേ കടമായും പോകും. അതാകട്ടെ തിരിച്ചുകിട്ടുകയുമില്ല. ബാക്കിവന്ന പരൽമീനുകളും അരിയും ഉപ്പും മുളകും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടികളെല്ലാം വിശന്നുറങ്ങിയിട്ടുണ്ടാകും. ചോറും കറികളും ഉണ്ടാക്കി കുട്ടികളെ വിളിച്ചുണർത്തി അവരെ ഊട്ടും. അപ്പോഴേക്കും പത്തോ പതിനൊന്നോ മണിയാകും. അതോടെ മീൻകാരൻ കട്ടിലിൽ വീഴുകയും കിടന്നയുടനെ ഉറക്കം അയാളെ പിടികൂടുകയും ചെയ്യും. അങ്ങനെയൊരു ഉറക്കത്തിലാണ് ഒരു ദിവസം അവൻ ഒരു മലക്കിനെ (മാലാഖ) സ്വപ്നം കണ്ടത്. മലക്ക് തടിച്ച പുസ്തകത്തിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീർന്നു പുസ്തകം അടുക്കി വച്ചപ്പോൾ മീൻകാരൻ ചോദിച്ചു, എന്താ എഴുതിക്കൊണ്ടിരുന്നതെന്ന്. ‘നബിത്തിരുമേനിയെ സ്നേഹിക്കുന്നവരുടെ പേരുകൾ’, മലക്ക് മറുപടി പറഞ്ഞു. ‘അതിൽ എന്റെ പേരുണ്ടോ?’ മീൻകാരൻ ഉൽക്കണ്ഠയോടെ ചോദിച്ചു. മലക്ക് പുസ്തകം ഒരാവർത്തി വായിച്ചുനോക്കിയിട്ടു പറഞ്ഞുതാങ്കളുടെ പേര് ഇതിലില്ല.’
മീൻകാരന് ഇത്രയും നിരാശ തോന്നിയ ഒരു സന്ദർഭം ജീവിതത്തിൽ വേറെയുണ്ടായിട്ടില്ല. ‘യാ റസൂൽ, യാ റസൂൽ’. എന്നാണു മീൻകാരന്റെ വചനം. റസൂലിനെയും റസൂലിന്റെ വിശ്വാസികളെയും ഇത്രയേറെ സ്നേഹിക്കുന്ന തന്റെ പേര് പട്ടികയിൽ ഇല്ലാത്തതോർത്ത് അയാൾ കരഞ്ഞു.
പിറ്റേന്ന് ഉറക്കത്തിലും മീൻകാരൻ അതേസ്വപ്നം കണ്ടു. അതേ പ്രകാശം. അതേ മലക്ക്. മലക്ക് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതിത്തീർന്നപ്പോൾ മീൻകാരൻ ചോദിച്ചു, എന്തായിരുന്നു എഴുതിക്കൊണ്ടിരുന്നത്?
റസൂൽ അമീൻ സ്നേഹിക്കുന്നവരുടെ പേരുകൾ’. നബി സ്നേഹിക്കുന്നവരുടെ പേരുകളാണ് പുസ്തകം. മീൻകാരന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ‘എന്റെ പേര് അതിലുണ്ടോ?’ അവൻ ചോദിച്ചു. മലക്ക് ഗ്രന്ഥം മീൻകാരന്റെ കയ്യിൽ കൊടുത്തു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതിൽ ആദ്യത്തെ പേര് അവന്റേതാണ്.
പുനത്തിൽ എഴുതുമ്പോൾ ഇതാണു സംഭവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ ഖിന്നതകൾക്കുമിടയിലും സ്നേഹത്തിന്റെ ഒരു തരി വെട്ടം തെളിഞ്ഞുവരും. ഒരു സ്പർശം നാമറിയും. സ്നേഹത്തിന്റെ അന്തർധാരയാണ് അവിടെ അക്ഷരങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നത്. അന്തമില്ലാത്ത കാമനകൾക്കും വേദനകൾക്കും നടുവിലും ജീവിതത്തെ ഏറ്റവും പ്രേമിക്കുന്ന മനുഷ്യനാണ് എഴുത്തുകാരനോ എഴുത്തുകാരിയോ ആകുന്നത്. പ്രപഞ്ചസ്നേഹത്തിന്റെ പുസ്തകത്തിൽ പേരുള്ള മനുഷ്യനാണു പുനത്തിൽ. കഥയിൽനിന്നു ജീവിതത്തിലേക്കും ജീവിതത്തിൽനിന്നു കഥയിലേക്കും സ്നേഹം പ്രസരിച്ചുകൊണ്ടിരുന്നു. തന്റെ കാലത്തെ എഴുത്തുകാരെപ്പറ്റി അദ്ദേഹം എഴുതിയതും പറഞ്ഞതുമായ കാര്യങ്ങൾ മാത്രം മതി, ഇതു തിരിച്ചറിയാൻ. വൈക്കം മുഹമ്മദ് ബഷീറിനെ, ഗുരു എന്നാണു പുനത്തിൽ വിളിച്ചിരുന്നത്. എഴുത്തുകാരനേക്കാൾ വലിയ മനുഷ്യനാണു ബഷീറിലുണ്ടായിരുന്നതെന്ന് പുനത്തിൽ പറയാറുണ്ട്. ബഷീർ എഴുതാതിരുന്ന വർഷങ്ങളിൽ ഒരിക്കൽ പുനത്തിൽ അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണീ നിശബ്ദത?’ കണ്ണുകൾ തുറുപ്പിച്ചുകൊണ്ട് ബഷീർ പറഞ്ഞു: ‘ഞാൻ എഴുത്തിന്റെ അടിമവേലക്കാരനല്ല’.
സാഹിത്യത്തെയും ജയിക്കുന്ന മനുഷ്യനാകാനാണു ഗുരു തന്നെ പഠിപ്പിച്ചതെന്നു  പുനത്തിൽ എഴുതി. വിഷാദരോഗം മൂർച്ഛിച്ചു മരിച്ച ഉമ്മയെപ്പറ്റി പുനത്തിൽ കണ്ണു നനയിക്കുന്ന ഭാഷയിൽ എഴുതിയിട്ടുണ്ട്. സ്മരണകളിലൊരിടത്ത് എഴുത്തുകാരൻ ജീവിച്ച വിവിധ സ്ഥലങ്ങളെ പരാമർശിക്കുമ്പോൾ  ഇങ്ങനെ എഴുതി: ‘പാർക്കുന്ന ഇടമാണു പാർപ്പിടം. എങ്കിൽ ആദ്യം പാർത്ത ഇടം അമ്മയുടെ ഗർഭപാത്രമാണ്. എല്ലാ മനുഷ്യരുടെയും ആദ്യത്തെ വീട് ഗർഭപാത്രമാണ്. അമ്മവീട്ടിൽനിന്നു പുറത്തുവന്ന നിമിഷങ്ങളെക്കുറിച്ചു പിന്നീട് ഓർക്കാൻ കഴിയില്ലെങ്കിലും ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ഗർഭിണികളെ കാണുമ്പോൾ ആദ്യത്തെ വീട് എനിക്കോർമ വരും. വീർത്ത വയർ തൊട്ടു ഞാൻ മനസ്സിൽ പറയും: ഇതാ പൾസുള്ള ഒരു വീട്.’
വായനക്കാർക്ക് അറിയാം, അസൽ മലയാളത്തിന്റെ പ്രാണൻ മിടിക്കുന്ന, നമ്മുടെ ജീവിതത്തിന്റെ പൾസുള്ള എഴുത്തായിരുന്നു പുനത്തിലിന്റേത്. അത് മലയാളിയുടെ സാമൂഹികവികാസത്തിന്റെയും വൈകാരിക പ്രക്ഷുബ്ധതകളുടെയും പല കാലങ്ങളിലൂടെ സഞ്ചരിച്ചു. ഏതു ദൂരത്തിലും ഏതു കാലാവസ്ഥയിലും അതു മിടിച്ചുകൊണ്ടിരിക്കുന്നു. കഥകൾക്കും കഥാപാത്രങ്ങൾക്കും പാർക്കാനുള്ള ഒരു കൂടായിട്ടാണു പുനത്തിൽ തന്റെ ശരീരത്തെ സങ്കൽപിച്ചത്. കൂടു ജീർണിച്ചാലും കഥയുടെ പ്രാണൻ മിടിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഏതാനം വർഷം മുൻപ് പുനത്തിൽ എഴുതി–  ‘എനിക്ക് 74 വയസ്സായി. ഇപ്പോൾ ഭാവിയെക്കുറിച്ച് ഞാൻ ഒരു ആഗ്രഹം സൂക്ഷിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം. കോഴിക്കോട് ബീച്ചിൽ സീ ക്വീനു മുന്നിലെ കടലിലേക്കു മെല്ലെയങ്ങു നടന്നുപോകണം എന്നാണ്. കുറേ നടക്കുമ്പോൾ തിര വലിച്ചുകൊണ്ടുപോകും..... ’
മലയാള ഭാവനയുടെ മഹാസമുദ്രത്തിൽ,നീന്തി തുടിച്ച   എഴുത്തുകാരൻ അടങ്ങാത്ത അലകളായി ഉയരുകയാണ്.
ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില് കുഞ്ഞബ്ദുള്ള. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില് തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തെ കാര്ട്ടൂണിസ്റ്റിന്റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ നര്മത്തിനു പിറകില് ആര്ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്റെ മാസ്റ്റര് പീസായി കണക്കാക്കുന്നസ്മാരക ശിലകള്വടക്കേ മലബാറിലെ മതസാഹോദര്യത്തിന്റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില് കൊത്തിവെച്ച കൃതിയാണ്സ്മാരക ശിലകള്’. പുനത്തിലിന്റെ പല കൃതികളും വര്ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്കുന്നതാണ്
.
                                           Prof. John Kurakar

 

No comments: